ആദിത്യനാഥിനൊപ്പം ചൂലെടുത്ത് അക്ഷയ്കുമാറും

ആദിത്യനാഥിനൊപ്പം ചൂലെടുത്ത് അക്ഷയ്കുമാറും

പരിസര ശുചിത്വം ഒരാളുടെ ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നുണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നടന് അക്ഷയ്കുമാര്‍ വെള്ളിയാഴ്ച യുപി മുഖ്യമന്ത്രി ആദിത്യനാഥിനൊപ്പം ചേര്‍ന്നു.

ലക്‌നൗവിലുള്ള ഒരു സ്‌കൂളില്‍ സ്വച്ഛ്ഭാരത മിഷന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ആദിത്യനാഥും അക്ഷയ്കുമാറും ചൂല് കൊണ്ട് പരിസരം വൃത്തിയാക്കിത്. തുടര്‍ന്നു പരിസരം വൃത്തിയായി സൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു.അക്ഷയ്കുമാറിനൊപ്പം നടി ഭൂമി പെഡേന്‍ക്കറും പ്രതിജ്ഞയില്‍ പങ്കുചേര്‍ന്നു.

ഈമാസം 11ന് പുറത്തിറങ്ങുന്ന ടോയ്‌ലെറ്റ്: ഏക് പ്രേംകഥ എന്ന സിനിമയില്‍ അക്ഷയ്കുമാറിന്റെ നായികയാണ് ഭൂമി പെഡേന്‍ക്കര്‍. ശുചിത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന സിനിമ കൂടിയാണിത്.ഈ സിനിമയുടെ കഥ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരെ പ്രശംസപിടിച്ചുപറ്റിയതാണ്. പരിസര ശുചിത്വം ഉയര്‍ത്തിപ്പിടിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന പ്രചാരണമായ സ്വച്ഛ്ഭാരത മിഷന്റെ യുപിയിലെ ചീഫ് എക്‌സിക്യൂട്ടീവാണു മുഖ്യമന്ത്രി ആദിത്യനാഥ്.

Comments

comments

Categories: FK Special, Slider