പൊതു ഗതാഗതമാര്‍ഗങ്ങളിലൂടെ ആദ്യ പകുതിയില്‍ 275 മില്യണ്‍ യാത്രകള്‍

പൊതു ഗതാഗതമാര്‍ഗങ്ങളിലൂടെ ആദ്യ പകുതിയില്‍ 275 മില്യണ്‍ യാത്രകള്‍

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ യാത്രകളേക്കാള്‍ വര്‍ധനയാണ് ഇത്തവണയുണ്ടായിരിക്കുന്നത്

ദുബായ്: ദുബായുടെ പൊതുഗതാഗതമാര്‍ഗങ്ങളിലൂടെ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ നടത്തന്നത് 275 മില്യണില്‍ അധികം യാത്രകള്‍. ദുബായ് മെട്രോ, ദുബായ് ട്രാം, പബ്ലിക്ക് ബസുകള്‍, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്, ടാക്‌സികള്‍ എന്നിവയിലൂടെ പ്രതിദിനം ശരാശരി 1.5 മില്യണ്‍ ആളുകള്‍ യാത്രചെയ്‌തെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പൊതു ഗതാഗതമാര്‍ഗങ്ങള്‍ നടത്തിയ യാത്രകളേക്കാള്‍ വര്‍ധനവ് ഇത്തവണയുണ്ടായി. കഴിഞ്ഞ വര്‍ഷം 274 മില്യണ്‍ യാത്രകളാണ് നടത്തിയിരുന്നത്. ദുബായിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ജനങ്ങള്‍ പൊതു ഗതാഗതമാര്‍ഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നതെന്നും ദുബായില്‍ താമസിക്കുന്നവരിലും വിനോദസഞ്ചാരികളിലും വലിയ വിഭാഗവും ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള ഗതാഗത മാര്‍ഗങ്ങളെയാണെന്നും ആര്‍ടിഎഎക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ മട്ടര്‍ അല്‍ ടയെര്‍ പറഞ്ഞു.

ദുബായില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം ദുബായ് മെട്രോയ്ക്കാണ്. 2006 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ആറ് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 2020 ല്‍ പൊതുഗതാഗതത്തിന്റെ പങ്ക് 20 ശതമാനമായും 2030 ല്‍ 30 ശതമാനമായും വര്‍ധിക്കുമെന്നാണ് ആര്‍ടിഎ പ്രതീക്ഷിക്കുന്നതെന്ന് അല്‍ ടയെര്‍ പറഞ്ഞു.

സ്വകാര്യ വാഹനങ്ങളുടെ എണ്ണം വളരെ ഉയര്‍ന്ന ദുബായ് പോലുള്ള നഗരത്തില്‍ യാത്ര പങ്കുവയ്ക്കുന്ന നടപടിയെ പ്രോത്സാഹിപ്പിക്കാനും ആര്‍ടിഎയ്ക്ക് പദ്ധതിയുണ്ട്. ഒരു വണ്ടിയില്‍ രണ്ട് പേര്‍ എന്ന രീതിയില്‍ വാഹനസംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും സാധിക്കുമെന്ന് അല്‍ ടയെര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia