യുഎഇയിലെ ജനസംഖ്യ 9 മില്യണായി വര്‍ധിച്ചു

യുഎഇയിലെ ജനസംഖ്യ 9 മില്യണായി വര്‍ധിച്ചു

ഒരു സ്ത്രീക്ക് മൂന്ന് പുരുഷന്‍മാര്‍ എന്ന അനുപാതമാണ് നിലവില്‍ രാജ്യത്തുള്ളതെന്നും ഫെഡറല്‍ കോമ്പറ്റെറ്റീവ്‌നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി

അബുദാബി: യുഎഇയിലെ ജനസംഖ്യയില്‍ വന്‍ വര്‍ധനനവുണ്ടായതായി റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യ ഒന്‍പത് മില്യണായി കുതിച്ചുയര്‍ന്നതായി ഗവണ്‍മെന്റ് പുറത്തുവിട്ട ഓദ്യോഗികമായ കണക്കുകളില്‍ പറയുന്നു. ഒരു സ്ത്രീക്ക് മൂന്ന് പുരുഷന്‍മാര്‍ എന്ന അനുപാതമാണ് നിലവില്‍ രാജ്യത്തുള്ളതെന്നും ഫെഡറല്‍ കോമ്പറ്റെറ്റീവ്‌നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2016 ന്റെ അവസാനം വരെയുള്ള കണക്കില്‍ 9,121,167 ജനങ്ങളാണ് യുഎഇയിലുള്ളത്. ഇതില്‍ 6,298,294 പേരും പരുഷന്‍മാരാണ്. 2,822,873 സ്ത്രീകള്‍ മാത്രമാണ് രാജ്യത്തുള്ളത്.

യുഎന്നിന്റെ പോപ്പുലേഷന്‍ ഡിവിഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മുന്‍പ് യുഎഇയുടെ ജനസംഖ്യ കണക്കാക്കിയിരുന്നത്. അതേസമയം ഇതില്‍ നിന്ന് വിഭിന്നമായി ദുബായ് അവരുടെ ജനസംഖ്യ കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. 2008 ല്‍ പ്രസിദ്ധീകരിച്ച ഗവണ്‍മെന്റിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ജനസംഖ്യ 4.8 മില്യണ്‍ ആയിരുന്നു. ഒന്‍പത് വര്‍ഷം കൊണ്ട് ഇരട്ടി വര്‍ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്.

രാജ്യത്തെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വളരെ കൃത്യമായ കണക്കാണ് തയാറാക്കിയതെന്ന് ഫെഡറല്‍ കോമ്പറ്റെറ്റീവ്‌നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വ്യക്തമാക്കി. 2016 വരെയുള്ള യുഎഇയിലെ ജനസംഖ്യ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇനി മുതല്‍ ഓരോ വര്‍ഷത്തേയും കണക്കുകള്‍ ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യം മാത്രമൊള്ളൂവെന്നും ഫെഡറല്‍ കോമ്പറ്റെറ്റീവ്‌നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഡയറക്റ്റര്‍ ജനറല്‍ അബ്ദുള്ള നാസ്സെര്‍ ലൂട്ട പറഞ്ഞു.

യുഎഇയില്‍ താമസിക്കുന്ന പൗരന്‍മാരെ പുതിയ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ വിഭാഗം ഉള്‍പ്പെടുന്ന ശതമാനക്കണക്കും വ്യക്തമാക്കിയിട്ടില്ല. ഭാവിയെ മുന്നില്‍കണ്ടുകൊണ്ടുള്ള യുഎഇയുടെ പദ്ധതികളില്‍ മികച്ച തീരുമാനമെടുക്കാന്‍ ജനസംഖ്യയിലെ കൃത്യമായ കണക്ക് സഹായിക്കുമെന്ന് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Comments

comments

Categories: Arabia