എഎംഡിയിലെ ഓഹരികള്‍ മുബാധല വിറ്റു

എഎംഡിയിലെ ഓഹരികള്‍ മുബാധല വിറ്റു

അബുദാബിയിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിന് കമ്പനിയിലുണ്ടായിരുന്നതില്‍ 3.9 ശതമാനത്തിന്റെ ഓഹരികളാണ് വിറ്റത്

അബുദാബി: അമേരിക്കന്‍ സെമികണ്ടക്റ്റര്‍ കമ്പനിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസിലെ (എഎംഡി) ഓഹരികളുടെ വില്‍പ്പന നടത്തിയെന്ന് മുബാധല ഇന്‍വെസ്റ്റ്‌മെന്റ് അറിയിച്ചു. അബുദാബിയിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനത്തിന് കമ്പനിയിലുണ്ടായിരുന്നതില്‍ 3.9 ശതമാനത്തിന്റെ ഓഹരികളാണ് വിറ്റത്. 40 മില്യണ്‍ ഓഹരികളുടെ ഇടപാടിന്റെ സാമ്പത്തികമായ വിവരങ്ങള്‍ മുബാധല പുറത്തുവിട്ടില്ല.

മുബാധലയുടെ ചെറിയ ഭാഗം ഓഹരികള്‍ വിറ്റെങ്കിലും എഎംഡിയുടെ ഏറ്റവും വലിയ ഓഹരിഉടമകള്‍ എന്ന സ്ഥാനം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി നിലനിര്‍ത്തി. എഎംഡിയില്‍ 13 ശതമാനത്തിന്റെ ഉടമസ്ഥാവകാശമാണ് മുബാധലയ്ക്കുള്ളത്.

ചില മേഖലകളിലെ ഓഹരിനിക്ഷേപത്തെ മികച്ച രീതിയില്‍ ഉപയോഗിക്കുക എന്ന കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് വില്‍പ്പന നടന്നതെന്ന് മുബാധല വക്താവ് ബ്രിയന്‍ ലോട്ട് പറഞ്ഞു. ഉചിതമായ സമയത്തില്‍ ഓഹരികളെ പണമാക്കാനാണ് കമ്പനിയുടെ തീരുമാനം. എഎംഡിയിലെ ശക്തമായ സാന്നിധ്യമായി മുബാധല തുടരുമെന്നും മികച്ച രീതിയില്‍ കാര്യങ്ങള്‍ നോക്കാനുള്ള മാനേജ്‌മെന്റ് ടീമിന്റെ കഴിവില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia

Related Articles