ജാഗ്വാര്‍ ഐ-പേസ് കണ്‍സെപ്റ്റ് 2017 ലെ ഏറ്റവും മികച്ച കണ്‍സെപ്റ്റ് വാഹനം

ജാഗ്വാര്‍ ഐ-പേസ് കണ്‍സെപ്റ്റ് 2017 ലെ ഏറ്റവും മികച്ച കണ്‍സെപ്റ്റ് വാഹനം

വാഹന വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന വാഹനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്

ന്യൂ ഡെല്‍ഹി : ജാഗ്വാര്‍ ഐ-പേസ് കണ്‍സെപ്റ്റിനെ ഈ വര്‍ഷത്തെ ഏറ്റവും നല്ല കണ്‍സെപ്റ്റ് വാഹനമായി 16 ാമത് നോര്‍ത്ത് അമേരിക്കന്‍ കണ്‍സെപ്റ്റ് വെഹിക്ക്ള്‍ അവാര്‍ഡ്‌സ് തെരഞ്ഞെടുത്തു. പ്രൊഡക്ഷന്‍ പ്രിവ്യൂ കണ്‍സെപ്റ്റ് വിഭാഗത്തിലും ഈ വര്‍ഷത്തെ ചാമ്പ്യന്‍ ജാഗ്വാറിന്റെ ഈ ഇലക്ട്രിക് എസ്‌യുവി തന്നെ.

കോണ്‍കോഴ്‌സ് ഡി എലഗന്‍സ് ഓഫ് അമേരിക്ക പരിപാടിയിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വാഹന വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന വാഹനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

വിധി കര്‍ത്താക്കളായി രണ്ട് ഡസനിലധികം പേരാണ് ഉണ്ടായിരുന്നത്. 24 വാഹനങ്ങള്‍ അവാര്‍ഡുകള്‍ക്കായി മത്സരിച്ചു. ലോസ് ആഞ്ചലസ്, ഡിട്രോയിറ്റ്, ചിക്കാഗോ, ടൊറന്റോ, ന്യൂ യോര്‍ക് എന്നിവിടങ്ങളിലെ ഈ വര്‍ഷത്തെ ഓട്ടോ ഷോയില്‍ പങ്കെടുത്ത് വടക്കേ അമേരിക്കയ്ക്ക് പരിചിതമായവയായിരുന്നു ഈ വാഹനങ്ങള്‍.

ഐ-പേസ് കണ്‍സെപ്റ്റിന്റെ മനോഹാരിതയും അഴകും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമാണ് പ്രകീര്‍ത്തിക്കപ്പെട്ടത്. വാഹന സാങ്കേതികവിദ്യയിലെ നാഴികക്കല്ല് എന്നാണ് ഒരു ജൂറിയായ ആഷ്‌ലി ക്ണാപ്പ് ജാഗ്വാര്‍ ഐ-പേസിനെ വിശേഷിപ്പിച്ചത്. ബ്രാന്‍ഡിനെ പൂര്‍ണ്ണമായും മെച്ചപ്പെടുത്തുന്നതില്‍ ജാഗ്വാര്‍ വിജയിച്ചുവെന്നും ഈ ദിശാമാറ്റം വെളിവാക്കുന്നതാണ് ഐ-പേസ് കണ്‍സെപ്റ്റ് എന്നും മറ്റൊരു ജൂറിയായ ലോറന്‍ ഫിക്‌സ് പറഞ്ഞു.

ജാഗ്വാറിന്റെ ആദ്യ ഇലക്ട്രിക് വാഹനമായ ജാഗ്വാര്‍ ഐ-പേസിനെ 2018 പകുതിയോടെ നിരത്തുകളില്‍ കാണാം.

 

Comments

comments

Categories: Auto