ഇന്ത്യയിലെ സാധ്യതകള്‍ നിക്ഷേപകര്‍ തിരിച്ചറിയണമെന്ന് ചൈനീസ് മാധ്യമം

ഇന്ത്യയിലെ സാധ്യതകള്‍ നിക്ഷേപകര്‍ തിരിച്ചറിയണമെന്ന് ചൈനീസ് മാധ്യമം

ലോകത്തിന്റെ പുതിയ ഫാക്റ്ററിയായി ഇന്ത്യ മാറുമെന്നും അത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും ഗ്ലോബല്‍ ടൈംസ്

ന്യൂഡെല്‍ഹി: നിക്ഷേപ തീരുമാനം എടുക്കുന്നതിന് മുമ്പ് ഇന്ത്യയെക്കുറിച്ചുള്ള തങ്ങളുട അറിവുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ചൈനീസ് കമ്പനികളോട് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യയെ കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് നിക്ഷേപകര്‍ മനസിലാക്കുന്നതെന്നും എന്നാല്‍ അതില്‍ രാജ്യത്തെക്കുറിച്ചുള്ള എല്ലാം കാര്യങ്ങളും പറയുന്നില്ലെന്നും ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. വാസ്തവത്തില്‍ ഇന്ത്യയുടെ സ്ഥിതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്നാണ് ഗ്ലോബല്‍ ടൈംസ് വിലയിരുത്തുന്നത്.

ഇന്ത്യയിലെ സമ്പന്നരുടെ എണ്ണം പലരും ഊഹിക്കുന്നതിനേക്കാള്‍ അധികമാണ്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ഉയര്‍ന്ന ജനസംഖ്യയുമുള്ള ദരിദ്ര രാജ്യമാണ് ഇന്ത്യയെന്നാണ് പല ചൈനക്കാരും കരുതുന്നത്. അടിക്കടിയുള്ള വൈദ്യുതി തടസവും ദുര്‍ബലമായ വ്യാവസായിക അടിത്തറയുമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പലരും വിചാരിക്കുന്നു. ഒരു പരിധിവരെ മാത്രമാണ് ഇത്

സത്യമായിട്ടുള്ളതെന്നും ഇതൊരു ഭാഗീര ചിത്രം മാത്രമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും ധനികരായ ആളുകളെക്കുറിച്ചുള്ള ഹുറുണിന്റെ 2017ലെ റാങ്കിംഗില്‍ ഇന്ത്യയില്‍ 100 ശതകോടിശ്വരന്മാരുണ്ടെന്നും കോടീശ്വരന്മാരുടെ എണ്ണത്തില്‍ ലോകത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നും വ്യക്തമാക്കുന്നുണ്ട്. ചൈനീസ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന വിപണി വികസന മാതൃകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് മന്ദഗതിയിലാണ്.

ആഭ്യന്തര വിപണിയില്‍ വന്‍തോതില്‍ വളരുന്ന കമ്പനികള്‍ക്ക് ആഗോളതലത്തില്‍ മത്സരിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്താനും സാധിക്കുമെന്ന് ഗ്ലോബല്‍ ടൈംസ് നിക്ഷേപകരെ ഓര്‍മപ്പെപറയുന്നു.

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്ന ചൈനീസ് കമ്പനികള്‍ കൂടുതല്‍ സ്രോതസുളില്‍ നിന്ന് വിവരങ്ങള്‍ അറിയേണ്ടതുണ്ട്. അത് അവരുടെ നിക്ഷേപ തീരുമാനങ്ങള്‍ക്ക് ആവശ്യമായ കൂടതല്‍ ഡാറ്റ പോയിന്റുകള്‍ നല്‍കുമെന്നും ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ വളരുന്നതിന് ചൈനീസ് കമ്പനികള്‍ക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഇന്ത്യയുടെ പരിഷ്‌കരണ പദ്ധതികള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവയിലുള്ള ആശങ്ക മൂലം പലരും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മടിക്കുകയാണെന്നും ലേഖനം ചൂണ്ടിക്കാട്ടി.

ചൈനയ്ക്കു പകരമായി ലോകത്തിന്റെ പുതിയ ഫാക്റ്ററിയായി ഇന്ത്യ മാറുമെന്നും അത് ഇന്ത്യയ്ക്കും ചൈനയ്ക്കും ലോകത്തിന് മൊത്തത്തിലും ഗുണം ചെയ്യുമെന്നാണ് അന്താരാഷ്ട്ര അക്കാദമിക് വൃത്തങ്ങളില്‍ നിലവിലുള്ള കാഴ്ചപ്പാടെന്നും ലേഖനം വ്യക്തമാക്കുന്നു.

Comments

comments

Categories: More, World