മാതൃകാ ജിഎസ്ടിയില്‍ നിന്നും ഇന്ത്യ വളരെ ദൂരത്താണ്: നിതി ആയോഗ് അംഗം

മാതൃകാ ജിഎസ്ടിയില്‍ നിന്നും ഇന്ത്യ വളരെ ദൂരത്താണ്: നിതി ആയോഗ് അംഗം

ഐഡിയല്‍ ജിഎസ്ടിയിലേക്ക് ഇന്ത്യയെത്തുമെന്നതില്‍ വിശ്വാസമില്ലെന്ന് ബിബേക് ഡെബ്രോയ്

ന്യൂഡെല്‍ഹി: മാതൃകാപരമായ ജിഎസ്ടി ഘടനയില്‍ നിന്നും ഇന്ത്യ വളരെ അകലെയാണെന്നും സമീപഭാവിയിലൊന്നും ഈ ലക്ഷ്യത്തിലെത്താന്‍ രാജ്യത്തിന് സാധിച്ചേക്കില്ലെന്നും നിതി ആയോഗ് അംഗം ബിബേക് ഡെബ്രോയ്. അതേസമയം ജിഎസ്ടിയിലേക്കുള്ള രാജ്യത്തിന്റെ മാറ്റം നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി നിരക്കുകളുടെ എണ്ണം കുറയുകയാണെങ്കില്‍ ജിഎസ്ടി കൂടുതല്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലുള്ള ഏകീകൃത ചരക്ക് സേവന നികുതി സംവിധാനത്തില്‍ നിന്നും ജിഎസ്ടിയുടെ മാതൃകാ ഘടനയിലേക്ക് രാജ്യം മാറേണ്ടതുണ്ട്. എന്നാല്‍ ‘ദ ഐഡിയല്‍ ജിഎസ്ടി’യിലേക്ക് ഇന്ത്യ എത്തുമെന്ന കാര്യത്തില്‍ തനിക്ക് അത്ര വിശ്വാസമില്ലെന്നും ഡെബ്രോയ് പറഞ്ഞു. മാതൃകാപരമായ സാഹചര്യത്തില്‍ ഏക ജിഎസ്ടി നിരക്ക് മാത്രമെ പാടുള്ളു. പക്ഷെ, നിലവില്‍ ജിഎസ്ടിക്കു കീഴില്‍ ഏഴ് നിരക്കുകളാണുളളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി നടപ്പാക്കിയ ലോക രാഷ്ട്രങ്ങളില്‍ പലരും മാതൃകാ ജിഎസ്ടിയെന്ന ലക്ഷ്യത്തിലേക്കടുക്കുന്നതിന് പത്ത് വര്‍ഷത്തിലധികം സമയമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏക നികുതി നിരക്ക് നിശ്ചയിക്കുന്നതിനു വേണ്ടിയാണ് എല്ലാ സാമ്പത്തികവിദഗ്ധരും ശബ്ദമുയര്‍ത്തുന്നത്. എന്നാല്‍ ലോകത്തില്‍ ഒരു രാജ്യത്തും ഒറ്റ നികുതി നിരക്ക് മാത്രമായൊരു സംവിധാനം നിലവില്‍ വന്നിട്ടില്ല. പക്ഷെ, ഏഴ് നികുതി നിരക്കുകള്‍ക്ക് പകരം മൂന്ന് നികുതി നിരക്കുകളുള്ള രാജ്യങ്ങളുണ്ടെന്ന് ബിബേക് ഡെബ്രോയ് അറിയിച്ചു. നിലവിലുള്ള നിരക്ക് ഘടന ഭാവിയില്‍ ക്രമേണ പുനര്‍ നിര്‍ണയിക്കുമെന്ന നിലപാടാണ് ഇന്ത്യയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. നിരക്കുകളുടെ എണ്ണം കുറയ്ക്കുമെന്ന സൂചനയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. നിലവില്‍ നിരക്കുകളുടെ എണ്ണം കുറയ്ക്കുന്നത് ബുദ്ദിമുട്ടാണെന്നാണ് ഡെബ്രോയ് പറയുന്നത്

Comments

comments

Categories: Slider, Top Stories