2017 പുതിയ ഹ്യുണ്ടായ് വെര്‍ണയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

2017 പുതിയ ഹ്യുണ്ടായ് വെര്‍ണയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

അഞ്ചാം തലമുറ ഹ്യുണ്ടായ് വെര്‍ണ ഈ മാസം 22 ന് അവതരിപ്പിക്കും

ന്യൂ ഡെല്‍ഹി : പുതു തലമുറ ഹ്യുണ്ടായ് വെര്‍ണ ഈ മാസം 22 ന് അവതരിപ്പിക്കും. ഈ സി-സെഗ്‌മെന്റ് സെഡാന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഡീലര്‍മാര്‍ കഴിഞ്ഞ മാസം മുതല്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും പ്രീ-ബുക്കിംഗ് ആരംഭിക്കുന്നതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിലവിലെ തലമുറയേക്കാള്‍ വമ്പന്‍ മാറ്റങ്ങള്‍ പുതിയ ഹ്യുണ്ടായ് വെര്‍ണയില്‍ കാണാന്‍ കഴിയും. കൂടുതല്‍ ഫീച്ചറുകള്‍, കൂടുതല്‍ കരുത്ത്, മെച്ചപ്പെട്ട ഡ്രൈവിംഗ് ഡൈനാമിക്‌സ് എന്നിവ പുതു തലമുറ ഹ്യുണ്ടായ് വെര്‍ണയ്ക്ക് ആരാധകരെ സൃഷ്ടിക്കും.

അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ (എഎച്ച്എസ്എസ്) ബോഡി ഘടനയിലാണ് ഈ അഞ്ചാം തലമുറ വെര്‍ണ നിര്‍മ്മിച്ചിരിക്കുന്നത്. ഹോട്ട് സ്റ്റാമ്പിംഗ് കാറിന് മികച്ച പെര്‍ഫോമന്‍സും ദൃഢതയും നല്‍കും.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ തലമുറ വെര്‍ണ ലഭിക്കുക. 1.6 ലിറ്റര്‍ ഡുവല്‍ വിടിവിടി പെട്രോള്‍ എന്‍ജിന്‍ 123 പിഎസ് കരുത്തും 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐ വിജിടി ഡീസല്‍ എന്‍ജിന്‍ 128 പിഎസ് കരുത്തും സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

മാരുതി സുസുകി സിയാസ്, ഹോണ്ട സിറ്റി തുടങ്ങിയവരോടാണ് പുതിയ ഹ്യുണ്ടായ് വെര്‍ണ മത്സരിക്കേണ്ടത്. സി സെഗ്‌മെന്റില്‍ തന്റെ ആധിപത്യം തിരിച്ചുപിടിക്കുകയെന്ന അവതാരോദ്ദേശ്യം കൂടി 2017 ഹ്യുണ്ടായ് വെര്‍ണയ്ക്കുണ്ട്. നിലവിലെ പ്രീ-ഫേസ്‌ലിഫ്റ്റ് വെര്‍ണ കഴിഞ്ഞ വര്‍ഷങ്ങളില്‍ സെഗ്‌മെന്റ് ലീഡറായിരുന്നു.

Comments

comments

Categories: Auto