ആദ്യം കര്‍ഷകരെ രക്ഷിക്കാം

ആദ്യം കര്‍ഷകരെ രക്ഷിക്കാം

കര്‍ഷകര്‍ക്ക് വേണ്ടത് മാനസിക പിന്തുണയും സാമ്പത്തിക പരിരക്ഷയും

രാജ്യത്തെ കര്‍ഷകആത്മഹത്യകളും കാലാവസ്ഥാ വ്യതിയാനവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നു സംബന്ധിച്ച് നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നു. 20 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ഓരോ ഡിഗ്രി താപത്തിനും ശരാശരി 67 കര്‍ഷക ആത്മഹത്യകള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രധാന കണ്ടെത്തല്‍. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നത് വിളകളെ കരിക്കുകയും വരള്‍ച്ച രൂക്ഷമാക്കുകയും ചെയ്യുന്നു. 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ശരാശരി താപനത്തില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന റിപ്പോര്‍ട്ട് പരിഭ്രാന്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് കാലാവസ്ഥാവ്യതിയാനത്തിന്റെ തോത് കൂട്ടും. ഒപ്പം, വരള്‍ച്ചയും കൊടുങ്കാറ്റും പോലുള്ള പ്രകൃതി സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ എണ്ണവും കൂടും.

1967- 2013 കാലഘട്ടത്തിലെ നാഷണല്‍ ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ (എന്‍ബിസി)രജിസ്റ്റര്‍ ചെയ്ത ആത്മഹത്യകളുടെ കണക്ക് വിളവെടുപ്പിന്റെ കണക്കുകളുമായി ചേര്‍ത്തുവെച്ച് താപവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് അതിഭീകരമായ ഒരു വസ്തുതയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നടന്ന 59,000-ത്തിലേറെ ആത്മഹത്യകള്‍ക്ക് വര്‍ധിച്ചു വരുന്ന താപനം ഉത്തരവാദിയാണ്

സ്വതവേ നഷ്ടത്തിലായ കാര്‍ഷികവൃത്തി, കാലാവസ്ഥാവ്യതിയാനം കൂടുതലായ ഇക്കാലത്ത് വലിയ നഷ്ടക്കച്ചവടമാകുന്നുവെന്നും ജോലിയിലെ അസ്ഥിരത കര്‍ഷകരുടെ മനോനിലയെ ബാധിക്കുന്നുവെന്നും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ മനശാസ്ത്രജ്ഞന്‍ വിക്രം പട്ടേല്‍ ചൂണ്ടിക്കാട്ടുന്നു. വലിയ നഷ്ടം വരുത്തുന്ന കൃഷിയില്‍ ഒരു തവണയുണ്ടാകുന്ന വിളനാശം പോലും കര്‍ഷകരെ മാനസികമായി തളര്‍ത്തുന്നു. ജനസംഖ്യയുടെ പകുതിയോളം പേരുടെ ഉപജീവനം കൃഷിയും അനുബന്ധ വ്യവസായങ്ങളുമായതിനാല്‍ കര്‍ഷകരെ രാജ്യത്തിന്റെ ഹൃദയവും ആത്മാവുമായാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ മൂന്നു ദശകമായി അവരുടെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുകയാണ്. ഒരിക്കല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്ന് സംഭാവന ചെയ്തിരുന്ന കാര്‍ഷികമേഖല ഇന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 15 ശതമാനത്തിലേക്ക് ഒതുങ്ങുന്ന സ്ഥിതിയിലെത്തി.

മോശം വിളവ്, കടക്കെണി, സ്വയം ഹനിക്കാനുള്ള എളുപ്പമാര്‍ഗങ്ങള്‍, സമൂഹപിന്തുണയുടെ അഭാവം തുടങ്ങി കര്‍ഷകആത്മഹത്യയിലേക്ക് നയിക്കുന്ന പല ഘടകങ്ങളുണ്ട്. ആത്മഹത്യയില്‍ അഭയം തേടുന്ന പല കര്‍ഷകരും അതിനുള്ള മാര്‍ഗമായി തെരഞ്ഞെടുക്കുന്നത് മാരകവിഷമായ കീടനാശിനികളെയാണ്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാരുകള്‍ സാമ്പത്തിക സഹായം നല്‍കാറുണ്ട്. ആത്മഹത്യകള്‍ക്ക് ഇതു പലപ്പോഴും പരോക്ഷ പ്രോല്‍സാഹനമാകുന്നുവെന്നും പലരും നിരീക്ഷിക്കുന്നു. ജീവനൊടുക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്ന പ്രവണതയെ ഡോ. പട്ടേലും വിമര്‍ശിക്കുന്നു. ആഗോളതാപനം അവസാനിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ അതിന്റെ ഫലമായി ആത്മഹത്യയിലേക്കു തിരിയുന്ന കര്‍ഷകരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാനാകുമോ എന്നാണു നോക്കേണ്ടത്. ഇതിനായി സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള ഏര്‍പ്പാടുകളും അവരുടെ മാനസികാരോഗ്യത്തിനു ശ്രദ്ധ കൊടുത്തു കൊണ്ടുള്ള പരിപാടികളും ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു.

പുതിയ പഠനറിപ്പോര്‍ട്ട് ഇങ്ങനെയൊരു മുന്നേറ്റം അടിയന്തരമായി നടപ്പാക്കേണ്ടതിന്റെ അവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രതികൂല കാലാവസ്ഥ മോശം വിളവെടുപ്പിലേക്കും ഗ്രാമീണദുരിതം വര്‍ധിച്ച ആത്മഹത്യകളിലേക്കും നയിക്കുന്നതിന് ഇത് കാര്യകാരണസഹിതം തെളിവു നല്‍കുന്നു. കാലാവസ്ഥാവ്യതിയാനം വിവിധയിടങ്ങളില്‍ പ്രതിസന്ധി രൂക്ഷമാക്കും. രാജ്യത്തെ കര്‍ഷകര്‍ പലപ്പോഴും കൊടുങ്കാറ്റ്, വരള്‍ച്ച, ചൂടുകാറ്റ് തുടങ്ങിയ അസാധാരണ കാലാവസ്ഥാമാറ്റങ്ങളുടെ തിരിച്ചടി നേരിട്ടിട്ടുള്ളവരാണ്. വലിയൊരു വിഭാഗം കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് മഴയെയാണ് ആശ്രയിക്കുന്നത്. 10 ദിവസത്തിനിടെ ഒരിക്കല്‍ മാത്രം കുടിവെള്ളം ലഭിക്കുന്ന അവസ്ഥയില്‍ നിന്നാണ് തമിഴ്‌നാട്ടിലെ തീരദേശങ്ങളിലെ കര്‍ഷകര്‍ ഡെല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയത്. അസാധാരണമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ ആഗോള താപനത്തിന്റെ സൃഷ്ടിയാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

1967- 2013 കാലഘട്ടത്തിലെ നാഷണല്‍ ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ (എന്‍ബിസി)രജിസ്റ്റര്‍ ചെയ്ത ആത്മഹത്യകളുടെ കണക്ക് വിളവെടുപ്പിന്റെ കണക്കുകളുമായി ചേര്‍ത്തുവെച്ച് താപവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് അതിഭീകരമായ ഒരു വസ്തുതയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നടന്ന 59,000-ത്തിലേറെ ആത്മഹത്യകള്‍ക്ക് വര്‍ധിച്ചു വരുന്ന താപനം ഉത്തരവാദിയാണ്. അതിശക്തമായ ചൂട് ആത്മഹത്യകളില്‍ 6.8 ശതമാനം വര്‍ധനവുണ്ടാക്കി. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷക തമ്മ കാള്‍ട്ടണാണ് ഗവേഷണം നടത്തിയത്. എന്നാല്‍ ഗ്രാമീണ, നാഗരിക മേഖലകളിലെ ആത്മഹത്യകള്‍ സംബന്ധിച്ച വിവരങ്ങള്‍ വേര്‍തിരിച്ചു കാണിക്കാനാകുന്നില്ലെന്നതാണ് ഈ പഠനത്തിന്റെ ന്യൂനത. എന്‍ബിസി 1995 മുതലാണ് കര്‍ഷക ആത്മഹത്യകള്‍ വേര്‍തിരിച്ചു സൂക്ഷിക്കാനാരംഭിച്ചത്. യഥാര്‍ത്ഥ ആത്മഹത്യകളുടെ കണക്ക്, രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ വളരെ കൂടുതലായിരിക്കാമെന്നും കരുതുന്നവരുണ്ട്. എന്നിരുന്നാലും പഠനഫലത്തിന്റെ കാമ്പ് ഇതുമൂലം നഷ്ടപ്പെടുന്നില്ല.

ഇന്ത്യന്‍ കര്‍ഷകര്‍ സ്ഥിരമായി ഉയര്‍ത്തുന്ന പരാതിയാണ് തങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നത്. വിളകള്‍ക്ക് ന്യായവില കിട്ടണമെന്നും വായ്പാ ഇളവുകള്‍ നല്‍കണമെന്നും ജലസേചന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി അവര്‍ പലപ്പോഴും സമരരംഗത്താണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയിലെത്തിക്കാന്‍ പലപ്പോഴും അതിരുകടന്ന പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ദേശീയ പാതകളില്‍ ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് തങ്ങളുടെ വിളകള്‍ നിറച്ച ലോറികള്‍ നിര്‍ത്തിയിടുന്നത് ഒരു പതിവു രീതിയാണ്. കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ പദ്ധതികളാവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തമിഴ് കര്‍ഷകര്‍ ഡെല്‍ഹിയില്‍ നടത്തിയ 100 ദിന സമരവും ശ്രദ്ധേയമായിരുന്നു. മനുഷ്യരുടെ തലയോട്ടികള്‍ കൈയിലേന്തിയാണ് പലരും മുദ്രാവാക്യം മുഴക്കിയത്.

2016-ല്‍ രാജ്യത്ത് 11,458 കര്‍ഷക ആത്മഹത്യകളാണ് ഉണ്ടായതെന്നു കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍ സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ആത്മഹത്യാനിരക്കാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ആത്മഹത്യാനിരക്കാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. താരതമ്യേന മിതോഷ്ണം രേഖപ്പെടുത്തുകയും സാധാരണ മഴ ലഭിക്കുകയും ചെയ്ത വര്‍ഷമായിരുന്നു അത്

സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഈയിടെ വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയുണ്ടായി. വായ്പയെടുത്ത് വിത്തും രാസവളങ്ങളും വാങ്ങിയ കര്‍ഷകര്‍ക്ക് കൈത്താങ്ങാകട്ടെയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. എന്നാല്‍ കടക്കെണിയിലായ കര്‍ഷകരുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ ചര്‍ച്ചകളൊന്നുമുണ്ടായില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2016-ല്‍ രാജ്യത്ത് 11,458 കര്‍ഷക ആത്മഹത്യകളാണ് ഉണ്ടായതെന്നു കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍ സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ആത്മഹത്യാനിരക്കാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. താരതമ്യേന മിതോഷ്ണം രേഖപ്പെടുത്തുകയും സാധാരണ മഴ ലഭിക്കുകയും ചെയ്ത വര്‍ഷമായിരുന്നു അത്. തൊട്ടുമുമ്പത്തെ രണ്ടു വര്‍ഷങ്ങളില്‍ വരള്‍ച്ചയെത്തുടര്‍ന്ന് കര്‍ഷക ആത്മഹത്യാനിരക്ക് ഒമ്പത് ശതമാനം വര്‍ധിച്ചുവെന്ന് മന്ത്രി സമ്മതിച്ചു.

2015-ല്‍ രജിസ്റ്റര്‍ ചെയ്ത 12,602 കര്‍ഷകആത്മഹത്യകളില്‍ 58 ശതമാനവും കടക്കെണിയും കൃഷി അനുബന്ധ പ്രശ്‌നങ്ങളും കൊണ്ടാണെന്ന് എന്‍ബിസി കണ്ടെത്തി. ഇവരില്‍ മിക്കവരും രണ്ടു ഹെക്റ്ററില്‍ താഴെ ഭൂമിയുള്ള ചെറുകിട, ഇടത്തരം കര്‍ഷകരാണ്. കടുത്ത സാമ്പത്തികബാധ്യത ഉണ്ടാക്കിയ നിരാശയില്‍ നിന്നാണ് മിക്ക കര്‍ഷകആത്മഹത്യകളും ഉടലെടുത്തിരിക്കുന്നതെന്ന് ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവായ എം എസ് സ്വാമിനാഥന്‍ അഭിപ്രായപ്പെടുന്നു. ഒരു ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപം വര്‍ധിക്കുമ്പോള്‍ ഒരു വിളയുടെ ദൈര്‍ഘ്യം ഒരാഴ്ചയോളം കുറയുമെന്ന് അദ്ദേഹം കണ്ടെത്തി. ഇത് വിളവെടുപ്പില്‍ കനത്ത നഷ്ടം വരുത്തുന്നു. വര്‍ധിച്ചു വരുന്ന കൊടും ചൂടിനെ പ്രതിരോധിക്കുന്ന കൃഷി രീതികള്‍ മാത്രമല്ല സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ വികസിപ്പിക്കുന്നത്, മറിച്ച് തീരപ്രദേശത്തെ ലവണാംശവും വരള്‍ച്ചയും മറികടക്കാന്‍ ഉതകുന്ന രീതികള്‍ കൂടിയാണ്. ഇതോടൊപ്പം സര്‍ക്കാര്‍ നയങ്ങള്‍ക്കും കാര്‍ഷിക സംരക്ഷണത്തില്‍ വലിയ പങ്കു വഹിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അനുയോജ്യമായ വിള പരിരക്ഷാപദ്ധതികളും കാലാവസ്ഥാവ്യതിയാനത്താലുണ്ടാകുന്ന വിളനഷ്ടത്തിനു നഷ്ടപരിഹാരവും ഏര്‍പ്പെടുത്തുന്നത് കര്‍ഷക ആത്മഹത്യകളിലേക്കു നയിക്കുന്ന നിരാശ ഒഴിവാക്കുന്നതില്‍ പ്രധാനമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.

Comments

comments

Categories: FK Special, Slider