സീറ്റ്‌ബെല്‍റ്റ് ഇടാത്ത പിന്‍സീറ്റ് യാത്രക്കാരും ഇനി സ്മാര്‍ട്ട് ക്യാമറയില്‍ കുടുങ്ങും

സീറ്റ്‌ബെല്‍റ്റ് ഇടാത്ത പിന്‍സീറ്റ് യാത്രക്കാരും ഇനി സ്മാര്‍ട്ട് ക്യാമറയില്‍ കുടുങ്ങും

ഷേയ്ഖ് മൊഹമ്മെദ് ബിന്‍ സയേദ് റോഡില്‍ ജൂണ്‍ മുതലാണ് ക്യാമറകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്

ഷാര്‍ജ: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കുടുക്കാന്‍ സ്മാര്‍ട്ട് ക്യാമറ പുറത്തിറക്കിയിരിക്കുകയാണ് ഷാര്‍ജ. ഓവര്‍സ്പീഡില്‍ വാഹനം ഓടിക്കുന്നവരെ മാത്രമല്ല വാഹനം ഓടിക്കുന്നതിനിടെ മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നവരേയും സീറ്റ് ബെല്‍റ്റ് ഇടാതെ പിന്‍സീറ്റില്‍ ഇരിക്കുന്നവരേയും മുന്നില്‍ പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നിലായി വാഹനം ഓടിക്കുന്നവരേയും സ്മാര്‍ട്ട് ക്യാമറ കുടുക്കും.

നിയമലംഘനം നടത്തുന്നവരെ പെട്ടെന്ന് പിടികൂടുന്നതിനായി ജൂണ്‍ മുതലാണ് റഡാറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഷേയ്ഖ് മൊഹമ്മെദ് ബിന്‍ സയേദ് റോഡില്‍ ഉള്‍പ്പടെ ഷാര്‍ജയിലെ മറ്റ് റോഡുകളിലും ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.

ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരേയും മുന്നിലെ കാറുമായി ഉചിതമായ അകലം പാലിക്കാത്തവരേയും സീറ്റ് ബെല്‍റ്റ് ഇടാതെ യാത്രചെയ്യുന്നവരേയും സ്മാര്‍ട്ട് റഡാറിലൂടെ പിടികൂടാനാകുമെന്ന് ഷാര്‍ജ പൊലീസിലെ പെട്രോള്‍ ആന്‍ഡ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്റ്ററുമായ മേജര്‍ മൊഹമ്മദ് അല്‍ നഖ്ബി പറഞ്ഞു.

വാഹനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരേയും ക്യാമറയ്ക്ക് അടയാളപ്പെടുത്താന്‍ കഴിയുമെന്നും ഏതെങ്കിലും രീതിയിലുള്ള നിയമലംഘനം നടത്തിയാല്‍ ഉടന്‍ വീഡിയോ റെക്കോഡ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടങ്ങളും നാശനഷ്ടങ്ങളും കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയതെന്ന് അല്‍ നഖ്ബി. ജൂലൈ ഒന്നിനാണ് കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഗതാഗത നിയമം പരിഷ്‌കരിച്ചത്. പിന്‍സീറ്റിലെ യാത്രികര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലംഘിക്കുന്നവരില്‍ നിന്ന് 400 ദിര്‍ഹം പിഴ ഈടാക്കും.

Comments

comments

Categories: Arabia, Slider