മദറാണ് താരം

മദറാണ് താരം

മികച്ച രീതിയില്‍ നേത്ര, ദന്ത സംരക്ഷണം നല്‍കി ജനപ്രീതിയാര്‍ജ്ജിച്ച് ആരോഗ്യ മേഖലയില്‍ മുന്നേറുകയാണ് എം ആര്‍ ഗ്രൂപ്പിന്റെ അധീനതയിലുള്ള മദര്‍ ഒപ്റ്റിക്കല്‍സും മദര്‍ ഡെന്റല്‍ ക്ലിനിക്കും

നേത്ര സംരക്ഷണ മേഖലയില്‍ ഒരു വ്യത്യസ്ത ബ്രാന്‍ഡ് രൂപപ്പെടുന്നത് മദര്‍ ഒപ്റ്റിക്കല്‍സ് ആന്‍ഡ് ഐ ക്ലിനിക്കിന്റെ വരവോടുകൂടിയാണ്. ഒരു ബ്രാന്‍ഡിംഗ് സംസ്‌കാരം കെട്ടിപ്പെടുക്കുക എന്നതിലേറെ തങ്ങളുടെ മെച്ചപ്പെട്ട സേവനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രീതി നേടാനും അവര്‍ക്കായിട്ടുണ്ട്. കേരളത്തില്‍ നേത്ര, ദന്ത സംരക്ഷണ രംഗത്ത് സാധ്യതകള്‍ ഏറെയാണെന്ന് മനസിലാക്കിയ ടി വി മുസ്തഫ ഇന്ന് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു ബിസിസുകാരനാണ്. ഇന്ന് കേരളമൊട്ടാകെ അറിയുന്ന ബ്രാന്‍ഡുകളില്‍ ഒന്നാകാനും നേട്ടങ്ങള്‍ കൈവരിക്കാനും കഴിഞ്ഞതില്‍ എംആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി വി മുസ്തഫയ്ക്ക് തികഞ്ഞ അഭിമാനമാണ്.

മെഡിക്കല്‍ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്തഫ ഈ മേഖല തെരഞ്ഞെടുത്തതു തന്നെ കൗതുകകരമാണ്. കൂടുതല്‍ സാധ്യതകള്‍ ഏത് മേഖലയിലാണെന്നു മനസിലാക്കി ആ രംഗത്തേക്കിറങ്ങിയാല്‍ പരാജയമുണ്ടാവില്ല എന്ന പക്ഷക്കാരനാണദ്ദേഹം. 12 വര്‍ഷക്കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ എന്ന സ്ഥാപനം തുടക്കമിട്ടത് മുസ്തഫയുടെ ജന്മനാടായ മലപ്പുറത്തായിരുന്നു. ആദ്യകാലത്ത് രണ്ടു ഷോറൂമുകളുണ്ടായിരുന്ന ഇവര്‍ ഏഴു വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് വളര്‍ന്നു പന്തലിച്ചത്. ഇന്ന് പതിനാല് ജില്ലകളിലായി മദറിന്റെ 18 ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനത്തിന് ‘മദര്‍’ എന്ന പേര് തെരഞ്ഞെടുത്തത് ടി വി മുസ്തഫയ്ക്ക് സ്വന്തം ഉമ്മയോടുള്ള പ്രിയം കൊണ്ടുതന്നെയാണ്.

2005ല്‍ മലപ്പുറത്ത് ഈ സ്ഥാപനത്തിലെ ആദ്യ ഷോറൂമിന്റെ തുടക്കം മദര്‍ ഒപ്റ്റിക്കല്‍സിലൂടെയാണ്. കണ്ണിനും കണ്ണാടിക്കും അന്നു മുതല്‍ മലബാറുകാര്‍ മദര്‍ ഒപ്റ്റിക്കല്‍സിനെ ആശ്രയിച്ചു തുടങ്ങി. 99 രൂപയില്‍ തുടങ്ങി എട്ട് ലക്ഷത്തിനു മേലെ വില വരുന്ന കണ്ണടകള്‍ വരെ ഈ ഷോറൂമുകളില്‍ ലഭ്യമാണ്. 2020 ആവുന്നതോടു കൂടി കേരളത്തില്‍ മാത്രമായി 30 ഒപ്റ്റിക്കല്‍ ഷോറൂമുകള്‍ തുടങ്ങാനാണ് ഇപ്പോള്‍ എം ആര്‍ ഗ്രൂപ്പിന്റെ ലക്ഷ്യം

കേരളത്തില്‍ പൊതുവെ നേത്ര, ദന്ത മേഖലകളില്‍ ക്ലിനിക്കുകള്‍ തുടങ്ങാറുള്ളത് അതത് മേഖലകളിലെ ഡോക്ടര്‍മാരാണ്. എന്നാല്‍ മദറിന്റെ വരവോടു കൂടി ആ ചരിത്രം മാറ്റി എഴുതപ്പെട്ടു. ഒരു സാധാരണ ബിസിനസുകാരനായ മുസ്തഫ കേരളത്തില്‍ ഈ മേഖലയിലെ സാധ്യതകള്‍ മനസിലാക്കി റിസ്‌ക് എടുക്കാന്‍ തയാറാവുകയായിരുന്നു. ഇന്ന് മികച്ച സേവനത്തിലൂടെ ആരോഗ്യ മേഖലയില്‍ മുന്നേറുകയാണ് എം ആര്‍ ഗ്രൂപ്പിന്റെ മദര്‍ ഒപ്റ്റിക്കല്‍സും മദര്‍ ഡെന്റല്‍ ക്ലിനിക്കും.

2005ല്‍ മലപ്പുറത്ത് ആദ്യ ഷോറൂമിന്റെ തുടക്കം മദര്‍ ഒപ്റ്റിക്കല്‍സിലൂടെയാണ്. കണ്ണിനും കണ്ണാടിക്കും അന്നു മുതല്‍ മലബാറുകാര്‍ മദര്‍ ഒപ്റ്റിക്കല്‍സിനെ ആശ്രയിച്ചു തുടങ്ങി. മലബാര്‍ മേഖലയിലാണ് കൂടുതല്‍ ഷോറൂമുകളും പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടു മാത്രമായി മദറിന്റെ എട്ട് ഷോറുമൂകളുണ്ട്. കേരളത്തില്‍ ഒപ്റ്റിക്കല്‍സിനു മാത്രമായി 30 ഷോറൂമുകള്‍ ആയതിനു ശേഷം മദറിന്റെ സാന്നിധ്യം കേരളത്തിനു പുറത്തേക്കും എത്തിക്കാനാണ് എം ആര്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2020 ഓടെ ആ പദ്ധതി നടപ്പിലാവുമെന്നും മുസ്തഫ വ്യക്തമാക്കി. ഒപ്റ്റിക്കല്‍ ഒരു നല്ല നിലയിലേക്ക് എത്തിയതിനു ശേഷമാണ് മദര്‍ ദന്ത മേഖലയിലേക്ക് പ്രവേശിച്ചത്. മലബാറിലെ ഏറ്റവും വലിയ ഡെന്റല്‍ ക്ലിനിക്കുകളില്‍ ഒന്നാണ് മദര്‍ ഡെന്റല്‍. ന്യായമായ നിരക്കില്‍ അത്യാധുനിക ചികില്‍സ, എല്ലാ സൗകര്യങ്ങളുമുള്ള ലബോറട്ടറി, പരിചയ സമ്പന്നരായ ഡോക്റ്റര്‍മാര്‍, മികച്ച ജീവനക്കാര്‍ എന്നിവയാണ് മറ്റു ക്ലിനിക്കുകളില്‍ നിന്നും മദറിനെ വ്യത്യസ്തമാക്കുന്നത്. പുതിയ ആശയങ്ങള്‍ സ്ഥാപനത്തില്‍ കൊണ്ടു വരികയും ഉപഭോക്താക്കളോടും രോഗികളോടുമുള്ള സമീപനത്തിലും വ്യത്യസ്തരാണ് ഇവിടുത്തെ ജീവനക്കാരെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

99 രൂപ മുതല്‍ എട്ട് ലക്ഷത്തിനു മേലെ വില വരുന്ന കണ്ണടകള്‍ വരെ ഇവിടെ ലഭ്യമാണ്. മദറിലെ കണ്ണട ശേഖരത്തില്‍ ലെന്‍സ് ഉള്ളവയും ഇല്ലാത്തവയുമുണ്ട്. കണ്ണിനു ബാധിച്ച ഏത് രോഗത്തിനുള്ള ചികില്‍സയും ഇന്ന് മദര്‍ ഐ ക്ലിനിക്കില്‍ ലഭ്യമാണെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ ഈ സ്ഥാപനത്തിന് ഇന്നു കഴിയും. കണ്ണടകള്‍ മാത്രമല്ല, ഡിജിറ്റല്‍ ലെന്‍സുകള്‍ കൊണ്ടുള്ള അത്യാധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

മലബാറിലെ ഏറ്റവും വലിയ ഡെന്റല്‍ ക്ലിനിക്കില്‍ ഒന്നാണ് മദര്‍ ഡെന്റല്‍. ന്യായമായ നിരക്കില്‍ അത്യാധുനിക ചികില്‍സ, എല്ലാ സൗകര്യങ്ങളോടും കൂടി ലബോറട്ടറി, പരിചയ സമ്പന്നരായ നിരവധി ഡോക്ടര്‍മാര്‍ തുടങ്ങിയവയാണ് മറ്റു ക്ലിനിക്കുകളില്‍ നിന്നും മദറിനെ വ്യത്യസ്തമാക്കുന്നത്

എം ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍, അറിയപ്പെടുന്ന ഒരു ബിസിനസുകാരന്‍ എന്നതിനു പുറമേ ‘ രണ്ട് ‘ എന്ന അക്കത്തിനോട് പ്രിയമല്പം കൂടിയ ആളാണ് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി വാങ്ങിയ വാഹനങ്ങളുടൈയല്ലാം നമ്പര്‍ രണ്ടാണ്. ബിസിനസ് കഴിഞ്ഞാല്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയം വാഹനങ്ങളോടാണ്. വ്യക്തികള്‍ക്ക് ഐഡന്റിറ്റി ഉള്ളതു പോലെ അവരുടെ വാഹനങ്ങള്‍ക്കും വ്യത്യസ്ത വേണം എന്നതിനാലാണ് തന്റെ എല്ലാ വാഹനങ്ങള്‍ക്കും രണ്ട് എന്ന അക്കംതന്നെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു. വാഹനങ്ങളോട് കാണിക്കുന്ന അതേ ഇഷ്ടം തന്നെയാണ് കാര്‍ഷിക രംഗത്തോടും. തിരക്കു പിടിച്ച ബിസിനസ് ജീവിതത്തിലും ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ മുസ്തഫ സമയം കണ്ടെത്താറുണ്ട്. ആ സമയങ്ങളിലെ പ്രധാന വിനോദങ്ങളാണ് കൃഷിയും പക്ഷി വളര്‍ത്തലും. ഒപ്പം ചാരിറ്റി പ്രവര്‍ത്തങ്ങളുമുണ്ട്, എന്നാല്‍ ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയാന്‍ പാടില്ല എന്ന നിലപാടിലാണ് മുസ്തഫ.നേത്ര, ദന്ത മേഖലകള്‍ക്കു പുറമെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ വില്‍പ്പന രംഗത്തും ടി വി മുസ്തഫയുടെ സാന്നിധ്യമുണ്ട്. തൊട്ടതിലെല്ലാം വിജയം കണ്ടെത്താല്‍ കഴിഞ്ഞ മുസ്തഫയ്ക്ക് ആരോഗ്യ മേഖലയിലൂടെ ഇത്രയേറെ ചെയ്യാന്‍ കഴിയുന്നതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമാണുള്ളത്.

എംആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിവി മുസ്തഫ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രീസ് നോര്‍ത്ത് റീജിയണ്‍ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്നത്തെ വ്യവസായ-ഐടി വകുപ്പ് മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന് ബാറ്റണ്‍ അണിയിക്കുന്നു.

Comments

comments