പല്ലുകള്‍ വൃത്തിയാക്കാന്‍ ബ്രഷ് ഉപേക്ഷിക്കൂ

പല്ലുകള്‍ വൃത്തിയാക്കാന്‍ ബ്രഷ് ഉപേക്ഷിക്കൂ

ദന്ത സംരക്ഷണത്തിന് പല തരത്തിലുള്ള ടൂത്ത് ബ്രഷുകള്‍ വിപണിയിലുണ്ട്. നിരയൊത്തതല്ലാത്ത പല്ലുകള്‍ക്ക് ഇണങ്ങും വിധം ബ്രസിലുകള്‍ കയറിയും ഇറങ്ങിയുമിരിക്കുന്ന ബ്രഷുകള്‍ തൊട്ട് മുന്‍നിരപ്പല്ലുകള്‍ക്ക് മൃദുവും അണപ്പല്ലുകള്‍ക്ക് അല്‍പ്പം പരുക്കനുമായ ബ്രസിലുകളുള്ളതും വരെയുള്ളവ. ഓരോ ബ്രഷും ഓരോ ഗുണഗണങ്ങള്‍ ഉള്ളവയാണെന്ന് നിര്‍മ്മാതാക്കള്‍ പരസ്യങ്ങളിലൂടെ പാടിപ്പുകഴിത്തുകയും ചെയ്യും. എന്നാല്‍ ഥാര്‍ത്ഥത്തില്‍ ഇതിലൊന്നും ഒരു കഥയില്ലെന്നാണ് പുതിയ കണ്ടെത്തല്‍. പല്ലുതേപ്പ് ഉപേക്ഷിക്കൂ, പകരം ഫ്‌ളോസ് ചെയ്യൂ എന്നാണ് ദന്തരോഗ വിദഗ്ധരുടെ പുതിയ ഉപദേശം. പല്ലുകളില്‍ അടിഞ്ഞ പ്ലേക്കുകളും ദന്തരോഗത്തിനു കാരണമായ പൂപ്പലുകളും ഒഴിവാക്കാന്‍ പല്ലുകള്‍ കടയുന്നതാണ് ഉചിതമെന്ന് ഒരു സംഘം ഡെന്റിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു.

ഓര്‍ത്തോഡെന്റിക് ക്ലിനിക്കായ ഡെന്റമിന്റെ ഡയറക്റ്റര്‍ ഗുണിത സിംഗ്, ഗംഗാറാം ആശുപത്രിയിലെ മുതിര്‍ന്ന ഓര്‍ത്തോഡന്റിസ്റ്റ് തന്‍വീര്‍ സിംഗ് എന്നിവരാണ് ദന്തസംരക്ഷണം സംബന്ധിച്ച് പട്ടിക പുറത്തു വിട്ടത്. അവരുടെ അഞ്ച് നിര്‍ദേശങ്ങള്‍ ഇവയാണ്. ടൂത്ത് ബ്രഷുകള്‍ അടിക്കടി മാറ്റുക. സദാ വായ് ശുചിത്വം പാലിക്കാന്‍ ഇത് സഹായിക്കും.

സ്ഥിരം പല്ല് ഫ്‌ളോസ് ചെയ്യുന്നത് ഉചിതം. നൂല്‍ ഉപയോഗിച്ച് പല്ലുകടയുന്ന പ്രക്രിയയാണിത്. ഓരോ സെഷനിലും 18 ഇഞ്ച് ആണ് ഉപയോഗിക്കേണ്ടത്. ദിവസേന ഫ്‌ളോസ് ആവര്‍ത്തിക്കണം.

ജീവകം സി, കാല്‍സ്യം, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടുന്ന സമീകൃത ആഹാരക്രമം പാലിക്കുക. മഴക്കാലത്ത് ആപ്പിള്‍, സ്‌ട്രോബറി, ഓട്‌സ്, തൈര് എന്നിവ ഉപയോഗിക്കുന്നത് ഉചിതം.

കൃത്യമായ ഇടവേളകളില്‍ പല്ല് പരിശോധിക്കുക. പല്ല രോഗങ്ങള്‍ മാത്രമല്ല ജീവിതശൈലീരോഗങ്ങള്‍ വരെ ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ ഇതു സഹായകമാകും
പല്ലുകള്‍ക്ക് ഹാനികരമായി കോഫീന്‍ അടങ്ങിയ ചായയും കാപ്പിയും ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക

Comments

comments

Categories: FK Special