മുടി ‘വാരുന്നത്’ കോടികള്‍

മുടി ‘വാരുന്നത്’ കോടികള്‍

ഭക്തര്‍ അര്‍പ്പിക്കുന്ന മുടി ക്ഷേത്രവരുമാനത്തിനു മുതല്‍ക്കൂട്ടാകുന്നു

രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ് തല മുണ്ഡനം. തെക്കേഇന്ത്യയിലെ പഴനി, തിരുപ്പതി ക്ഷേത്രങ്ങളാണ് ഈ ആചാരം നടക്കുന്നതില്‍ നമുക്കേറെ പരിചയമുള്ളവ. കാശി, രാമേശ്വരം തുടങ്ങി രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള ഒരുപാട് അമ്പലങ്ങളിലും വേളാങ്കണ്ണിയടക്കമുള്ള പള്ളികളിലും ഈ പതിവുണ്ട്. ആരാധനാലയങ്ങളുടെ പരിസരങ്ങളില്‍ മുണ്ഡനം ചെയ്ത തലയില്‍ മഞ്ഞള്‍ പുരട്ടി നടക്കുന്ന ഭക്തര്‍ സവിശേഷകാഴ്ചയാണ്.

വിദേശരാജ്യങ്ങളില്‍ വിഗ്ഗുകളും ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനുമാണ് ഇവ ശേഖരിക്കപ്പെടുന്നത്. മുടി കയറ്റുമതിയില്‍ ലോകത്തെ ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. കോടിക്കണക്കിനു ഡോളറിന്റെ വരുമാനമാണ് ഇതിലൂടെ രാജ്യത്തിലേക്ക് ഒഴുകിയെത്തുന്നത്

ഏറെ ഭക്തിപുരസ്സരം സമര്‍പ്പിക്കുന്ന മുടി ഇന്ന് കോടിക്കണക്കിനു രൂപ വരുമാനം ഉണ്ടാക്കിത്തരുന്ന ബിസിനസാണ്. വിദേശരാജ്യങ്ങളില്‍ വിഗ്ഗുകളും ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനുമാണ് ഇവ ശേഖരിക്കപ്പെടുന്നത്. മുടി കയറ്റുമതിയില്‍ ലോകത്തെ ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. കോടിക്കണക്കിനു ഡോളറിന്റെ വരുമാനമാണ് ഇതിലൂടെ രാജ്യത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ത്യക്കാരുടെ കറുത്ത മുടി ഏറെ കരുത്താര്‍ന്നതും അഴകുറ്റതും ആണെന്നത് വിപണിയില്‍ അവയുടെ പ്രിയം വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഈ രംഗത്ത് എതിരാളികള്‍ ഇല്ലെന്നല്ല. ചൈനയും റഷ്യയും മുടി കയറ്റുമതിയില്‍ വലിയ മുന്നേറ്റവുമായി പിന്നാലെയുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളാണ് ഇന്ത്യക്കാരുടെ മുടിയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍.  യുഎസ്, ആഫ്രിക്ക എന്നീ രാജ്യങ്ങളും വലിയ തോതില്‍ മുടി ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയിലെ 10 പ്രമുഖ അമ്പലങ്ങളിലും ഒട്ടേറെ ചെറിയ അമ്പലങ്ങളിലും നിന്നാണ് വിപണിയിലേക്ക് മുടി ശേഖരിക്കപ്പെടുന്നത്. ഭക്തര്‍ ആരോഗ്യത്തിനും ഐശ്വര്യത്തിനുമായി നേരുന്ന മുടി ക്ഷേത്ര അധികൃതര്‍ ലേലം ചെയ്യുന്നു. ചില ഗ്രാമങ്ങളും മുടി ശേഖരിച്ചു കൊടുക്കുന്നുണ്ട്. തല മുണ്ഡനം ചെയ്‌തെടുക്കുന്ന മുടിക്കാണ് വില കൂടുതല്‍ ലഭിക്കുക. ഇതിന് നീളം കൂടുതലായിരിക്കും. ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നു ലഭിക്കുന്ന വെട്ടിയിട്ട മുടിക്ക് വില കുറവായിരിക്കും. ചില അമ്പലങ്ങളില്‍ തല വടിക്കുന്നതിനു മുമ്പ് ഭക്തരോട് മുടി പിന്നിയിടാന്‍ ആവശ്യപ്പെടാറുണ്ട്. ലേലത്തിലെടുക്കുന്ന മുടി പ്ലാന്റുകളിലെത്തിച്ചു സംസ്‌കരിച്ചെടുത്ത ശേഷമാണ് വിഗ് നിര്‍മാണത്തിനും ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനും അയയ്ക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളാണ് ഇന്ത്യക്കാരുടെ മുടിയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍. യുഎസ്, ആഫ്രിക്ക എന്നീ രാജ്യങ്ങളും വലിയ തോതില്‍ മുടി ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയിലെ 10 പ്രമുഖ അമ്പലങ്ങളിലും ഒട്ടേറെ ചെറിയ അമ്പലങ്ങളിലും നിന്നാണ് വിപണിയിലേക്ക് മുടി ശേഖരിക്കപ്പെടുന്നത്‌

ഈ ബിസിനസിന്റെ അസംസ്‌കൃത വസ്തുക്കള്‍ക്ക് ഒരു ക്ഷാമവും ഉണ്ടാകില്ലെന്നതാണ് കൗതുകകരം. ക്ഷേത്രസന്നിധിയില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ നീളുന്ന ഭക്തരുടെ നിര ഇതിനു സാക്ഷ്യം പറയും. പതിനായിരങ്ങളാണ് വര്‍ഷാവര്‍ഷം തങ്ങളുടെ മുടി നേര്‍ച്ചയായി അര്‍പ്പിക്കുന്നത്. ഉല്‍സവകാലത്ത് അമ്പലങ്ങളിലെ നിര രാത്രികളിലേക്കും നീളും. ഈ നിര ക്ഷേത്രവരുമാനത്തിനും മുതല്‍ക്കൂട്ടാകുന്നു.

Comments

comments

Categories: FK Special