മികച്ച പ്രകടനവുമായി ഡിപി വേള്‍ഡ് കൊച്ചിന്‍

മികച്ച പ്രകടനവുമായി ഡിപി വേള്‍ഡ് കൊച്ചിന്‍

2011 ഫെബ്രുവരി മുതലുള്ള കാലയളവില്‍ ഐജിടിപിഎല്‍ 2.5 ദശലക്ഷം ടിഇയുവാണ് കൈകാര്യം ചെയതത്

കൊച്ചി: ആഗോള വാണിജ്യ കമ്പനിയായ ഡിപി വേള്‍ഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഗേറ്റ്‌വേ ടെര്‍മിനല്‍(ഐജിടിപിഎല്‍) 2011 ഫെബ്രുവരി മുതലുള്ള കാലയളവില്‍ 2.5 ദശലക്ഷം ട്വന്റി ഫുഡ് ഇക്യുലെന്റ് യൂണിറ്റ്(ടിഇയു) കൈകാര്യം ചെയ്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി കണക്കുകള്‍. 2017 ല്‍ 12 ശതമാനം വളര്‍ച്ചയാണ് ചരക്ക് നീക്കത്തില്‍ കമ്പനി കൈവരിച്ചിരിക്കുന്നത്.

പ്രവര്‍ത്തനമാരംഭിച്ചശേഷം 3500 വെസലുകളും കൈകാര്യം ചെയ്തിട്ടുള്ള ടെര്‍മിനല്‍ ഇന്ന് ഒരുമാസം 54 വെസലുകളെ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 22.5 ശതമാനം വളര്‍ച്ചയോടെ ഐജിടിപിഎല്ലില്‍ 282 മെയ്ന്‍ലൈന്‍ വെസലുകളാണ് കൈകാര്യം ചെയ്തത്.

ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും പ്രവര്‍ത്തന കാര്യക്ഷമതയുമുള്ള ടെര്‍മിനല്‍ ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സേവനമാണ് നല്‍കുന്നത്. ഒരു മണിക്കൂറില്‍ 30 ലധികം ചരക്കുനീക്കം എന്ന നിലവാരമാണ് ടെര്‍മിനല്‍ തുടരുന്നത്.

ഐടി സംവിധാനം, എക്യുപ്‌മെന്റ്, ഇന്നൊവേഷന്‍ ടെക്‌നോളജി എന്നിവയില്‍ തുടര്‍ച്ചയായി ടെര്‍മിനല്‍ നടത്തുന്ന നിക്ഷേപം ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഡിപി വേള്‍ഡ് വികസിപ്പിച്ച ദ ടെര്‍മിനല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം(ടിഒഎസ്) വാണിജ്യത്തിന് സഹായകമായ തല്‍സമയ ഡാറ്റ, കാര്യക്ഷമമായ ആസൂത്രണം, നിയന്ത്രണ സേവനങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. രാജ്യത്ത് ടിഎഎസ് സ്വീകരിക്കുന്ന ആദ്യത്തെ ടെര്‍മിനലാണ് ഐജിടിപിഎല്‍.

Comments

comments

Categories: Business & Economy