ഡയാനയുടെ തുറന്നുപറച്ചില്‍ വീണ്ടും

ഡയാനയുടെ തുറന്നുപറച്ചില്‍ വീണ്ടും

20-ാം നൂറ്റാണ്ടില്‍ ലോകത്തെ സ്വാധീനിച്ച വനിതകളില്‍ ഒരാളായിരുന്നു ഡയാന രാജകുമാരി. ഇവരുടെ അകാലത്തിലുള്ള വേര്‍പാട് ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു. ഈ മാസം 31 ഡയാനയുടെ 20-ാം ചരമവാര്‍ഷിക ദിനമാണ്. ഡയാനയുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ അവര്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ അടങ്ങിയ വീഡിയോ ടേപ്പ് ഈ മാസം ആറാം തീയതി ഞായറാഴ്ച സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണു ബ്രിട്ടനിലെ ചാനല്‍-4 എന്ന മാധ്യമം. ഇത് വന്‍ വിവാദം സൃഷ്ടിച്ചിട്ടുമുണ്ട്.

ലണ്ടനില്‍ വലിയൊരു വിവാദം പുകയുകയാണ്. അന്തരിച്ച വെയ്ല്‍സ് രാജകുമാരി ഡയാനയുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ഈ മാസം ആറാം തീയതി ഞായറാഴ്ച ഇംഗ്ലണ്ടിലെ ചാനല്‍-4ല്‍ സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചതാണു കാരണം. ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നിരിക്കുന്നു. എന്നാല്‍ മറ്റ് ചിലരാകട്ടെ സംപ്രേക്ഷണം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

110 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ എഡിറ്റ് ചെയ്യപ്പെടാത്ത ഡയാനയുടെ തുറന്നു പറച്ചിലുകളാണുള്ളത്. അതും ഭര്‍ത്താവായിരുന്ന ചാള്‍സ് രാജകുമാരനുമൊത്തുള്ള ദാമ്പത്യജീവിതത്തെ കുറിച്ച്.

പ്രഭാഷണ വിദഗ്ധന്‍ പീറ്റര്‍ സെറ്റലനുമായി നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യാന്‍ പോകുന്ന ഡോക്യുമെന്ററിയിലുള്ളത്.പീറ്റര്‍ സെറ്റലന്‍ ഡയാനയുടെ പബ്ലിക് സ്പീക്കിംഗ് ശൈലി മെച്ചപ്പെടുത്താന്‍ വേണ്ടി പരിശീലിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഡയാനയോടു കാമറയില്‍ നോക്കി ജീവിതം വിശദീകരിക്കാന്‍ പറഞ്ഞപ്പോഴാണു ചാള്‍സുമൊത്തുള്ള ദാമ്പത്യത്തെ കുറിച്ച് ഡയാന പറഞ്ഞത്. ഈ വീഡിയോ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍വെച്ച് പീറ്റര്‍ റെക്കോഡ് ചെയ്തതിരുന്നു

ഡയാനയുടെ തുറന്നു പറച്ചിലുള്ള ടേപ്പ് റെക്കോഡ് ചെയ്തതു പ്രഭാഷണ വിദഗ്ധന്‍ (speech expert) പീറ്റര്‍ സെറ്റലനായിരുന്നു. 1992 മുതല്‍ 1993 വരെയുള്ള കാലയളവില്‍ പബ്ലിക് സ്പീക്കിംഗ് വോയ്‌സ് സഹായിയായി ഡയാന നിയമിച്ചതാണു പീറ്റര്‍ സെറ്റലനെ. ഭര്‍ത്താവ് ചാള്‍സുമായുള്ള ഡയാനയുടെ വിവാഹബന്ധത്തിലെ അപസ്വരങ്ങളെ കുറിച്ച പറയാന്‍ വേണ്ടി റെക്കോഡ് ചെയ്തതല്ലായിരുന്നു ഈ വീഡിയോ. സ്പീച്ച് എക്‌സ്‌പെര്‍ട്ടായ പീറ്റര്‍ സെറ്റലന്‍ ഡയാനയുടെ പബ്ലിക് സ്പീക്കിംഗ് ശൈലി മെച്ചപ്പെടുത്താന്‍ വേണ്ടി പരിശീലിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഡയാനയോടു കാമറയില്‍ നോക്കി ജീവിതം വിശദീകരിക്കാന്‍ പറഞ്ഞപ്പോഴാണു ചാള്‍സുമൊത്തുള്ള ദാമ്പത്യത്തെ കുറിച്ച് ഡയാന പറഞ്ഞത്. ഈ വീഡിയോ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വച്ചാണു പീറ്റര്‍ റെക്കോഡ് ചെയ്തത്. പരിശീലനത്തിന്റെ ഭാഗമായിട്ടാണു കാമറയില്‍ നോക്കി സംസാരിച്ചു തുടങ്ങിയതെങ്കിലും ജീവിതം വിശദമാക്കിയപ്പോള്‍ ഡയാന വികാരാധീനയായി എന്നു വേണം അനുമാനിക്കാന്‍. കാരണം ആ വിശദീകരണത്തില്‍ അവര്‍ ഭര്‍ത്താവായ ചാള്‍സ് രാജകുമാരനുമൊത്തുള്ള ലൈംഗികബന്ധത്തെ കുറിച്ചും, ചാള്‍സ്, കാമുകിയും ഇപ്പോള്‍ ഭാര്യയുമായ കാമില പാര്‍ക്കറുമൊത്തുള്ള ബന്ധത്തെ കുറിച്ചും തുറന്നു പറച്ചില്‍ നടത്തുന്നുണ്ട്.

ചാള്‍സുമായുള്ള വിവാഹദിനം തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനമാണെന്നു ഡയാന വീഡിയോയില്‍ പറയുന്നുണ്ട്. വിവാഹശേഷം ദീര്‍ഘകാലം അതിസുന്ദരിയായ രാജകുമാരിയെന്ന പദവി നിലനിര്‍ത്താന്‍ അവര്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഡയാന വിശദീകരിക്കുന്നു. അതീവ രഹസ്യസ്വഭാവമുള്ള വീഡിയോ ടേപ്പ് 2001-ല്‍ രാജകൊട്ടാരത്തിലെ പാചകക്കാരനായിരുന്ന പോള്‍ ബ്യുറലിന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണു പിടിച്ചെടുത്തത്. ഈ വീഡിയോയുടെ പല പ്രസക്ത ഭാഗങ്ങളും യുഎസ് ടിവി ശൃംഖലയായ എന്‍ബിസി രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയായി 2004-ല്‍ അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. പിന്നീട് ചാനല്‍-4 ഈ വീഡിയോ ടേപ്പിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കുകയും ചെയ്തു.

ചാള്‍സുമായുള്ള വിവാഹദിനം തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനമാണെന്നു ഡയാന വീഡിയോയില്‍ പറയുന്നുണ്ട്. വിവാഹശേഷം ദീര്‍ഘകാലം അതിസുന്ദരിയായ രാജകുമാരിയെന്ന പദവി നിലനിര്‍ത്താന്‍ അവര്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഡയാന വിശദീകരിക്കുന്നു. അതീവ രഹസ്യസ്വഭാവമുള്ള വീഡിയോ ടേപ്പ് 2001-ല്‍ രാജകൊട്ടാരത്തിലെ പാചകക്കാരനായിരുന്ന പോള്‍ ബ്യുറലിന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണു പിടിച്ചെടുത്തത്.

ചാനല്‍-4 നു മുമ്പ് ബിബിസി ഈ വീഡിയോയുടെ സംപ്രേക്ഷണാവകാശം 2007-ല്‍ 30,000 പൗണ്ടിനു സ്വന്തമാക്കിയിരുന്നു. Diana, In Her Own Words എന്ന പേരില്‍ ഡയാനയുടെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ സംപ്രേക്ഷണം ചെയ്യാനിരുന്ന ഡോക്യുമെന്ററിയുടെ ഭാഗമാക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ പദ്ധതി ബിബിസി ചില കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു. ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്താല്‍ രാജകുടുംബത്തിന്റെ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നതായിരുന്നു പദ്ധതി ഉപേക്ഷിക്കാന്‍ ബിബിസിയെ പ്രേരിപ്പിച്ചത്.

20-ാം നൂറ്റാണ്ടിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വനിതയാണ് ഡയാന രാജകുമാരി. ഇവരുടെ എഡിറ്റ് ചെയ്യപ്പെടാത്ത വീഡിയോ സംപ്രേക്ഷണം ചെയ്താല്‍ അതും ചില മാന്യവ്യക്തികള്‍ക്ക് ഉണ്ടാക്കാന്‍ പോകുന്ന കോട്ടം നിസാരമായിരിക്കില്ലെന്നതും ഉറപ്പ്. വെയ്ല്‍സ് രാജകുമാരിയായിരുന്ന ഡയാന, 1997 ഓഗസ്റ്റ് 31-നു 36-ാം വയസില്‍ പാരീസില്‍ നടന്ന കാറപകടത്തെ തുടര്‍ന്നു കൊല്ലപ്പെടുകയായിരുന്നു.

Comments

comments

Categories: FK Special, Slider