ബോഷിന്റെ അക്വാടാക് ശ്രേണി വിപണിയില്‍

ബോഷിന്റെ അക്വാടാക് ശ്രേണി വിപണിയില്‍

കൊച്ചി : പവര്‍ ടൂള്‍സ് നിര്‍മാണ വിതരണക്കാരായ ബോഷ് പവര്‍ ടൂള്‍സ്, ഏത് ശുചീകരണാവശ്യങ്ങള്‍ക്കും വിവിധ മര്‍ദ്ദങ്ങളില്‍ വെള്ളം പമ്പു ചെയ്യാന്‍ ശേഷിയുള്ള അക്വാടാക് ശ്രേണി വിപണിയിലെത്തിച്ചു. യൂണിവേഴ്‌സല്‍ അക്വാടാക് 120, 125, 130, 135 അഡ്വാന്‍സ്ഡ് അക്വാടാക് 150, 160 എന്നീ ഹൈപ്രഷര്‍ വാഷറുകളാണ് അക്വാടാക്
പരമ്പരയില്‍ ഉള്‍പ്പെടുന്നത്.

മണിക്കൂറില്‍ 350 മുതല്‍ 410 ലിറ്റര്‍ വരെ 120 ബാര്‍ മുതല്‍ 135 ബാര്‍ വരെ മര്‍ദ്ദത്തില്‍ വെള്ളം പമ്പു ചെയ്യാന്‍ വിവിധ മോഡലുകള്‍ക്ക് കഴിയും. ത്രീ ഇന്‍ വണ്‍ സ്‌പ്രേ ജെറ്റ് സിസ്റ്റത്തില്‍ ഉയര്‍ന്ന മര്‍ദ്ദമുള്ള പെന്‍സില്‍ ജെറ്റ്, 90 ഡിഗ്രി നോസില്‍, ഡിറ്റര്‍ജന്റ് നോസില്‍ എന്നിവ ഉള്‍പ്പെടുന്നു.

ഫാന്‍ ജെറ്റ്, റോട്ടറി ജെറ്റ് എന്നിവയും ശ്രദ്ധേയമാണ്. ചെളിയും കറയും മാലിന്യവും നിറഞ്ഞ പ്രതലം ഡിറ്റര്‍ജന്റ് നോസിലിലൂടെ ക്ലീനിംഗ് ഫോം ഉപയോഗിച്ച് അതിവേഗം വൃത്തിയാക്കാം. 150 മുതല്‍ 160 ബാര്‍ വരെ മര്‍ദ്ദം നല്‍കുന്ന അഡ്വാന്‍സ്ഡ് മോഡലുകള്‍ മണിക്കൂറില്‍ 500 മുതല്‍ 570 ലിറ്റര്‍ വരെ ജലമാണ് പമ്പു ചെയ്യക. വില 7600 രൂപ മുതല്‍ 35000 രൂപ വരെ.

Comments

comments

Categories: Business & Economy