ബിഎംഡബ്ല്യു 320ഡി എഡിഷന്‍ സ്‌പോര്‍ട് അവതരിപ്പിച്ചു

ബിഎംഡബ്ല്യു 320ഡി എഡിഷന്‍ സ്‌പോര്‍ട് അവതരിപ്പിച്ചു

എക്‌സ് ഷോറൂം വില 38.60 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : പുതിയ ബിഎംഡബ്ല്യു 320ഡി എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതോടെ ബിഎംഡബ്ല്യു ഇന്ത്യയുടെ 3 സീരീസ് നിരയില്‍ ഒരു വേരിയന്റ് കൂടിയായി. 38.60 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു 320ഡി എഡിഷന്‍ സ്‌പോര്‍ടിന്റെ എക്‌സ് ഷോറൂം വില. 3 സീരീസിലെ ടോപ് വേരിയന്റായ പുതിയ 320ഡി ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റില്‍ തദ്ദേശീയമായാണ് നിര്‍മ്മിച്ചത്.

മെച്ചപ്പെട്ട പവര്‍ ഡെലിവറിയും റെസ്‌പോണ്‍സീവ്‌നെസ്സും ലഭിക്കുന്നതിന് അതേ 2 ലിറ്റര്‍ ട്വിന്‍പവര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ പരമാവധി 188 ബിഎച്ച്പി കരുത്തും 1750-2500 ആര്‍പിഎമ്മില്‍ പരമാവധി 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് കാറിന് 7.2 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. സ്റ്റിയറിംഗില്‍ പാഡില്‍ ഷിഫ്റ്റര്‍ നല്‍കിയിട്ടുണ്ട്. 22.69 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. ഈ ഗണത്തില്‍പ്പെടുന്ന കാറുകളെ സംബന്ധിച്ച് ഇത് മികച്ച മൈലേജാണ്.

ഡ്രൈവിംഗ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ബിഎംഡബ്ല്യു 320ഡി എഡിഷന്‍ സ്‌പോര്‍ടില്‍ ലോഞ്ച് കണ്‍ട്രോള്‍ ഫംഗ്ഷന്‍ സ്റ്റാന്‍ഡേഡായി ലഭിക്കും. കൂടാതെ കംഫര്‍ട്ട്, ഇക്കോ, പ്രോ, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നീ ഡ്രൈവിംഗ് മോഡുകള്‍ ലഭ്യമാണ്. ഓട്ടോ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍, ഇലക്ട്രോണിക് പവര്‍ സ്റ്റിയറിംഗ്, 50:50 വെയ്റ്റ് ഡിസ്ട്രിബ്യൂഷന്‍ എന്നിവ മറ്റ് ഫീച്ചറുകളാണ്.

ഗ്രില്ല്, ഹെഡ്‌ലാംപുകള്‍, ബംപര്‍ എന്നിവയില്‍ ഹൈ ഗ്ലോസ് ബ്ലാക്ക് ട്രീറ്റ്‌മെന്റ് എക്സ്റ്റീരിയര്‍ സവിശേഷതയാണ്. ആല്‍പൈന്‍ വെറ്റ് നോണ്‍ മെറ്റാലിക് നിറത്തിലും ബ്ലാക്ക് സഫയര്‍, മെഡിറ്ററേനിയന്‍ ബ്ലൂ എന്നീ മെറ്റാലിക് നിറങ്ങളിലും കാര്‍ ലഭിക്കും. പ്രീമിയം നിലവാരം പുലര്‍ത്തുന്നതാണ് ഇന്റീരിയര്‍. ഐഡ്രൈവ് കണ്‍ട്രോളര്‍, 6.5 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ വിത് സിഡി ഡ്രൈവ്, ബിഎംഡബ്ല്യു ആപ്പുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി/ഓക്‌സ് ഇന്‍ കണക്റ്റിവിറ്റി, റിയര്‍ വ്യൂ കാമറ വിത് പാര്‍ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍ എന്നിവ കാബിനിലെ മറ്റ് സവിശേഷതകളാണ്.

ആറ് എയര്‍ ബാഗുകള്‍, എബിഎസ് വിത് ബ്രേക് അസ്സിസ്റ്റ്, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍. സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റിംഗ് മൗണ്ടിംഗ്, റണ്‍-ഫഌറ്റ് ടയറുകള്‍, എമര്‍ജന്‍സി സ്‌പെയര്‍ വീല്‍, ഇലക്ട്രോണിക് വെഹിക്ക്ള്‍ ഇമ്മൊബിലൈസര്‍, ക്രാഷ് സെന്‍സര്‍ എന്നിവയും സുരക്ഷാ ഫീച്ചറുകളില്‍പ്പെടും.

Comments

comments

Categories: Auto