Archive

Back to homepage
Auto

ബിഎംഡബ്ല്യു 320ഡി എഡിഷന്‍ സ്‌പോര്‍ട് അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : പുതിയ ബിഎംഡബ്ല്യു 320ഡി എഡിഷന്‍ സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതോടെ ബിഎംഡബ്ല്യു ഇന്ത്യയുടെ 3 സീരീസ് നിരയില്‍ ഒരു വേരിയന്റ് കൂടിയായി. 38.60 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു 320ഡി എഡിഷന്‍ സ്‌പോര്‍ടിന്റെ എക്‌സ് ഷോറൂം വില.

Slider Top Stories

2100ഓടെ മാരകമായ ചൂടില്‍ ഇന്ത്യ വെന്തുരുകുമെന്ന് പഠനം

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ടിന്റെ അനസാനത്തോടെ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ മാരകമായ ചൂടിന് ഇരയാകുമെന്ന് പഠനം. ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഈ ഉഷ്ണ കാറ്റിന് ചെറിയതോതില്‍ ആരംഭം കുറിക്കുമെന്നും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മുന്‍ ഗവേഷകനും ഹോങ്കോംഗ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ

FK Special

സൗഹൃദ വിജയഗാഥ

വ്യവസായ വാണിജ്യരംഗം വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണു സാക്ഷ്യംവഹിക്കുന്നത്. ഒരു രാജ്യം, ഒറ്റ നികുതി എന്ന ലക്ഷ്യത്തോടെ ജുലൈ ഒന്നു മുതല്‍ ഇന്ത്യയില്‍ ജിഎസ്ടി എന്ന നികുതി പരിഷ്‌കാരം നടപ്പിലാക്കി. ആഗോളതലത്തിലാവട്ടെ, സ്വതന്ത്ര വ്യാപാരം കൂടുതല്‍ ഉദാരവുമായി. ഇത്തരത്തില്‍ ആഗോള, ആഭ്യന്തരതലത്തിലുണ്ടായ മാറ്റം വ്യവസായ

Slider Top Stories

മണ്ണെണ്ണ സബ്‌സിഡി നിര്‍ത്തലാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡെല്‍ഹി: ഡീസല്‍, പ്രകൃതിവാതക സബ്‌സിഡികള്‍ക്കു പിന്നാലെ മണ്ണെണ്ണ സബ്‌സിഡിയും നിര്‍ത്തലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മണ്ണെണ്ണയുടെ സബ്‌സിഡി ക്രമേണ കുറയ്ക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിപണി അധിഷ്ഠിത പരിഷ്‌കരണങ്ങള്‍ തുടര്‍ന്നുകൊണ്ട് ഇന്ത്യയുടെ പെട്രോളിയം മേഖലയിലെ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും

Slider Top Stories

കൊച്ചി മെട്രോയുടെ സേവനം മികച്ചതെന്ന് യാത്രക്കാര്‍; പരാതി നിരക്കിലും പാര്‍ക്കിംഗിലും

കൊച്ചി: മലയാളികളുടെ യാത്രാ സംസ്‌കാരത്തില്‍ ഏറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒന്നരമാസത്തിലേറെ ആയിരിക്കുന്നു. കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ വികസന മുന്നേറ്റത്തിലെ പ്രധാന ചുവടുവെപ്പായി കണക്കാക്കുന്ന കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനും പുതിയ യാത്രാനുഭവം സ്വന്തമാക്കുന്നതിനുമായി സമൂഹത്തിന്റെ

Arabia

നികുതി നിയമം യുഎഇയുടെ അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുമെന്ന് നിരീക്ഷകര്‍

അബുദാബി: മൂല്യ വര്‍ധിത നികുതിയും (വാറ്റ്) എക്‌സൈസ് നികുതിയും നടപ്പിലാക്കുന്നതിന് മുന്നോടിയായി യുഎഇ കൊണ്ടുവന്ന പുതിയ നികുതി നിയമം അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് നിരീക്ഷണം. പുതിയ നിയമം അനുസരിച്ച് പണത്തിനെ അടിസ്ഥാനമാക്കിയുള്ള ബിസിനസുകള്‍ കണക്കുകള്‍ സൂക്ഷിക്കേണ്ടിവരും. ഇത് അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയെ

Tech

11,000 ടവറുകളുടെ ലേലത്തിനൊരുങ്ങി വോഡഫോണ്‍ ഇന്ത്യ

ന്യൂഡെല്‍ഹി: വോഡഫോണ്‍ ഇന്ത്യയുടെ 600 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 11,000 ടവറുകളില്‍ നോട്ടമിട്ട് അമേരിക്കന്‍ അസറ്റ് മാനേജ്‌മെന്റ് ഫണ്ടായ ബ്രൂക്ക്ഫീല്‍ഡ്, അമേരിക്കന്‍ ടവര്‍ കോര്‍പ്, പ്രാദേശിക ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടായ ഐഡിഎഫ് തുടങ്ങിയവ രംഗത്തുവന്നു. ഇതിനായി മൂന്നു കമ്പനികളും പ്രത്യേകം താല്‍പ്പര്യ പത്രം

Top Stories

ആര്‍കോം-എയര്‍സെല്‍ ലയനത്തിന് സുപ്രീംകോടതിയുടെ അനുമതി വേണം: ടെലികോം വകുപ്പ്

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡും (ആര്‍കോം) എയര്‍സെലും തമ്മിലുള്ള ലയന ഇടപാടിനെ തങ്ങള്‍ അംഗീകരിക്കുന്നതിന് മുന്‍പ് സുപ്രീംകോടതിയുടെ ക്ലിയറന്‍സ് വേണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനു( എന്‍സിഎല്‍ടി) മുന്നില്‍ ഫയല്‍ ചെയ്യും മുമ്പ് കരാര്‍ തങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചില്ലെന്ന്

Auto

ഇഗ്‌നിസ് ആല്‍ഫ വേരിയന്റിന് എജിഎസ് നല്‍കി മാരുതി സുസുകി

ന്യൂ ഡെല്‍ഹി : ഇഗ്‌നിസ് ഹാച്ച്ബാക്കിന്റെ ആല്‍ഫ എന്ന ടോപ് വേരിയന്റില്‍ മാരുതി സുസുകി എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് മാരുതി സുസുകി ഇഗ്‌നിസ് അവതരിപ്പിച്ചത്. കഴിഞ്ഞ ആറ് മാസങ്ങളില്‍ മാരുതി സുസുകി ഇഗ്‌നിസിന്റെ

Auto

മാരുതി സുസുകി സെലേറിയോ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : മാരുതി സുസുകി ഇന്ത്യയില്‍ ലിമിറ്റഡ് എഡിഷന്‍ സെലേറിയോ അവതരിപ്പിച്ചു. നിലവിലെ മോഡലിനേക്കാള്‍ 16,280 രൂപ അധികം വില നല്‍കണം. വിഎക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ എന്നീ വേരിയന്റുകളില്‍ മാത്രമാണ് സെലേറിയോ ലിമിറ്റഡ് എഡിഷന്‍ ലഭിക്കുക. വിഎക്‌സ്‌ഐ വേരിയന്റിന് 4.87 ലക്ഷം

Auto

ബജാജ് ക്യൂട്ടിനെ ഡീലര്‍ഷിപ്പില്‍ കണ്ടു ; ഇന്ത്യ കാത്തിരിക്കുന്നു

ന്യൂ ഡെല്‍ഹി : ഭാരതം കാത്തിരിക്കുന്ന കുഞ്ഞന്‍ വാഹനം ബജാജ് ക്യൂട്ടിനെ ഗുജറാത്തിലെ ഒരു ഡീലര്‍ഷിപ്പില്‍ കണ്ടു. ഓട്ടോമോട്ടീവ് വെബ്‌സൈറ്റായ റഷ്‌ലെയ്ന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ബജാജ് ക്യൂട്ട് എന്ന ക്വാഡ്രിസൈക്കിളിനെ ഇന്ത്യന്‍ വിപണിയില്‍ അധികം വൈകാതെ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Arabia

ജിസിസിയിലെ ജനസംഖ്യ വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്പാനിഷ് നിര്‍മാണക്കമ്പനി

ദുബായ്: എണ്ണവിലയിലുണ്ടായ ഇടിവിനേക്കാള്‍ ജനസംഖ്യയിലുണ്ടായ വളര്‍ച്ച ജിസിസിയുടെ നിര്‍മാണ മേഖലയെ മുന്നോട്ടു നയിക്കുമെന്ന് സ്പാനിഷ് നിര്‍മാണ കമ്പനിയായ അക്‌സിയോണ. ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവ് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും ഇത് കമ്പനിയെ വളര്‍ച്ചയിലേക്ക് നയിക്കുമെന്നുമാണ് അക്‌സിയോണ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ എണ്ണ വില

Arabia

മിഡില്‍ ഈസ്റ്റ് വിമാനകമ്പനികളിലെ ചരക്ക് നീക്കത്തില്‍ ഇടിവ്

ജനീവ: ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ മിഡില്‍ ഈസ്റ്റ് വിമാനകമ്പനികള്‍ കൈമാറ്റം ചെയ്ത അന്താരാഷ്ട്ര ചരക്കുകളില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 17 വര്‍ഷത്തിലെ ആദ്യത്തെ ഇടിവാണിതെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പറഞ്ഞു. മേഖലകളിലെ വിമാനകമ്പനികളുടെ പങ്ക് 0.1 ശതമാനം കുറഞ്ഞ്

Top Stories

40% നികുതിദായകര്‍ എന്റോള്‍മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ല

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി അഥവാ ജിഎസ്ടിക്ക് കീഴിലുള്ള ആദ്യ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി സമാഗതമായിരിക്കെ ജിഎസ്ടി നെറ്റ്‌വര്‍ക്കില്‍ 40 ശതമാനത്തോളം നികുതിദായകര്‍ ഇതുവരെ എന്റോള്‍മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ല. വാറ്റ്, സേവന നികുതി, കേന്ദ്ര നികുതി എന്നിവയിലെ 71 ലക്ഷത്തിലധികം

Business & Economy

ഇന്ത്യയെ തങ്ങളുടെ അടുത്ത ചൈനയാക്കി മാറ്റുമെന്ന് ആപ്പിള്‍

ന്യൂഡെല്‍ഹി: ഐഫോണ്‍ വില്‍പ്പന ആഗോളതലത്തില്‍ മന്ദഗതിയിലാണെങ്കിലും ഇന്ത്യയില്‍ നിക്ഷേപം ശക്തിപ്പെടുത്താനാണ് ആപ്പിളിന്റെ പദ്ധതി. കഴിഞ്ഞ പാദത്തില്‍ നിര്‍മാണ പങ്കാളിയായ വിസ്‌ട്രോണിന് കീഴില്‍ ബെംഗളുരുവില്‍ ആപ്പിളിന്റെ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇന്ത്യയിലെ വിതരണ ശൃംഖലയിലും മാര്‍ക്കറ്റിംഗിലും ആപ്പിള്‍ ചെലവിടല്‍ വര്‍ധിപ്പിക്കുകയാണ്. ‘ഇന്ത്യയില്‍ ഐഫോണ്‍

Banking

റെലിഗെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് കൈകോര്‍ക്കുന്നു

കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് ശക്തി പകരുവാന്‍ റെലിഗെയര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി സഹകരിക്കുന്നു. 7000തില്‍ അധികം ശാഖകളിലായി 100 ദശലക്ഷത്തിനടുത്ത് ഉപഭോക്താക്കളുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് റെലിഗെയറിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോടൊപ്പം

World

അയാട്ട സുരക്ഷാ ഓഡിറ്റില്‍ അംഗീകാരം നേടി ഖത്തര്‍ എയര്‍വേയ്‌സ്

കൊച്ചി: അയാട്ടയുടെ ഓപ്പറേഷണല്‍ സേഫ്റ്റി ഓഡിറ്റില്‍ ഖത്തര്‍ എയര്‍വേയ്‌സ് നൂറ് ശതമാനം പരിപൂര്‍ണത പുലര്‍ത്തി ലോകത്തിലെതന്നെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ എന്ന സ്ഥാനം നിലനിര്‍ത്തി. 2003-ല്‍ നൂറുശതമാനം പൂര്‍ണതയോടെ ആദ്യമായി അയാട്ടയുടെ സുരക്ഷാ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കിയ എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്‌സ്. 2005,

Business & Economy

മികച്ച പ്രകടനവുമായി ഡിപി വേള്‍ഡ് കൊച്ചിന്‍

കൊച്ചി: ആഗോള വാണിജ്യ കമ്പനിയായ ഡിപി വേള്‍ഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഗേറ്റ്‌വേ ടെര്‍മിനല്‍(ഐജിടിപിഎല്‍) 2011 ഫെബ്രുവരി മുതലുള്ള കാലയളവില്‍ 2.5 ദശലക്ഷം ട്വന്റി ഫുഡ് ഇക്യുലെന്റ് യൂണിറ്റ്(ടിഇയു) കൈകാര്യം ചെയ്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി കണക്കുകള്‍. 2017 ല്‍ 12

Business & Economy

ക്രെഡായ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ  വെള്ളിയാഴ്ച മുതല്‍ 

കൊച്ചി: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരുടെ സംഘടനകളുടെ കോണ്‍ഫെഡറേഷനായ ക്രെഡായിയുടെ കൊച്ചി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രോപ്പര്‍ട്ടി എക്‌സ്‌പോ 2017 വെള്ളിയാഴ്ച ആരംഭിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈ മാസം 6 വരെ നടക്കുന്ന എക്‌സ്‌പോ വെള്ളിയാഴ്ച രാവിലെ 11ന്

Business & Economy

ചക്കമഹോത്സവം ഓഗസ്റ്റ് 9 മുതല്‍

തിരുവനന്തപുരം: ചക്കയുടെ ഉല്‍പ്പാദനവും മൂല്യവര്‍ധനവും വിപണനവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പ്പശാലയും ചക്ക മഹോത്സവവും അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശില്‍പ്പശാലയുടെ ഉദ്ഘാടനം