മൊബീല്‍ ആപ്പില്‍ ചാറ്റ് സൗകര്യവുമായി പേടിഎം

മൊബീല്‍ ആപ്പില്‍ ചാറ്റ് സൗകര്യവുമായി പേടിഎം

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയായ പേടിഎം തങ്ങളുടെ മൊബീല്‍ ആപ്ലിക്കേഷനില്‍ ചാറ്റ് സൗകര്യം ആരംഭിക്കുന്നു. ഈ മാസം തന്നെ പുതിയ സൗകര്യം നിലവില്‍ വരുമെന്നാണ് കരുതുന്നത്. ഒരു പേമെന്റ് പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്ന് പേടിഎം പേമെന്റ്‌സ് ബാങ്കിലൂടെ ബാങ്കിംഗ് രംഗത്തേക്കും പേടിഎം മാളിലൂടെ ഇ-കൊമേഴ്‌സ് ബിസിനസിലേക്കും രംഗപ്രവേശനം ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കേണ്ട ആവശ്യകത മുന്‍നിര്‍ത്തിയാണ് ഈ നീക്കം.

ഫഌപ്കാര്‍ട്ട് അടക്കമുള്ള പല ഇ-കൊമേഴ്‌സ് കമ്പനികളും സമാനമായ ചാറ്റ് സൗകര്യം ഏര്‍പ്പെടുത്തി വരുന്നുണ്ട്. പേടിഎം ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മെസേജിംഗ് സേവനത്തിലേക്കുള്ള പേടിഎമ്മിന്റെ ആദ്യത്തെ ചുവടുവെപ്പല്ല ഇത്. 2014 ല്‍ ഉപഭോക്താക്കള്‍ക്ക് കച്ചവടക്കാരുമായി ഇടപാടുകള്‍ നടത്തുന്നതിന് മൊബീല്‍ മെസഞ്ചറുമായി സംയോജിപ്പിച്ച് ഒരു ഷോപ്പിംഗ് ആപ്പ് കമ്പനി പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Tech