ന്യൂ-ജെന്‍ ബിഎംഡബ്ല്യു ഇസഡ്4 ന്റെ ടീസര്‍ പുറത്ത് ; പെബ്ള്‍ ബീച്ചില്‍ അനാവരണം ചെയ്യും

ന്യൂ-ജെന്‍ ബിഎംഡബ്ല്യു ഇസഡ്4 ന്റെ ടീസര്‍ പുറത്ത് ; പെബ്ള്‍ ബീച്ചില്‍ അനാവരണം ചെയ്യും

ഈ മാസം 17 ന് കാലിഫോര്‍ണിയയിലെ പെബ്ള്‍ ബീച്ച് കോണ്‍കോഴ്‌സ് ഡി എലഗന്‍സ് പരിപാടിയില്‍ മാലോകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യും

മ്യൂണിക്ക് : അടുത്ത തലമുറ ഇസഡ്4 കണ്‍വര്‍ട്ടിബിള്‍ അനാവരണം ചെയ്യാന്‍ ബിഎംഡബ്ല്യു സകലമാന ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഈ മാസം 17 ന് കാലിഫോര്‍ണിയയിലെ പെബ്ള്‍ ബീച്ച് കോണ്‍കോഴ്‌സ് ഡി എലഗന്‍സ് പരിപാടിയിലാണ് മാലോകര്‍ക്ക് മുന്നില്‍ ഈ കാര്‍ അനാവരണം ചെയ്യുന്നത്. കാറിന്റെ ടീസര്‍ ചിത്രം ബിഎംഡബ്ല്യു പുറത്തിറക്കിയിരുന്നു. നീളമേറിയ ഹുഡ്, നീളം കുറഞ്ഞ പിന്‍ഭാഗം, ഷാര്‍പ്പ് ഫ്രണ്ട് എന്‍ഡ് എന്നിവ ടീസര്‍ ചിത്രത്തില്‍ വ്യക്തമാണ്.

പെബ്ള്‍ ബീച്ചില്‍ അനാവരണം ചെയ്യുന്ന കാര്‍ കണ്‍സെപ്റ്റ് ആയിരിക്കുമോ അതോ ഫിനിഷ്ഡ് കാര്‍ ആയിരിക്കുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. സ്ലീക്ക്-ലുക്കിംഗ് കാറാണെന്ന കാര്യം ടീസര്‍ ചിത്രത്തില്‍ വ്യക്തമാണ്.

ഫ്രണ്ട് എന്‍ഡ് പൂര്‍ണ്ണമായും പുതിയതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഷാര്‍പ്പ് ഗ്രില്ല്, പുള്‍ഡ് ബാക്ക് ഹെഡ്‌ലാംപുകള്‍ എന്നിവയോടെ ഫ്രെഷ് ഡിസൈനായിരിക്കും. ബിഎംഡബ്ല്യുവിന്റെ ഇസഡ് സീരീസിലെ ഭാവി കാറുകള്‍ക്ക് ബിഎംഡബ്ല്യുവും ടൊയോട്ടയും ചേര്‍ന്ന് വികസിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോമായിരിക്കും ഉപയോഗിക്കുന്നത്. കാറിന്റെ പിന്‍ഭാഗത്തിന് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. ഷാര്‍പ്പ് ഡിസൈന്‍ ലാംഗ്വേജ് പിന്‍വശത്ത് കാണാം.

അപ്‌ഡേറ്റഡ് ഫീച്ചറുകളുടെ നീണ്ട പട്ടികയുമായി ഇന്റീരിയര്‍ കാര്യമായി മാറിയിട്ടുണ്ടാകും. നിലവില്‍ വിപണിയിലുള്ള മോഡലിനേക്കാള്‍ മികച്ച പെര്‍ഫോമന്‍സ് ന്യൂ-ജെന്‍ ബിഎംഡബ്ല്യു ഇസഡ്4 കാഴ്ച്ചവെയ്ക്കും. ഭാരവും കുറവായിരിക്കും. എന്‍ജിന്‍ ഓപ്ഷനുകളെക്കുറിച്ച് ഇപ്പോഴും ഒന്നും തുറന്നുപറയുന്നില്ല.

Comments

comments

Categories: Auto