ഡോ. മുഹമ്മദ് മജീദിന് ഈ വര്‍ഷത്തെ  പ്രമുഖ വ്യവസായിക്കുള്ള പുരസ്‌കാരം

ഡോ. മുഹമ്മദ് മജീദിന് ഈ വര്‍ഷത്തെ  പ്രമുഖ വ്യവസായിക്കുള്ള പുരസ്‌കാരം

കൊച്ചി : സമി സബിന്‍സ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് മജീദിന് ധനം പബ്ലിക്കേഷന്‍സിന്റെ ഈ വര്‍ഷത്തെ പ്രമുഖ എന്‍ ആര്‍ഐ വ്യവസായിക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. ആയുര്‍വേദ വ്യവസായത്തില്‍ നേടിയ ബൃഹത്തായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം. ആയുര്‍വേദം പ്രോത്സാഹിപ്പിക്കാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഡോ. മുഹമ്മദ് മജീദ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ആയുര്‍വേദത്തില്‍ കൂടുതല്‍ ഗവേഷണങ്ങളും മികച്ച ഫലപ്രാപ്തിയും ഉണ്ടാകുമെന്നും വരും തലമുറയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കാന്‍ ആയുര്‍വേദത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

1975 ല്‍ എട്ട് ഡോളറുമായി അമേരിക്കയിലെത്തിയ കേരളത്തില്‍ നിന്നുള്ള ഫാര്‍മസിസ്റ്റായ ഡോ. മജീദ് ന്യൂയോര്‍ക്കിലെ സെന്റ്. ജോണ്‍സ് സര്‍വകലാശാലയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ഫാര്‍മസിയില്‍ നിന്ന് പിഎച്ച്ഡി നേടി. തുടര്‍ന്ന് ആയുര്‍വേദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കാര്‍ട്ടര്‍ വാലസിലെ ഫൈസര്‍ ഇന്‍കോര്‍പ്പറേറ്റ് ഗവേഷണ വിഭാഗത്തിലും ന്യൂജഴ്‌സി പാകോ റിസര്‍ച്ച് മേധാവി എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

അമേരിക്കക്കാരുടെ ഒട്ടുമിക്ക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ മരുന്നുണ്ടെന്ന തിരിച്ചറിവില്‍ ഡോ. മജീദ് ഔഷധ സസ്യങ്ങളുടെ ശാസ്ത്രത്തിലേക്ക് കൂടുതല്‍ കടന്നു. ആധുനിക മരുന്നുകളുടെ രൂപത്തിലേക്ക് അവയെ മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അങ്ങനെയാണ് ആരോഗ്യ ശാസ്ത്ര മേഖലയില്‍ ഡോ. മജീദ് വിജയയാത്ര തുടങ്ങിയത്.

സമി സബിന്‍സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായി 2010 ലാണ് സമി ഡയറക്റ്റ് സ്ഥാപിതമായത്. കഴിഞ്ഞ 26 വര്‍ഷത്തിലേറെയായി സമി സബിന്‍സ ഔഷധസസ്യങ്ങളുടെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയിലാണ്. 125 ഓളം ലോകോത്തര ശാസ്ത്രജ്ഞന്മാര്‍ ഈ മേഖലയില്‍ ഗവേഷണത്തിലാണ്. രാജ്യാന്തര നിലവാരമുള്ള സ്വതന്ത്ര ഡിവിഷനുകള്‍ ഈ നേട്ടത്തിനായുള്ള അക്ഷീണ പ്രയത്‌നത്തിലാണ്. ഇന്നേ വരയുള്ള എല്ലാ കണ്ടുപിടുത്തങ്ങളും നിരവധി അന്തര്‍ദേശീയ, ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

Comments

comments

Categories: More