കയര്‍ കാര്‍ണിവല്‍ 2017 : ഷോപ്പിംഗ് മാമാങ്കത്തിന് കൊടിയേറി

കയര്‍ കാര്‍ണിവല്‍ 2017 : ഷോപ്പിംഗ് മാമാങ്കത്തിന് കൊടിയേറി

തിരുവനന്തപുരം: കയറുല്‍പ്പന്നങ്ങളുടെ വിപണനവും പ്രചാരവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കയര്‍ കാര്‍ണിവല്‍ 2017 ന് തുടക്കമായി. തിരുവനന്തപുരം എംജി റോഡിലെ കയര്‍ഫെഡ് ഓണം വിപണനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ധനകാര്യ-കയര്‍ വികസന വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 118 കേന്ദ്രങ്ങളിലായി ഒരു മാസം നീണ്ടു നില്‍ക്കുന്ന മേള അന്താരാഷ്ട്രതലത്തില്‍ സംസ്ഥാന കയര്‍വികസന വകുപ്പ് സംഘടിപ്പിക്കുന്ന കയര്‍ കേരള 2017 മേളയ്ക്ക് മുന്നൊരുക്കമായിട്ടാണ് സംഘടിപ്പിക്കുന്നത്.

കയര്‍ സ്ഥാപനങ്ങളിലെ സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍, കയര്‍ഫെഡ് ഫോം മാറ്റിംഗസ് ഇന്ത്യ എന്നിവ പങ്കെടുക്കുന്ന മേള ഈ മേഖല നേരിടുന്ന പ്രതിസന്ധി മറികടന്നു ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. വൈവിധ്യമാര്‍ന്ന കയറുല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും ഒരുക്കിയിരിക്കുന്ന മേളയില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ആനുകൂല്യങ്ങളും സമ്മാനപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 2000 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്ന പ്രത്യേക ആനുകൂല്യമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. കൂടാതെ ഓരോ ആഴ്ച്ചയും നറുക്കെടുപ്പിലൂടെ ഓരോ പവന്‍ സ്വര്‍ണസമ്മാനവും ബംപര്‍ സമ്മാനമായി കാറും കയര്‍ കാര്‍ണിവലിലൂടെ നല്‍കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരമാവധി 15,000 രൂപ വരെ കയറുല്‍പ്പന്നങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങാനുള്ള പ്രത്യേക പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: More