കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഐപിഒ

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഐപിഒ

മുഴുവന്‍ സബ്‌സ്‌ക്രിപ്ഷനും നേടി രണ്ടാം ദിനം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍നിര്‍മാണ ശാലയായ കൊച്ചി കപ്പല്‍ശാലയുടെ പ്രഥമ ഓഹരി വില്‍പന(ഐപിഒ) രണ്ടാം ദിവസത്തില്‍ മുഴുവന്‍ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ത്തിയാക്കി. രാവിലെ 10.30 ഓടെ 3,34,42,880 ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. പത്ത് രൂപ മുഖ വിലയുള്ള 3,39,84,000 ഓഹരികളാണ് മൊത്തം ഇഷ്യു ചെയ്യുന്നത്. എന്നാല്‍ ഇന്നലെ രാവിലെയോടെ തന്നെ ഇഷ്യു ചെയ്യുന്ന ഓഹരികളേക്കാള്‍ 1.01 മടങ്ങ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചു.

കൊച്ചി കപ്പല്‍ശാലയുടെ ഐപിഒ തുടക്കം തന്നെ ഗംഭീരമായിരുന്നു. ആദ്യ ദിനം തന്നെ 92 ശതമാനം സബ്‌സ്‌ക്രിപ്ഷനാണ് നടന്നത്. 3,11,76,060 ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് ആദ്യ ദിനത്തില്‍ ലഭിച്ചത്.

റീട്ടെയ്ല്‍ വിഭാഗത്തില്‍ നിന്നുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഇരട്ടിയോളമാണ്. റീട്ടെയ്ല്‍ വിഭാഗത്തില്‍ സബ്‌സ്‌ക്രിപ്ഷന്‍ പരിധി 1.9 മടങ്ങ് ആണ്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ബയേഴ്‌സ് (ക്യുഐബി) വിഭാഗത്തില്‍ 72 ശതമാനവും നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ് വിഭാഗത്തില്‍ 35 ശതമാനവുമാണു സബ്‌സ്‌ക്രൈബ് ചെയ്തത്.

വിപണിയില്‍ നിന്നു പരമാവധി 1468 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചി കപ്പല്‍ശാല പ്രഥമ ഓഹരി വില്‍പ്പന ആരംഭിച്ചത്. പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിനു 424-432 രൂപയാണു വില നിശ്ചയിച്ചിരുന്നത്. കുറഞ്ഞത് 30 ഓഹരികള്‍ക്കും തുടര്‍ന്ന് 30ന്റെ ഗുണിതങ്ങളായും അപേക്ഷ നല്‍കാം. ഓഹരി വില്‍പ്പന ഇന്ന് സമാപിക്കും.

Comments

comments

Categories: Slider, Top Stories

Related Articles