ആധാറും സ്വകാര്യതയും: സ്വകാര്യത മൗലികമായ അവകാശമാണെന്ന് കേരളം

ആധാറും സ്വകാര്യതയും: സ്വകാര്യത മൗലികമായ അവകാശമാണെന്ന് കേരളം

സ്വകാര്യ ഏജന്‍സികള്‍ക്കും വിവരം നല്‍കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായാല്‍ വ്യക്തി ജീവിതം അപകടത്തിലാകും

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധപ്പെട്ട് സ്വകാര്യതയുടെ ഭരണഘടനാ സാധുത സംബന്ധിച്ച് കേരളം സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. വ്യക്തി സ്വാതന്ത്ര്യത്തിന് വിശാലമായ മാനങ്ങളുണ്ടെന്നും സ്വകാര്യത മൗലികമായ അവകാശമാണെന്നുമാണ് കേരളത്തിന്റെ വാദം. ആധാറുമായി ബന്ധപ്പെട്ട് സ്വകാര്യതയുടെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന് മുന്‍പാകെയാണ് സംസ്ഥാനം നിലപാടറിയിച്ചത്. സ്വകാര്യതയെ മൗലികാവകാശമായി കണക്കാക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട.

ജീവിക്കാനുള്ള അവകാശം ജീവിതനിലവാരത്തിനുള്ള അവകാശം കൂടിയാണെന്ന് കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. വീട്ടിലെയും കുടുംബത്തിലെയും കാര്യങ്ങള്‍, വിവാഹം, മാതൃത്വം, ജനനം, വികാരങ്ങള്‍, പ്രണയം എന്നിവയിലുള്ള സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും കേരളം വാദിച്ചു. ശരീരത്തിന്റെയും മനസിന്റെയും ചിന്താഗതിയുടെയും സ്വകാര്യത പ്രധാനമാണെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു

.

കര്‍ണാടകയും ബംഗാളും അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചപ്പോഴും കേരളം മൗനം പാലിച്ചത് ചര്‍ച്ചയായിരുന്നു. സ്വകാര്യത മൗലികാവകാശം അല്ലെന്ന 1954ലെയും 1963ലെയും കോടതി വിധികള്‍ പ്രത്യേക സാഹചര്യങ്ങളിലുള്ളതാണെന്നും മൂന്നംഗ ബഞ്ചുകള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച സമീപനമാണ് ഉചിതമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.

വിവരങ്ങള്‍ സംരക്ഷിക്കാന്‍ പോലും വേണ്ടത്ര സംവിധാനങ്ങള്‍ നിലവിലില്ലാത്ത രാജ്യത്ത് സ്വകാര്യത സര്‍ക്കാര്‍ നിരീക്ഷിക്കുകയും പകര്‍ത്തുകയും ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് അപകടകരമാണ്. കാരണം, സ്വകാര്യ ഏജന്‍സികള്‍ക്കും വിവരം നല്‍കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായാല്‍ വ്യക്തി ജീവിതം അപകടത്തിലാകുമെന്നും കേരളം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Slider, Top Stories