ദുബായില്‍ രണ്ട് ജലസംഭരണികള്‍ നിര്‍മിക്കാന്‍ 6.3 മില്യണ്‍ ദിര്‍ഹത്തിന്റ കരാര്‍

ദുബായില്‍ രണ്ട് ജലസംഭരണികള്‍ നിര്‍മിക്കാന്‍ 6.3 മില്യണ്‍ ദിര്‍ഹത്തിന്റ കരാര്‍

ദുബായിലെ സംഭരണശേഷി 1,010 ഗാലണ്‍ അയി വര്‍ധിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്

ദുബായ്: ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി നിര്‍മിക്കുന്ന ജലസംഭരണികള്‍ക്കായി 6.3 മില്യണ്‍ ദിര്‍ഹത്തിന്റെ കരാര്‍ നല്‍കി. അല്‍ നഖ്‌ലിയില്‍ നിര്‍മിക്കുന്ന റിസര്‍വോയറിന് 120 മില്യണ്‍ ഗാലണ്‍ സംഭരണ ശേഷിയും അല്‍ ലുസൈലിയില്‍ നിര്‍മിക്കുന്ന റിസര്‍വോയറിന് 60 മില്യണ്‍ ഗാലണിന്റെ സംഭരണ ശേഷിയുമായിരിക്കും ഉണ്ടാവുക. എന്നാല്‍ കരാര്‍ നല്‍കിയത് ആര്‍ക്കാണ് എന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.

പുതിയ പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദുബായിലെ സംഭരണശേഷി 1,010 ഗാലണ്‍ അയി വര്‍ധിക്കും. നിലവില്‍ 830 മില്യണ്‍ ഗാലണാണ് സംഭരണശേഷി. ജലത്തിന്റേയും വൈദ്യുതിയുടേയും ഡിമാന്‍ഡ് വര്‍ധിക്കുന്നതിനനുസരിച്ച് ഈ സേവനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളും സംഭരണ ശേഷിയും മെച്ചപ്പെടുത്താനായി പ്രധാന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്നും അതോറിറ്റി പറഞ്ഞു.

രണ്ട് പദ്ധതികളും രൂപകല്‍പ്പന ചെയ്ത് നിര്‍മാണം നടത്തുന്നതിനുള്ള കരാറാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന നിലവാരത്തിലായിരിക്കും രണ്ട് പദ്ധതികളും നിര്‍മിക്കുകയെന്ന് ഡിഇഡബ്യൂഎയുടെ സിഇഒ മൊഹമ്മെദ് അല്‍ ടയെര്‍ വ്യക്തമാക്കി. അടുത്ത 32 മാസങ്ങള്‍ക്കുള്ളില്‍ റിസര്‍വോയറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം. 2020 ആകുമ്പോഴേക്കും ദുബായിലെ പ്രതിദിന ജല ഉപഭോഗം 412 മില്യണ്‍ ഗാലണ്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് അനുസരിച്ച് സംഭരണ ശേഷി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അതോറിറ്റി.

Comments

comments

Categories: Arabia, Slider