സാംസംഗിന്റെ ‘സേഫ് ഇന്ത്യ’ പ്രചാരണത്തിന് മികച്ച പ്രതികരണം

സാംസംഗിന്റെ ‘സേഫ് ഇന്ത്യ’ പ്രചാരണത്തിന് മികച്ച പ്രതികരണം

സെല്‍ഫിയുമായി ബന്ധപ്പെട്ട അപകട മരണങ്ങളില്‍ 50 ശതമാനവും ഇന്ത്യയില്‍

കൊച്ചി: റോഡില്‍ ഉത്തരവാദിത്വമില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരായ സാംസംഗിന്റെ ‘സേഫ് ഇന്ത്യ’ പ്രചാരണത്തിന് മികച്ച പ്രതികരണം. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത പ്രചാരണ വീഡിയോ 32 ദിവസത്തിനുള്ളില്‍ 10 കോടി ആളുകളാണ് കണ്ടത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു സര്‍വ്വെയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ‘സേഫ് ഇന്ത്യ’ പ്രചാരണത്തിന് തുടക്കമിട്ടത്. ഇന്ത്യയിലെ 60 ശതമാനം ടൂവീലറുകാരും ഡ്രൈവിംഗിനിടെ മൊബൈലില്‍ വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കാറുണ്ടെന്നും 14 ശതമാനം കാല്‍നടക്കാര്‍ റോഡ് മുറിച്ചു കടക്കുതിനിടെ സെല്‍ഫിയെടുക്കാറുണ്ടെന്നും സര്‍വ്വെയില്‍ സമ്മതിക്കുന്നു.

റോഡ് അപകടങ്ങള്‍, പ്രത്യേകിച്ച് ഉത്തരവാദിത്വമില്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്നത്, കുറയ്ക്കാനുള്ള കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രി നിതിന്‍ ഖഡ്കരിയുടെ നടപടികളെ പിന്തുണച്ചുകൊണ്ടാണ് സാംസംഗ് ഈ പ്രചാരണം അവതരിപ്പിച്ചത്.

രാജ്യത്തെ 12 നഗരങ്ങളിലായി നടത്തിയ സര്‍വ്വെയില്‍ മൂന്നിലൊന്ന് കാര്‍ ഡ്രൈവര്‍മാരും വാഹനം ഓടിക്കുമ്പോള്‍ തന്നെ പ്രധാന സന്ദേശങ്ങള്‍ക്ക് മറുപടി അയക്കാറുണ്ടെന്നും കണ്ടെത്തി. സര്‍വ്വെയില്‍ പങ്കെടുത്ത 64 ശതമാനം പേരും റോഡ് മുറിച്ചു കടക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാറുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്. ഓഫീസിലെ മേലധികാരിയുടെ കോളാണെങ്കില്‍ റോഡ് മുറിച്ചു കടക്കുകയാണെങ്കിലും കോള്‍ സ്വീകരിക്കുമെന്നു 18 ശതമാനം പേരും അഭിപ്രായപ്പെടുന്നു. സേഫ് ഇന്ത്യ സര്‍വ്വെ പ്രകാരം 11 ശതമാനം ടൂവീലറുകാരും വിളിക്കുന്നത് ആരാണെങ്കിലും ഫോണിന് മറുപടി നല്‍കാറുണ്ടെന്നും 30 ശതമാനം വീട്ടുകാരുടെ കോള്‍ സ്വീകരിക്കുമെന്നും 18 ശതമാനം പേര്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കുന്നുവെന്നും കണ്ടെത്തിയിരുന്നു. 23 ശതമാനം പേര്‍ സന്ദേശങ്ങള്‍ വായിച്ച് പ്രധാനപ്പെട്ടതാണെങ്കില്‍ മാത്രം മറുപടി നല്‍കുവരാണെതാണ് ഞെട്ടിക്കുന്ന വസ്തുത.

ഇന്ത്യയില്‍ ഓരോ നാലു മിനിറ്റിലും ഒരു അപകട മരണം സംഭവിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ ഏറ്റവും അധികം റോഡ് അപകടങ്ങള്‍ സംഭവിക്കുന്നത് ഇന്ത്യയിലാണെന്നു മാത്രമല്ല ലോകത്ത് സെല്‍ഫിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകട മരണങ്ങളില്‍ 50 ശതമാനവും ഇന്ത്യയിലാണെും കര്‍നെഗി മിലന്‍ സര്‍വകാലശാല, ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, തിരുച്ചിറപ്പള്ളി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ ഏറ്റവും ഉയര്‍ന്ന അപകട മരണ നിരക്കായ 1.5 ലക്ഷം എന്നത് പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിന് സാംസംഗിനെ പോലുള്ളവര്‍ പരസ്യ പ്രചാരണത്തിലൂടെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെുന്നും എല്ലാ മൊബൈല്‍ ഉല്‍പ്പാദകരെയും ഈ വഴിക്ക് സ്വാഗതം ചെയ്യുകയാണെും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. പ്രചാരണത്തിന് ലഭിച്ച മികച്ച പ്രതികരണം മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിന് പ്രോല്‍സാഹനമാണെ് സാംസംഗ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ രഞ്ജിവ്ജിത് സിംഗ് പറഞ്ഞു.

Comments

comments

Categories: FK Special