അപൂര്‍വതകളുടെ സ്ത്രീരത്‌നം

അപൂര്‍വതകളുടെ സ്ത്രീരത്‌നം

ലോകത്തിന് നിരവധി സ്ത്രീരത്‌നങ്ങളെ സംഭാവന ചെയ്ത രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യ സമരചരിത്രത്തിലും സാമൂഹിക പ്രവര്‍ത്തന ചരിത്രത്തിലും ഇടം നേടിയെടുത്ത നിരവധി മഹതികളുണ്ട്. അവരില്‍ ഡോ. മുത്തുലക്ഷ്മി റെഡ്ഡിയുടെ സ്ഥാനം തര്‍ക്ക രഹിതമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രയത്‌നിച്ച സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു മുത്തുലക്ഷ്മി റെഡ്ഡി.

സമൂഹത്തിലെ തിന്മകള്‍ക്കെതിരെ അവര്‍ നിരന്തരം പോരാടി. 1886ല്‍ പുതുക്കോട്ടയിലായിരുന്നു മുത്തുലക്ഷ്മി റെഡ്ഡിയുടെ ജനനം. ജാതിവ്യവസ്ഥയേയും അന്ധവിശ്വാസങ്ങളേയും വെറുത്ത മുത്തുലക്ഷ്മി, സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട കാലത്ത് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി. 1912ല്‍ മദ്രാസ് മെഡിക്കല്‍ കോളെജില്‍ പഠനം പൂര്‍ത്തിയാക്കിയ മുത്തുലക്ഷ്മി മദ്രാസ് പ്രവിശ്യയിലെ ആദ്യ വനിതാ ഹിന്ദു ഡോക്റ്റര്‍ എന്ന പെരുമ സ്വന്തമാക്കി.

പിന്നീട് സ്ത്രീകള്‍ നേരിടുന്ന അവഗണന, നിരക്ഷരത, ശൈശവവിവാഹം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ അവര്‍ പടനയിച്ചു. വിമന്‍സ് ഇന്ത്യന്‍ അസോസിയേഷന്‍ (1917), മുസ്ലിം വിമന്‍സ് അസോസിയേഷന്‍ (1928) എന്നീ സംഘടനകളുടെ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സാമാജിക എന്ന ബഹുമതിയും മുത്തുലക്ഷ്മി റെഡ്ഡിയുടെ അപൂര്‍വതകളില്‍പ്പെടുന്നു.

Comments

comments

Categories: Slider, Women