സിസ്‌കോയുടെ ഇന്ത്യ, സാര്‍ക് പ്രവര്‍ത്തനങ്ങളുടെ തലവനായി സമീര്‍ ഗാര്‍ഡെ

സിസ്‌കോയുടെ ഇന്ത്യ, സാര്‍ക് പ്രവര്‍ത്തനങ്ങളുടെ തലവനായി സമീര്‍ ഗാര്‍ഡെ

ബെംഗളുരു: ആഗോള ടെക് ഭീമന്‍ സിസ്‌കോയുടെ ഇന്ത്യയിലെയും സാര്‍ക് മേഖലയിലെയും തലവനായി സമീര്‍ ഗാര്‍ഡെയെ തിരഞ്ഞെടുത്തു. മുന്‍ ഫിലിപ്‌സ് ഹെല്‍ത്ത്‌കെയര്‍ എക്‌സിക്യൂട്ടീവായ ഗാര്‍ഡെ ഓഗസ്റ്റ് 1 മുതലാണ് കമ്പനിയില്‍ ചേരുക. കമ്പനി വിട്ട് പോകുന്ന ദിനേശ് മല്‍ക്കാനിയുടെ പിന്‍ഗാമിയായാണ് ഗാര്‍ഡെ എത്തുന്നതെന്ന് സിസ്‌കോ പ്രസ്താവനയില്‍ അറിയിച്ചു.

സിസ്‌കോ ഇന്ത്യയുടെയും സാര്‍കിന്റെയും അടുത്ത പ്രസിഡന്റാകുന്നതിന് സമീറിന് അനുയോജ്യമായ സമയമാണിത്. സര്‍ക്കാരിനും ഉപഭോക്താക്കള്‍ക്കും ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കായുള്ള ശരിയായ അടിത്തറ പ്രദാനം ചെയ്യുന്ന ഞങ്ങളുടെ ദൗത്യത്തിനൊപ്പം കമ്പനിയുടെ തുടര്‍ച്ചയായ വളര്‍ച്ചയിലും നവീകരണത്തിലും സമീര്‍ ഒരു പ്രധാന പങ്ക് വഹിക്കും’ സിസ്‌കോ ഏഷ്യ-പസഫിക് ആന്‍ഡ് ജപ്പാന്‍ പ്രസിഡന്റ് ഇര്‍വിംഗ് ടാന്‍ പറഞ്ഞു.

സര്‍ക്കാര്‍, വ്യവസായ അസോസിയേഷനുകള്‍ എന്നിവയുള്‍പ്പടെ സീനിയര്‍ തലത്തിലെ ബാഹ്യ ഇടപെടലുകളുടെ ഉത്തരവാദിത്തം ഗാര്‍ഡെയ്ക്കാണ്. പുതിയ നേതൃത്വത്തിലേക്കുള്ള സുഗമവും ക്രമാനുഗതവുമാ പരിവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനായി 2017 സെപ്റ്റംബര്‍ വരെ കമ്പനിയുടെ തന്ത്രപ്രധാന ഉപദേഷ്ടാവായി മല്‍ക്കാനി തുടരും നൂതനമായ നിക്ഷേപം, നൈപുണ്യ പരിശീലനം, ഡിജിറ്റല്‍ രൂപമാറ്റം എന്നിവയിലൂടെ ഇന്ത്യയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് ഗാര്‍ഡെ പറഞ്ഞു. മാനുഫാക്ചറിംഗ്, വിദ്യാഭ്യാസം, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളും ഇന്ത്യയിലെ വളര്‍ച്ചയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories