ലോകത്തെ മയക്കാന്‍ യന്ത്രസുന്ദരി

ലോകത്തെ മയക്കാന്‍ യന്ത്രസുന്ദരി

ചൈനയിലെ സെക്‌സ് കളിപ്പാട്ട കമ്പനിയാണ് റോബോട്ടിനെ നിര്‍മ്മിച്ചത്

സാങ്കേതികത ഇന്ന് ഏറ്റവും ഉപയോഗിക്കപ്പെടുന്ന മേഖലയാണ് സെക്‌സ് കളിപ്പാട്ടനിര്‍മ്മാണം. കൈയില്‍ കൊണ്ടു നടക്കാവുന്ന ഉപകരണങ്ങള്‍ തുടങ്ങി യന്ത്രമനുഷ്യര്‍ വരെ ഈ മേഖലയില്‍ ഇന്നു പുതുമയല്ല. ഇവയുടെ പ്രധാന നിര്‍മ്മാതാക്കളാണ് ചൈന. മനുഷ്യരൂപത്തിലാണ് പൊതുവേ കമ്പനികള്‍ ഇവയെ നിര്‍മ്മിക്കാറുള്ളതെങ്കിലും മറ്റു പുതുമകള്‍ കാര്യമായി വരുത്തിയിട്ടില്ല. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി സംസാരിക്കുകയും ചിരിക്കുകയും പാടുകയും ചെയ്യുന്ന പെണ്‍ യന്ത്രപ്പാവയുമായി വന്നിരിക്കുകയാണ് ചൈനീസ് കമ്പനി ഇഎക്‌സ് ഡോളും ജാപ്പനീസ് കമ്പനി ഡോള്‍ സ്വീറ്റ് ഡോള്‍സും. സിലിക്കണ്‍ ചര്‍മ്മവും മനോഹരമുഖവുമുള്ള യന്ത്രപ്പാവ ഒറ്റ നോട്ടത്തില്‍ കൗമാരം വിടാത്ത അസല്‍ പെണ്‍കുട്ടി തന്നെ. മറ്റു യന്ത്രമനുഷ്യരെപ്പോലെ കറങ്ങുന്ന കഴുത്ത് ഇതിനില്ല. എന്നാല്‍ കമ്പനി നിര്‍മ്മിച്ച മറ്റു പാവകളുടെ ശരീരങ്ങള്‍ ഇതിനു ചേരും. മനുഷ്യരെപ്പോലെ നടക്കാന്‍ സഹായിക്കും വിധം മടങ്ങുന്ന മുട്ടുകാലുകളാണ് ഇതിനുള്ളത്.

മൊബീല്‍ സാങ്കേതിക വിദ്യയിലെ വോയ്‌സ് റെക്കൊഗ്നീഷന്‍ സോഫ്റ്റ്‌വെയറിലേതിനു സമാനമാണ് ഇതിലെ ശബ്ദസംവിധാനം. 2014 മുതല്‍ ഇഎക്‌സ് ഡോള്‍സ് കമ്പനി റോബോട്ടിക് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. രണ്ടു വര്‍ഷമായി സ്പര്‍ശനത്തില്‍ മനുഷ്യനെപ്പോലെ തോന്നിക്കുന്ന ഭാരം കുറഞ്ഞ സിലിക്കണ്‍ പാവകളെ നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. 32 കിലോയാണ് ഇതിന്റെ ഭാരം.

നമ്മുടെ ചോദ്യങ്ങള്‍ക്ക് ഇത് ഉത്തരം നല്‍കും. പക്ഷേ ഒരു കാര്യം, ചൈനീസ് ഭാഷ മാത്രമേ ഇതിനു തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. വോയ്‌സ് റെക്കൊഗ്നീഷന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത് സംസാരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍- പ്ലേസ്റ്റേഷന്‍ വഴിയാണ് ഇത് നിയന്ത്രിക്കപ്പെടുക. പാവയെ ഇംഗ്ലീഷ് സംസാരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ക്രൗഡ് ഫണ്ടിംഗിലൂടെ പാവയുടെ ഇംഗ്ലീഷ്, ജാപ്പനീസ് പതിപ്പുകള്‍ ഉണ്ടാക്കാനാണ് ഇപ്പോള്‍ അവരുടെ ശ്രമം. ഈ യന്ത്ര പാവയ്ക്ക് 5,870 ഡോളറാണു വില. ബ്രിട്ടണില്‍ അടുത്തവര്‍ഷം അവസാനത്തോടെ പാവ ഇറക്കാനാണു കമ്പനി തീരുമാനം. സാങ്കേതിക രതി വിപണിയിലെ മുന്‍നിര വ്യവസായമായി സെക്‌സ് റോബോട്ടുകള്‍ അനതിവിദൂരഭാവിയില്‍ മാറുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇവയ്ക്ക് മുഖഭാവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. മൊബീല്‍ സാങ്കേതിക വിദ്യയിലെ വോയ്‌സ് റെക്കൊഗ്നീഷന്‍ സോഫ്റ്റ്‌വെയറിലേതിനു സമാനമാണ് ഇതിലെ ശബ്ദസംവിധാനം. 2014 മുതല്‍ ഇഎക്‌സ് ഡോള്‍സ് കമ്പനി റോബോട്ടിക് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. രണ്ടു വര്‍ഷമായി സ്പര്‍ശനത്തില്‍ മനുഷ്യനെപ്പോലെ തോന്നിക്കുന്ന ഭാരം കുറഞ്ഞ സിലിക്കണ്‍ പാവകളെ നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. 32 കിലോയാണ് ഇതിന്റെ ഭാരം. എങ്കിലും അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ അഭിനയിച്ച സയന്‍സ് ഫിക്ഷന്‍ സിനിമ, ടെര്‍മിനേറ്ററിലെ യന്ത്രമനുഷ്യരെ ഉണ്ടാക്കാന്‍ ഇനിയും കാതങ്ങള്‍ അകലെയാണു നാമെന്ന് കമ്പനി മേധാവി പോള്‍ലംബ് പറയുന്നു.
ഭാരമേറിയ സെക്‌സ് റോബോട്ടുകളുടെ കാലം കഴിഞ്ഞു. സ്വാഭാവികവും യഥാതഥവുമായ യന്ത്രപ്പാവകളുടെ കാലമാണ് വരാന്‍ പോകുന്നത്. വിപ്ലവകരമായ ഈ മാറ്റം ഉപയോക്താക്കള്‍ക്ക് ഏറെ ആശ്വാസദായകമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സെക്‌സ് പാവകള്‍ ആരോഗ്യകരമായ ലൈംഗിക ജീവിതത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ലംബ് പറയുന്നു. വ്യായാമം പോലെയും ആരോഗ്യകരമായ ഭക്ഷണരീതിയും പോലെ തന്നെയാണിതും. ലൈംഗിക സംതൃപ്തി മാത്രമല്ല, മറ്റ് ഉപയോഗങ്ങളും ഇവ കൊണ്ടുണ്ടാകുന്നു. കലാരൂപമെന്ന നിലയില്‍ വാങ്ങാനും വലിയ പാവകളുടെ ശേഖരമുണ്ടാക്കാനും മനോഹര വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഫോട്ടോയെടുത്തു വെക്കാനും താല്‍പര്യപ്പെട്ടും ഇവ വാങ്ങുന്നവരുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ പോലെ തന്നെയാണ് സെക്‌സ് പാവകളും.

Comments

comments

Categories: FK Special
Tags: sextoy