ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു

ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു

ഡെന്‍സു സോക്രറ്റിയുടെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു

പൂനെ: ജാപ്പനീസ് അഡ്വടൈസിംഗ്, പബ്ലിക് റിലേഷന്‍ കമ്പനിയായ ഡെന്‍സു ഏജീസ് നെറ്റ്‌വര്‍ക്ക് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മീഡിയ ഗ്രൂപ്പായ സോക്രറ്റി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. ഇന്ത്യന്‍ ഡിജിറ്റല്‍ മീഡിയ വിപണിയില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കുകയാണ് ഉദ്ദേശ്യം.

2009 ല്‍ പ്രവര്‍ത്തനമാരംഭിച്ച സോക്രറ്റിയില്‍ 138 ജീവനക്കാരാണുള്ളത്. ഇടപാടിനുശേഷം ഡെന്‍സു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 3,500 ആകും.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ടെക്‌നോളജി അധിഷ്ഠിത പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ് ഏജന്‍സിയായ മെര്‍ക്കിളിന്റെ ഭൂരിഭാരം ഓഹരികള്‍ ഡെന്‍സു ഏറ്റെടുത്തിരുന്നു. സോക്രറ്റിയെ ഏറ്റെടുക്കുന്നതിനൊടൊപ്പം ഇന്ത്യന്‍ വിപണിയില്‍ മെര്‍ക്കിളിനെ അവതരിപ്പാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy