ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ പാസ്‌വേഡ് മാറ്റണമെന്ന് ബിഎസ്എന്‍എല്‍

ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ പാസ്‌വേഡ് മാറ്റണമെന്ന് ബിഎസ്എന്‍എല്‍

കൊച്ചി: രാജ്യത്തെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ വൈറസ് ആക്രമണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപയോക്താക്കളോട് പാസ്‌വേഡ് മാറ്റണമെന്ന നിര്‍ദേശവുമായി ബിഎസ്എന്‍എല്‍. ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ‘അഡ്മിന്‍’ എന്ന ഡിഫോള്‍ട്ട് പാസ് വേഡ് മാറ്റാതിരുന്ന ബ്രോഡ്ബാന്റ് മോഡങ്ങളിലാണ് വൈറസ് ബാധ മൂലമുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുത്.

ഡിഫോള്‍ട്ട് പാസ്‌വേഡ് ഉപയോഗിക്കുന്നവരുടെ മോഡങ്ങളുടെ പാസ്‌വേഡ് വൈറസ് ആക്രമണം വഴി മാറ്റുകയാണ് ചെയ്തിട്ടുള്ളത്.

ബിഎസ്എന്‍എലിന്റെ മുഖ്യശൃഖലയെയെയോ സെര്‍വറുകളെയോ മാല്‍വെയര്‍ ആക്രമണം ബാധിച്ചിട്ടില്ല. ഉപയോക്താക്കള്‍ എത്രയും വേഗം അവരുടെ പാസ്‌വേഡ് മാറ്റണമെന്നും അതിന് ശേഷം ബ്രോഡ്ബാന്റ് ഉപയോഗിക്കുന്നതില്‍ ഭയപ്പെടാനില്ലെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

Comments

comments

Categories: Slider, Top Stories