സബര്‍മതിയുടെ മാഹാത്മ്യം

സബര്‍മതിയുടെ മാഹാത്മ്യം

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുമായി ഏറെ ബന്ധമുള്ള ഇടമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്ഥിതി ചെയ്യുന്ന സബര്‍മതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഒരു വ്യാഴവട്ടക്കാലത്തോളം ചെലവിട്ടത് ഇവിടെയാണ്.

1917 ജൂണിലാണ് സബര്‍മതി നദീ തീരത്ത് ഗാന്ധി ആശ്രമം സ്ഥാപിച്ചത്. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്ത് അതു നിലകൊള്ളുന്നു.

ഗാന്ധി ആശ്രമം, ഹരിജന്‍ ആശ്രമം, സത്യാഗ്രഹ ആശ്രമം തുടങ്ങിയ പേരുകളിലും അതറിയപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വഴിത്തിരിവായ ദണ്ഡി യാത്ര ആരംഭിക്കാന്‍ ഗാന്ധി തെരഞ്ഞെടുത്തതും സബര്‍മതി ആശ്രമത്തെ തന്നെ. രാജ്യത്തെ പ്രധാന ചരിത്ര സ്മാരകങ്ങളില്‍ ഒന്നു കൂടിയാണ് ഇന്ന് സബര്‍മതി ആശ്രമം.

Comments

comments

Categories: More, Slider