പൈതൃക സൈറ്റുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ സൗദി

പൈതൃക സൈറ്റുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ സൗദി

രാജ്യത്തെ പ്രധാന ആര്‍ക്കിയോളജിക്കല്‍, ഹിസ്‌റ്റോറിക് പ്രസൈറ്റുകളായ അല്‍-ഒല, ദിറിയാഹ് ഗേറ്റ് എന്നിവ നവീകരിക്കുന്നതിനായി പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ചരിത്ര പ്രധാനമായ പ്രദേശങ്ങളെ നവീകരിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ രാജ്യത്തിന്റ ഭരണാധികാരിയായ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്ളസീസ് പദ്ധതിയിടുന്നു. രാജ്യത്തെ പ്രധാന ആര്‍ക്കിയോളജിക്കല്‍, ഹിസ്‌റ്റോറിക് സൈറ്റുകളായ അല്‍-ഒല, ദിറിയാഹ് ഗേറ്റ് എന്നിവ നവീകരിക്കുന്നതിനായി പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു.

ചരിത്രപരവും സാംസ്‌കാരികപരവും ശില്‍പ്പകലാപരവുമായ പ്രത്യേകതകള്‍ കൊണ്ട് പ്രാദേശിക, അന്താരാഷ്ട്ര വിനോദസഞ്ചാരികളെ പ്രദേശത്തക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും കമ്മീഷന്‍ പ്രവര്‍ത്തിക്കുക. മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി രാജ്യത്തിന്റെ ടൂറിസം വ്യവസായത്തെ വളര്‍ത്തി വര്‍ഷത്തില്‍ ഒരു മില്യണ്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് വിഷന്‍ 2030 ലൂടെ ലക്ഷ്യമിടുന്നത്.

ആറാം നൂറ്റാണ്ടിലാണ് അല്‍ ഒല ടൗണ്‍ ആദ്യമായി കണ്ടെത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് സൗദിയില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുത്ത മഡാഎന്‍ സലേ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നബാടയീന്‍സാണ് മഡാഎന്‍ സലേ നിര്‍മിച്ചത്. ജോര്‍ദാനിലുള്ള പ്രമുഖ പെട്ര സൈറ്റും കൊത്തുപണി ചെയ്‌തെടുത്തതും ഇവരാണ്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ദിറിയാഹ് ഗേറ്റും ഉള്‍പ്പെടുന്നുണ്ട്. സൗദി അറേബ്യയുടെ പൈതൃകം വ്യക്തമാകുന്ന രീതിയിലുള്ള തീമുകളും ഡിസൈനുകളുമാണ് മേഖലയുടെ നവീകരണത്തിനായി ഉപയോഗിക്കുക. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി വിനോദസഞ്ചാര സൗകര്യങ്ങളും പ്രവേശന കവാടത്തില്‍ ഒരുക്കും.

റിയാദില്‍ നിന്ന് 20 കിലോമീറ്റര്‍ നീങ്ങിയുള്ള ദിരിയാഹ് സിറ്റിയിലാണ് ചരിത്ര പ്രദേശം സ്ഥിതിചെയ്യുന്നത്. 1700 ന്റെ മധ്യം മുതല്‍ 1800 ന്റെ ആദ്യ കാലഘട്ടം വരെ സൗദി റോയല്‍ ഡൈനാസ്റ്റിയുടെ ആദ്യത്തെ തലസ്ഥാനമായിരുന്നു ഇത്. ആ കാലഘട്ടത്തിലെ നജിദി വാസ്തുശില്‍പ്പങ്ങള്‍കൊണ്ട് സമ്പന്നമാണ് മേഖല. രണ്ട് മേഖലകളും നവീകരിക്കുന്നതിനുള്ള കമ്മീഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത് കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാനാണ്.

Comments

comments

Categories: Arabia