റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രാഫി ഡൈനാമിക് ഇന്ത്യയില്‍

റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രാഫി ഡൈനാമിക് ഇന്ത്യയില്‍

എക്‌സ് ഷോറൂം വില 2.79 കോടി രൂപ

ന്യൂ ഡെല്‍ഹി : ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രാഫി ഡൈനാമിക് അവതരിപ്പിച്ചു. 2.79 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഓള്‍-അലുമിനിയം 2.01 ലിറ്റര്‍ വി8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 543 കുതിരശക്തിയാണ് എന്‍ജിന്‍ പുറപ്പെടുവിക്കുന്ന മാക്‌സിമം പവര്‍. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സ്‌പെഷല്‍ വെഹിക്ക്ള്‍സ് ഓപ്പറേഷന്‍സ് (എസ്‌വിഒ) ടീമാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത്.

ആഡംബരവും പെര്‍ഫോമന്‍സും ടെക്‌നോളജിയും സമന്വയിക്കുന്നതാണ് റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രാഫി ഡൈനാമിക് എന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യാ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ രോഹിത് സൂരി പറഞ്ഞു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഉപയോക്താക്കള്‍ക്ക് അനുപമമായ അനുഭവമായിരിക്കും എസ്‌യുവി നല്‍കുന്നത്.

ഫ്‌ളോയിംഗ് ലൈനുകള്‍, കണ്ടംപററി ഡിസൈന്‍, ഗ്രാഫൈറ്റ് അറ്റ്‌ലസ് ആക്‌സന്റുകള്‍ എന്നിവ എക്സ്റ്റീരിയറിലെ ആകര്‍ഷകങ്ങളാണ്. ചുവന്ന നിറത്തിലുള്ള ബ്രെംബോ ബ്രേക്ക് കാലിപറുകള്‍, പുതിയ ചക്രങ്ങള്‍ എന്നിവ മറ്റ് റേഞ്ച് റോവര്‍ മോഡലുകളില്‍നിന്ന് എസ്‌വിഓട്ടോബയോഗ്രാഫി ഡൈനാമിക്കിനെ വ്യത്യസ്തമാക്കുന്നു.

ഡയമണ്ട് ആകൃതികളുള്ള ലെതര്‍ സീറ്റുകളാണ് ഇന്റീരിയറില്‍ കാണാനാകുന്നത്. ഓട്ടോബയോഗ്രാഫി സ്റ്റിച്ചിംഗോടെ നാല് ഇന്റീരിയര്‍ നിറങ്ങളില്‍ സീറ്റുകള്‍ ലഭിക്കും. റോട്ടറി ഷിഫ്റ്റര്‍, റെഡ് കീ ലൈനില്‍ ഗ്രാന്‍ഡ് ബ്ലാക്ക് ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡോര്‍ വെനീറുകള്‍ എന്നിവയും കാറിനകത്ത് കാണാം. 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ സഹിതം ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പല കണക്റ്റിവിറ്റി ഓപ്ഷനുകളും നല്‍കുന്നു.

Comments

comments

Categories: Auto
Tags: range-rover