കിറ്റ്‌കോയുടെ ജിഎസ്ടി ശില്‍പ്പശാല ഓഗസ്റ്റ് 2ന്

കിറ്റ്‌കോയുടെ ജിഎസ്ടി ശില്‍പ്പശാല ഓഗസ്റ്റ് 2ന്

കൊച്ചി: പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 2ന് കൊച്ചിയില്‍ ജിഎസ്ടിയെക്കുറിച്ച് ഏകദിന ശില്‍പ്പശാല നടക്കും.

ജിഎസ്ടി കണ്‍സെപ്റ്റ്‌സ് ആന്‍ഡ് പ്രൊസീജേഴ്‌സ് എന്ന വിഷയത്തില്‍ ഷേണായിസ് തിയറ്ററിന് സമീപമുള്ള ദി ഡ്യൂണ്‍സ് ഹോട്ടലില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ നടക്കുന്ന ശില്‍പ്പശാല ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കുമായാണ് സംഘടിപ്പിക്കുന്നത്.

നികുതി വിദഗ്ധര്‍ക്കും വിവിധ മേഖലയിലെ ഉപയോക്താക്കള്‍ക്കുമിടയില്‍ പുതിയ നികുതി സമ്പ്രദായത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശില്‍പ്പശാലയിലേക്കുള്ള രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും. ഫീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04844129000/ 94464 68792; ഇ-മെയില്‍ mail@kitco.in ; ; വെബ്‌സൈറ്റ് www.kitco.in

Comments

comments

Categories: More