പാക്കിസ്ഥാനില്‍ പടരുന്ന  അഴിമതി ദുര്‍ഗന്ധം

പാക്കിസ്ഥാനില്‍ പടരുന്ന  അഴിമതി ദുര്‍ഗന്ധം

നവാസ് ഷെരീഫിന്റെ മക്കളായ ഹസ്സന്‍, ഹുസൈന്‍, മറിയം എന്നിവര്‍ അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് ലണ്ടനിലെ പാര്‍ക്ക് തെരുവില്‍ മൂന്ന് ഫഌറ്റുകള്‍ സ്വന്തമാക്കിയെന്നാണ് കേസ്

മിയാന്‍ മുഹമ്മദ് നവാസ് ഷെരീഫ് എന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മൂന്നാം തവണയും കാലാവധി തികയ്ക്കാതെ പുറത്താകേണ്ടിവരുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. മുന്‍പ് രണ്ട് തവണ പ്രധാനമന്ത്രിയായിരുന്നപ്പോഴും കാലാവധി തികയ്ക്കാന്‍ സാധിക്കാത്ത നവാസ് ഷെരീഫ് എന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (പിഎംഎല്‍-എന്‍) നേതാവിന് മൂന്നാം വട്ടത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പറ്റിയതു തന്നെ വലിയ കാര്യമായാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ കാണുന്നത്.

പാക്കിസ്ഥാന്‍ സൈന്യവും കോടതിയുമായി ഒരു കാലത്തും മികച്ച ബന്ധത്തിലായിരുന്നില്ല ലാഹോര്‍ ജന്മം നല്‍കിയ പാക്കിസ്ഥാന്റെ ഈ മഹാനായ പുത്രന്‍. ഇതിന് മുന്‍പ് 1990-93 കാലഘട്ടത്തിലും 1997-99 കാലത്തും പ്രധാനമന്ത്രി പദം അലങ്കരിച്ച നവാസ് ഷെരീഫ് പനാമ രേഖകളുടെ പുറത്താണ് ഇപ്പോള്‍ കടുത്ത ആരോപണങ്ങള്‍ നേരിടുന്നത്. 2016ല്‍ പുറത്തുവന്ന പനാമ രേഖകള്‍ പ്രകാരം നവാസ് ഷെരീഫിന്റെ മക്കളായ ഹസ്സന്‍, ഹുസൈന്‍, മറിയം എന്നിവര്‍ അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് ലണ്ടനിലെ പാര്‍ക്ക് തെരുവില്‍ മൂന്ന് ഫഌറ്റുകള്‍ സ്വന്തമാക്കിയെന്നാണ് പാക് കോടതിയില്‍ എത്തിയിരിക്കുന്ന കേസ്. ഇതില്‍, നവാസിന്റെ രാഷ്ട്രീയ പിന്‍ഗാമിയായാണ് മറിയം അറിയപ്പെടുന്നത്.

2013ലെ പൊതു തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ ചുമതല വഹിച്ച മറിയം പിന്നീട് യുവജനങ്ങള്‍ക്കായുള്ള ശാക്തീകരണ കമ്മിറ്റിയുടെ തലപ്പത്തെത്തി. എന്നാല്‍, സ്വജനപക്ഷപാതം ഈ നിയമനത്തില്‍ കണ്ടെത്തിയ സുപ്രീം കോടതി നിയമനം റദ്ദാക്കുകയായിരുന്നു.
പാക്കിസ്ഥാന്റെ 12ാമതും 14ാമതും 20ാമത്തെയും പ്രധാനമന്ത്രിയായി വിരാജിക്കുന്ന നവാസിന് മൂന്നാം ഇന്നിംഗ്‌സ് കടുപ്പമേറിയതായിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവായ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐയും കടുത്ത വെല്ലുവിളിയാണ് തെരുവിലും കോടതിയിലുമായി നവാസിനെതിരെ ഉയര്‍ത്തുന്നത്. ഗതികെട്ടു നില്‍ക്കുന്ന ഷെരീഫാകട്ടെ, പിടിഐയ്ക്ക് പിന്നില്‍ ഇന്ത്യയും ഇസ്രയേലുമാണെന്ന് പറഞ്ഞൊഴിയുകയാണ്.

വിദേശത്ത് നികുതി വെട്ടിച്ച് വമ്പന്മാര്‍ അവരുടെ വന്‍നിക്ഷേപങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വെളിപ്പെടുത്തിയതോടെയാണ് പനാമ രേഖകള്‍ക്ക് പ്രചാരം സിദ്ധിച്ചത്. രാഷ്ട്രീയക്കാര്‍, വിനോദ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, മതനേതാക്കള്‍, ബിസിനസുകാര്‍ തുടങ്ങി നാനാജാതിയിലുള്ളവര്‍ അവരുടെ കള്ളപ്പണം ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപ് പോലുള്ള നികുതിരഹിത പ്രദേശങ്ങളില്‍ രഹസ്യമായി നിക്ഷേപിച്ചിരിക്കുന്ന വിവരമാണ് പനാമ രേഖകള്‍ പുറത്തുകൊണ്ടുവരുന്നത്.

2016ല്‍ പനാമ കുംഭകോണം പുറത്തുവന്നത് മുതല്‍ പാക്കിസ്ഥാനിലെ പ്രഥമകുടുംബം സംശയത്തിന്റെ നിഴലിലാണ്. സൈന്യവും കോടതിയും വളരെ സംശയത്തോടു കൂടിയാണ് നവാസിന്റെ നീക്കങ്ങള്‍ നോക്കിക്കാണുന്നതും. വളരെയേറെ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് നിയോഗിക്കപ്പെട്ട സംയുക്ത അന്വേഷണ സംഘം 254 പേജ് റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചതോടെയാണ് വീണ്ടും നവാസ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്.

ഇതിനിടെ രേഖകളില്‍ പലതിലും കൃത്രിമം കാണിച്ച് ഷെരീഫിന്റെ പുത്രന്മാരും പുത്രിയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. 2006ലെ ഒരു രേഖ 2008ല്‍ മാത്രം പുറത്തിറങ്ങിയ കംപ്യൂട്ടര്‍ ഫോണ്ട് ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയത് സംയുക്ത അന്വേഷണ സമിതി (ജെഐടി) കയ്യോടെ പിടികൂടിയത് വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ് പാക് ആഭ്യന്തര രാഷ്ട്രീയത്തില്‍. ഇതിനിടെ, ഫോണ്ട്‌ഗേറ്റ് എന്ന പേരില്‍ അഴിമതിയുടെ പര്യായമായി സമൂഹ മാധ്യമങ്ങളിലൂടെ വന്‍പ്രചാരം അഴിച്ചുവിട്ടിരിക്കുകയാണ് ഷെരീഫ് കുടുംബത്തെ എതിര്‍ക്കുന്നവര്‍.

ലാഹോറിലാണ് നവാസ് ഷെരീഫിന്റെ ജനനവും വിദ്യാഭ്യാസവും വ്യവസായവും രാഷ്ട്രീയവുമെല്ലാം തുടങ്ങുന്നതും. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ദേശസാല്‍ക്കരണ നടപടികളെ തുടര്‍ന്ന് സമ്പാദ്യത്തില്‍ നല്ലൊരു ശതമാനവും നഷ്ടപ്പെട്ട നവാസ് പ്രതികാര ബുദ്ധിയോടെയാണ് രാഷ്ട്രീയത്തില്‍ കാലുവയ്ക്കുന്നത്. എക്കാലത്തും സൈന്യവും ജുഡീഷ്യറിയുമായും നവാസിന് നല്ല ബന്ധം ഉണ്ടായിരുന്നില്ല

ഷെരീഫ് കുടുംബം പാക്കിസ്ഥാനിലെ നാലാമത്തെ വലിയ ബിസിനസ് കുടുംബമെന്നാണ് അറിയപ്പെടുന്നത്. ങീമൈസ എീിലെരമ എന്ന കമ്പനിയില്‍ പണം നിക്ഷേപിച്ച് കള്ളപ്പണം ഒളിപ്പിച്ച ഷെരീഫ് കുടുംബാംഗങ്ങളുടെ ഇടപാടുകളാണ് പനാമ രേഖകളിലൂടെ വെളിച്ചത്ത് വന്നത്. ബ്രിട്ടന് പുറമെ ദുബായ്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളിലും കനത്ത നിക്ഷേപങ്ങള്‍ ഷെരീഫ് കുടുംബത്തിനുണ്ട്.

67 കാരനായ നവാസ് ഷെരീഫിന്റെ ഇളയ സഹോദരന്‍ ഷെഹബാസ് ഷെരീഫാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ സംസ്ഥാനമായ പഞ്ചാബിന്റെ മുഖ്യമന്ത്രി. പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിലാണ് നവാസിന്റെ ജനനവും വിദ്യാഭ്യാസവും വ്യവസായവും രാഷ്ട്രീയവുമെല്ലാം തുടങ്ങുന്നതും. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ദേശസാല്‍ക്കരണ നടപടികളെ തുടര്‍ന്ന് സമ്പാദ്യത്തില്‍ നല്ലൊരു ശതമാനവും നഷ്ടപ്പെട്ട നവാസ് ഷെരീഫ് പ്രതികാര ബുദ്ധിയോടെയാണ് രാഷ്ട്രീയത്തില്‍ കാലുവയ്ക്കുന്നത്.

1985-90 കാലഘട്ടത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രിയായ നവാസിന് എക്കാലത്തും സൈന്യവും ജുഡീഷ്യറിയുമായും നല്ല ബന്ധം ഉണ്ടായിരുന്നില്ല. മുന്‍പ് രണ്ട് തവണയും സൈന്യം നേരിട്ട് നവാസിനെ പുറത്താക്കുകയായിരുന്നെങ്കില്‍ മൂന്നാം തവണ കോടതിയ്ക്കാണോ ആ ഭാഗ്യം ലഭിക്കുകയെന്നാണ് ഇനി നോക്കിക്കാണാനുള്ളത്.

1999ല്‍ കാര്‍ഗില്‍ യുദ്ധത്തെ തുടര്‍ന്ന് ഉരുണ്ടു കൂടിയ നവാസ്-പര്‍വേഷ് മുഷറഫ് ശീതയുദ്ധം സൈനിക അട്ടിമറിയിലാണ് കലാശിച്ചത്. സൗദിയിലും ദുബായിലുമായി രാഷ്ട്രീയ അഭയം തേടിയ നവാസിന് 2013ല്‍ മാത്രമാണ് പിന്നീട് പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്. കശ്മീരി വേരുകളുള്ള ഷെരീഫ് കുടുംബം വ്യാപാര കാര്യങ്ങളുടെ സൗകര്യത്തിനായാണ് സ്വാതന്ത്ര്യ പ്രാപ്തിക്ക് മുന്‍പ് അമൃത്‌സറിലേക്ക് കുടിയേറിയത്. 1947ലെ വിഭജനത്തെ തുടര്‍ന്ന് അമൃത്‌സറില്‍ നിന്ന് ലാഹോറിലേക്ക് കുടിയേറിയ ഷെരീഫ് കുടുംബം പാക്കിസ്ഥാനിലെ പ്രഥമ കുടുംബമായി മാറിയ കാഴ്ചയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കാണുന്നത്. അത് രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സാമൂഹിക- വാണിജ്യ രംഗങ്ങളിലും ആഴത്തില്‍ വേരാഴ്ത്തിയിരിക്കുന്നു.

നാല് മക്കളുള്ള നവാസിന്റെ രണ്ട് ആണ്‍മക്കളും രാഷ്ട്രീയ പിന്‍ഗാമിയായി കരുതപ്പെടുന്ന മകള്‍ മറിയവും അവരുടെ ജീവിതത്തിലെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ അഭിപ്രായത്തില്‍ പ്രതിപക്ഷമല്ല, നവാസ് എന്ന അതികായന്‍ സ്വയം കുഴിച്ച കുഴിയില്‍ തന്നെ പതിക്കാന്‍ പോവുന്നത് ചരിത്രത്തിന്റെ അനിവാര്യതയാവാം. പാക്കിസ്ഥാന്‍ എന്നാല്‍, ഉറുദുവില്‍ പരിശുദ്ധിയെന്നര്‍ത്ഥം. എന്നാല്‍, അഴിമതിയുടെ ദുര്‍ഗന്ധമാണ് അവിടെയെങ്ങും.

Comments

comments

Categories: Slider, Top Stories