അന്തര്‍മുഖനില്‍നിന്നും അന്തര്‍ദേശീയ തലത്തിലേക്ക് വളര്‍ന്ന റാല്‍ഫ് സായ്പ്പ് 

അന്തര്‍മുഖനില്‍നിന്നും അന്തര്‍ദേശീയ തലത്തിലേക്ക് വളര്‍ന്ന റാല്‍ഫ് സായ്പ്പ് 

ടോസ്റ്റിനൊപ്പം ലഘുപ്രസംഗം നടത്തുന്ന ടോസ്റ്റ് മാസ്‌റ്റേഴ്‌സ് എന്ന ആശയത്തിനു വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 1905 മാര്‍ച്ച് 24നാണ് ടോസ്റ്റ്മാസ്‌റ്റേഴ്‌സിന്റെ ആദ്യ അനൗപചാരിക കൂട്ടായ്മ ചേര്‍ന്നത്. ഇന്ന് 142 രാജ്യങ്ങളിലായി 15,900 ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു.

റാല്‍ഫ് സി സ്‌മെഡ്‌ലി എന്ന അമേരിക്കന്‍ സായ്പ്പ് അന്തര്‍മുഖനായിരുന്നു. ഇല്ലിനോയ്‌സിലുള്ള വൈഎംസിഎയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. വിശേഷാവസരങ്ങളില്‍ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ ഒത്തുചേരുന്ന പതിവ് ക്ലബ്ബ് എന്ന നിലയില്‍ വൈഎംസിഎയിലുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇങ്ങനെ ഒത്തുചേരുന്ന അവസരങ്ങളില്‍ അതിഥികളെ അഭിസംബോധന ചെയ്യാന്‍ അന്തര്‍മുഖനായിരുന്ന റാല്‍ഫിനു സാധിക്കില്ലായിരുന്നു. ഈ പ്രശ്‌നം തരണം ചെയ്യാന്‍ അദ്ദേഹം ഒരു മാര്‍ഗം കണ്ടുപിടിച്ചു അതാണ് ടോസ്റ്റ് മാസ്റ്റേഴ്‌സ് എന്ന ക്ലബ്ബ് ആയി പില്‍ക്കാലത്ത് വളര്‍ന്നത്. ടോസ്റ്റ് എന്നാല്‍ സല്‍ക്കാര ചടങ്ങുകളില്‍ ഡ്രിങ്ക്‌സ് കഴിക്കുന്നതിനു മുമ്പ് ഉപചാര വാക്കുകള്‍ പറഞ്ഞ ശേഷം പ്രധാനിയായ ആള്‍ ആദ്യം ഗ്ലാസ് ഉയര്‍ത്തിക്കാട്ടുന്ന രീതിയാണ്. ഇത് പാശ്ചാത്യരുടെ ഇടയിലുള്ള കീഴ്‌വഴക്കമാണ്. ഇങ്ങനെ ടോസ്റ്റിനൊപ്പം ലഘുപ്രസംഗം നടത്തുന്ന ടോസ്റ്റ് മാസ്‌റ്റേഴ്‌സ് എന്ന ആശയം റാല്‍ഫ് സായ്പ്പ് വികസിപ്പിച്ചു. പിന്നീട് അതൊരു കൂട്ടായ്മയായി വളര്‍ന്നു.1905 മാര്‍ച്ച് 24നാണ് ടോസ്റ്റ്മാസ്‌റ്റേഴ്‌സിന്റെ ആദ്യ അനൗപചാരിക കൂട്ടായ്മ ചേര്‍ന്നത്. പിന്നീട് ക്രമേണ ഇത് വളരുകയും 1924ല്‍ ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ എന്ന സംഘടന സ്ഥാപിതമാകുകയും ചെയ്തു. ഇന്ന് 142 രാജ്യങ്ങളിലായി 15,900 ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു.

പ്രാസംഗികനാകാന്‍ താല്‍പര്യമുള്ളവരെയും ആശയവിനിമയശേഷി വര്‍ധിപ്പിച്ച് അതിലൂടെ വ്യക്തിത്വം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെയും സഹായിക്കാനുതകുന്നതാണ് ടോസ്റ്റ് മാസ്റ്റേഴ്‌സ്. പലര്‍ക്കും മേല്‍സൂചിപ്പിച്ച ആഗ്രഹമുള്ളവരാണെങ്കിലും ചിലര്‍ക്കെങ്കിലും സഭാകമ്പം പോലുള്ള വിപരീത ഘടകങ്ങള്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കുന്ന കൂട്ടായ്മയാണു ടോസ്റ്റ് മാസ്‌റ്റേഴ്‌സ്. ആശയവിനിമയത്തിലുള്ള പ്രാഗല്‍ഭ്യവും നേതൃത്വഗുണവും പരിപോഷിപ്പിക്കുന്നതിനായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ടോസ്റ്റ് മാസ്‌റ്റേഴ്‌സ്. അമേരിക്കയില്‍ ലോസ് ഏയ്ഞ്ചല്‍സ് ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ടോസ്റ്റ് മാസ്‌റ്റേഴ്‌സ് കേരളത്തിലും വേരുറപ്പിച്ചു കഴിഞ്ഞു.

18 വയസിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും ടോസ്റ്റ് മാസ്റ്ററാകാം. കോളേജ് വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍, അധ്യാപകര്‍, സെയില്‍സ്മാന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബുകളില്‍ അംഗമാകുന്നുണ്ട്. കേരളത്തില്‍ 29 ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബുകളാണ് പ്രവര്‍ത്തിക്കുന്നത്.

പ്രസംഗപാടവവും നേതൃഗുണവും ഒന്നോ രണ്ടോ ദിവസം കൊണ്ടു വികസിപ്പിച്ചെടുക്കാന്‍ സാധിക്കുന്നതല്ല. ഇത്തരം കഴിവുകള്‍ വാഗ്ദാനം ചെയ്തു വലിയ തുക ഫീസ് വാങ്ങി ചിലര്‍ ഏകദിന സെമിനാറുകളും മറ്റും നടത്താറുണ്ട്. ഇത് ഫലം കാണില്ലെന്ന് ഉറപ്പാണ്. ഇത്തരം കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ നിരന്തരമായ പരിശീലനം ആവശ്യമാണ്. പരിശീലത്തിലൂടെ ശീലമാകുമ്പോള്‍ മാത്രമാണ് ആ കഴിവ് നിങ്ങള്‍ ആര്‍ജിക്കുന്നത്.

ടോസ്റ്റ് മാസ്‌റ്റേഴ്‌സ് വാഗ്ദാനം ചെയ്യുന്നത് ഇത്തരത്തിലുള്ള നിരന്തര പരിശീലനമാണ്. ഇതിനായി നിങ്ങള്‍ക്ക് ഏതെങ്കുമൊരു ടോസ്റ്റ്് മാസ്‌റ്റേഴ്‌സ് ക്ലബില്‍ അംഗമാകാം. അവിടെ നിങ്ങള്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ച ടോസ്റ്റ് മാസ്റ്റര്‍ ട്രെയ്‌നര്‍മാരുടെ സേവനം ലഭ്യമായിരിക്കും. പഠിതാക്കളായ അംഗങ്ങള്‍ പരസ്പരം പിന്തുണച്ചും പോരായ്മകള്‍ പരസ്പരം വിലയിരുത്തിയുമാണ് പ്രസംഗ പരിശീലന പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നത്. ആഴ്ചയില്‍ ഒരു ദിവസം ഒരു മണിക്കൂറാണു പരിശീലനം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രസംഗ പരിശീലനത്തിന് അവസരമുണ്ടാകും. മീറ്റിംഗിന്റെ നടപടിക്രമങ്ങള്‍ തുടക്കത്തില്‍ ഒരു ടോസ്റ്റ് മാസ്റ്റര്‍ അവതരിപ്പിക്കും.

ഈ ഘട്ടം കഴിയുന്നവര്‍ക്കു തയാറാക്കി വരുന്ന പ്രസംഗം അവതരിപ്പിക്കാം. പുതിയ ടോസ്റ്റ് മാസ്റ്റര്‍മാര്‍ക്കായി ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ തയാറാക്കിയിട്ടുള്ള ബേസിക് കമ്യൂണിക്കേഷന്‍ ആന്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാം മാന്വലില്‍ പറയുന്ന പ്രോജക്ടുകളാണ് അവതരിപ്പിക്കേണ്ടത്. തല്‍സമയം നല്‍കുന്ന ഒരു വിഷയത്തെക്കുറിച്ച് (ടേബിള്‍ ടോപ്പിക്) ഒന്നോ രണ്ടോ മിനിറ്റില്‍ സംസാരിക്കണം. പ്രസംഗത്തിന്റെ മികവ് വിലയിരുത്താനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും വിധികര്‍ത്താക്കളെ പ്രാസംഗികനു തെരഞ്ഞെടുക്കാം. അവര്‍ പ്രസംഗത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ അവതരിപ്പിക്കണം. ക്ലബില്‍ അംഗങ്ങളാകുന്നവര്‍ക്ക് പ്രസംഗ പരിശീലനവും നേതൃത്വ പരിശീലനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിലവാരമുള്ള പഠന സാമഗ്രികളുടെ കിറ്റ് ലഭിക്കും. മാന്വലുകള്‍, പുസ്തകങ്ങള്‍, ഓഡിയോ വീഡിയോ, ദി ടോസ്റ്റ് മാസ്റ്റര്‍ മാഗസിന്‍ എന്നിവ ഇതില്‍പ്പെടുന്നു.

ബേസിക് കമ്യൂണിക്കേഷന്‍ ആന്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഡ്വാന്‍സ്ഡ് കമ്യൂണിക്കേഷന്‍ ആന്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാം. വര്‍ക്ക്‌ഷോപ്പ് മാതൃകയിലുള്ള സക്‌സസ്- ലീഡര്‍ഷിപ്പ് പ്രോഗ്രാമുകളും ലഭ്യമാണ്. ഏത് വിഷയത്തെക്കുറിച്ചും ഒരു തയാറെടുപ്പുമില്ലാതെ പ്രസംഗിക്കാന്‍ കഴിയുന്ന വിധത്തിലാണു പരിശീലന പ്രക്രിയ. കേവലം പ്രസംഗ പരിശീലനം എന്നതിലുപരി പങ്കെടുക്കുന്ന വ്യക്തിയുടെ സമ്പൂര്‍ണമായ വ്യക്തിത്വ വികസനമാണു ടോസ്റ്റ് മാസ്‌റ്റേഴ്‌സിലൂടെ സാധ്യമാകുന്നത്. ആകര്‍ഷകമായ വ്യക്തിത്വം, ആത്മവിശ്വാസം, നേതൃത്വപാടവം, പരസ്പരധാരണ, ക്ഷമാശീലം, ബഹിര്‍മുഖത്വം, ഊര്‍ജസ്വലത തുടങ്ങിയ മാറ്റങ്ങള്‍ പ്രസംഗ പരിശീലനത്തോടൊപ്പം വികസിച്ചുവരും. കരിയറില്‍ മാത്രമല്ല, വ്യക്തി എന്ന നിലയില്‍ കുടുംബത്തിലായാലും സമൂഹത്തിലായാലും കൂടുതല്‍ മെച്ചപ്പെടാനും ആദരവും അംഗീകാരവും നേടിയെടുക്കാനും സഹായിക്കുന്നതാണു ടോസ്റ്റ് മാസ്‌റ്റേഴ്‌സ് പരിശീലന പരിപാടി. ഏതാനും നാളത്തെ പരിശീലനം കൊണ്ടു തന്നെ ഇംഗ്ലീഷില്‍ സഭാകമ്പം കൂടാതെ സംസാരിക്കാനുള്ള കഴിവ് വികസിക്കും. കേവലം പ്രസംഗിക്കാന്‍ മാത്രമല്ല, ഒരു മീറ്റിങ്ങ് സംഘടിപ്പിക്കാനും ഒരു ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരെയോ ഒരു ഡിപ്പാര്‍ട്ട്‌മെന്റിനെയോ പ്രതിനിധി സംഘത്തെയോ നയിക്കാനും അവരെ മോട്ടിവേറ്റ് ചെയ്യാനുമുള്ള കഴിവാണു ടോസ്റ്റ് മാസ്റ്റര്‍ ക്ലബിലൂടെ ലഭിക്കുക.

18 വയസിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും ടോസ്റ്റ് മാസ്റ്ററാകാം. കോളേജ് വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍, അധ്യാപകര്‍, സെയില്‍സ്മാന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബുകളില്‍ അംഗമാകുന്നുണ്ട്. കേരളത്തില്‍ 29 ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബുകളാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശൂര്‍, കോഴിക്കോട് നഗരങ്ങളിലാണു ക്ലബുകളുടെ പ്രവര്‍ത്തനം. എറണാകുളം ജില്ലയില്‍ 19 കോര്‍പറേറ്റ്- കമ്മ്യൂണിറ്റി ക്ലബുകളുണ്ട്. കോര്‍പറേറ്റ് ക്ലബുകള്‍ ഏതെങ്കിലും കമ്പനിയിലെയോ സ്ഥാപനങ്ങളിലെയോ ജീവനക്കാര്‍ മാത്രം ഉള്‍പ്പെട്ടതാണ്. ഇത്തരത്തില്‍ ഏതെങ്കിലും സ്ഥാപനത്തിന് അവരുടെ ജീവനക്കാരുടെ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിന് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് തുടങ്ങാന്‍ കഴിയും. കമ്യൂണിറ്റി ക്ലബുകള്‍ പൊതുജനങ്ങള്‍ക്കായുള്ളതാണ്. മലയാളത്തില്‍ പ്രസംഗ പരിശീലനം ലഭിക്കുന്ന ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബുകളും ഇക്കൂട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലബുകളുടെ പ്രവര്‍ത്തനത്തിന്റെ മേന്മ ഉറപ്പുവരുത്താന്‍ ഏരിയ, ഡിവിഷന്‍, ഡിസ്ട്രിക്ട് തലത്തിലുള്ള ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.

ആകര്‍ഷകമായ വ്യക്തിത്വം, ആത്മവിശ്വാസം, നേതൃത്വപാടവം, പരസ്പരധാരണ, ക്ഷമാശീലം, ബഹിര്‍മുഖത്വം, ഊര്‍ജസ്വലത തുടങ്ങിയ മാറ്റങ്ങള്‍ പ്രസംഗ പരിശീലനത്തോടൊപ്പം വികസിച്ചുവരും. കരിയറില്‍ മാത്രമല്ല, വ്യക്തി എന്ന നിലയില്‍ കുടുംബത്തിലായാലും സമൂഹത്തിലായാലും കൂടുതല്‍ മെച്ചപ്പെടാനും ആദരവും അംഗീകാരവും നേടിയെടുക്കാനും സഹായിക്കുന്നതാണു ടോസ്റ്റ് മാസ്‌റ്റേഴ്‌സ് പരിശീലന പരിപാടി.

ക്ലബില്‍ അംഗമാകുക വളരെ എളുപ്പമാണ്. ടോസ്റ്റ്മാസ്‌റ്റേഴ്‌സിന്റെ www.toastmasters.org എന്ന വെബ്‌സൈറ്റിലെ ഫൈന്റ് എ ക്ലബ് ലിങ്കിലൂടെ നിങ്ങളുടെ സമീപപ്രദേശത്തുള്ള ക്ലബിന്റെ വിവരങ്ങള്‍ ലഭിക്കും. ക്ലബുമായി ബന്ധപ്പെടുകയും ആദ്യ മീറ്റിങ്ങില്‍ പങ്കെടുക്കുകയും ചെയ്ത ശേഷം അംഗത്വത്തിനായി അപേക്ഷ നല്‍കണം. ഓരോ ക്ലബിനും ഓരോ സവിശേഷതയുള്ളതിനാല്‍ പല ക്ലബുകള്‍ സന്ദര്‍ശിച്ച ശേഷം ഇഷ്ടമുള്ള ക്ലബില്‍ അംഗത്വമെടുക്കുന്നതാണ് അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രമുഖ ട്രെയ്‌നറും സ്‌കില്‍ ഡെവലപ്പറുമായ ജോസ് മുണ്ടഞ്ചേരിയെ (ഫോണ്‍ 7558998800) ബന്ധപ്പെടാം.

Comments

comments

Categories: FK Special