ആസ്റ്റര്‍ മിംസില്‍ സൗജന്യ കരള്‍രോഗ നിര്‍ണയ ക്യാമ്പ്

ആസ്റ്റര്‍ മിംസില്‍ സൗജന്യ കരള്‍രോഗ നിര്‍ണയ ക്യാമ്പ്

ശനിയാഴ്ച രാവിലെ 9 മുതല്‍ 2 വരെയാണ് ക്യാമ്പ്

കോഴിക്കോട്: ലോകഹെപ്പറ്റൈറ്റിസ് ദിനാഘോഷത്തോടനുബന്ധിച്ച് ആസ്റ്റര്‍ മിംസ് സൗജന്യ കരള്‍രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 29ന് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെയാണ് ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക രജിസ്‌ട്രേഷനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. കൂടാതെ ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സൗജന്യ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധനയും ലഭിക്കും.

ആസ്റ്റര്‍ മിംസിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗമാണ് ക്യാമ്പ് നടത്തുന്നത്. ഗ്യാസ്‌ട്രോ എന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അനീഷ്‌കുമാര്‍, ഡോ. ടോണിജോസ്, കണ്‍സള്‍ട്ടന്റുമാരായ ഡോ. രജനീഷ്, ഡോ. എസ് ഹരികൃഷ്ണന്‍ ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ സര്‍ജര്‍മാരായ ഡോ. സജീഷ് സഹദേവന്‍, ഡോ. രാജേഷ് നമ്പ്യാര്‍, ഡോ. എന്‍ സീതാലക്ഷ്മി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും ഭാഗമായി വേണ്ടിവന്നേക്കാവുന്ന ലാബ്‌ടെസ്റ്റുകള്‍ക്കും മറ്റ് പരിശോധനകള്‍ക്കും പ്രത്യേക ഇളവ് ലഭ്യമാകും. കൂടാതെ ആസ്റ്റര്‍@30 കാംപെയിന്റെ ഭാഗമായി പാവപ്പെട്ട രോഗികള്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സൗജന്യ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കുന്നതിനും 0495 3091197 എന്ന നമ്പരില്‍ എല്ലാ പ്രവര്‍ത്തിദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ വിളിക്കാം.

Comments

comments

Categories: More
Tags: aster-mims

Related Articles