ചന്ദ്രനിലെ ജലസാന്നിധ്യത്തിന് പുതിയ തെളിവുകള്‍

ചന്ദ്രനിലെ ജലസാന്നിധ്യത്തിന് പുതിയ തെളിവുകള്‍

ന്യൂയോര്‍ക്ക്: ചന്ദ്രനിലെ ജല സാന്നിധ്യത്തിന്റെ കൂടുതല്‍ തെളിവുകള്‍ സാറ്റലൈറ്റ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അഗ്‌നിപര്‍വ്വതം പൊട്ടുമ്പോള്‍ ചിതറുന്ന പാറക്കഷ്ണങ്ങളില്‍ നിന്നുമാണ് ജലസാന്നിധ്യത്തിന്റെ തെളിവ് പഠനം കണ്ടെത്തിയത്. മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചന്ദ്രനിലെ അഗ്നി പര്‍വതങ്ങളുടെ അവശിഷ്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന ജലം കൂടുതലാണെന്നാണ് നിരീക്ഷണം. പുതിയ തെളിവുകള്‍ ചന്ദ്രനിലെ ജല സ്രോതസിന്റെ സാധ്യതയെ കുറിച്ച് ശക്തമായ സൂചനകള്‍ നല്‍കുന്നതാണ് ജിയോസയന്‍സ്് മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ചന്ദ്രന്റെ അന്തര്‍ഭാഗം നനഞ്ഞതാണെന്നും സൂചിപ്പിക്കുന്ന തെളിവുകളാണ് ലഭ്യമായിട്ടുള്ളതെന്ന് ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ റാല്‍ഫ് മില്ലികെന്‍ പറഞ്ഞു. ചന്ദ്രനില്‍ വ്യാപകമായി അഗ്നിപര്‍വത അവശിഷ്ടങ്ങളുടെ സാന്നിധ്യം വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രനില്‍ ശാസ്ത്രജ്ഞന്മാര്‍ ആദ്യമായി ജലസാന്നിധ്യം കണ്ടെത്തിയത് 2008ലാണ്. അപ്പോളോ 15,17 ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രനില്‍ നിന്നു ശേഖരിച്ച അഗ്നിപര്‍വത കഷ്ണങ്ങള്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന് പരീക്ഷണം നടത്തിയപ്പോഴായിരുന്നു ഇത്. ചന്ദ്രന്റെ അന്തര്‍ഭാഗത്ത് ജലവും മറ്റ് ദ്രവ വസ്തുക്കളോ വളരേ കുറവാണെന്ന മുന്‍നിഗമനത്തെ തകിടം മറിക്കുന്ന കണ്ടെത്തലായിരുന്നു അത്.

Comments

comments

Categories: Slider, Top Stories