വിഖ്യാത ശാസ്ത്ര പണ്ഡിതന്‍ പ്രൊഫ. യശ്പാല്‍ അന്തരിച്ചു

വിഖ്യാത ശാസ്ത്ര പണ്ഡിതന്‍ പ്രൊഫ. യശ്പാല്‍ അന്തരിച്ചു

നോയിഡ: പ്രമുഖ ശാസ്ത്രപണ്ഡിതനും വൈജ്ഞാനികനുമായ പ്രൊഫസര്‍ യശ്പാല്‍ (90) അന്തരിച്ചു. നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. സ്വവതിയില്‍ ചെവ്വാഴ്ച വൈകിട്ട് 3 മണുക്കായിരുന്നു സംസ്‌കാരം. കോസ്മിക് റേകളെക്കുറിച്ചുള്ള പഠന രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് പ്രൊഫ. യശ്പാല്‍. രാജ്യാന്തരതലത്തില്‍ തന്നെ ഏറെ ശ്രദ്ധേയനായ യശ്പാലിനെ ശാസ്ത്ര-സാങ്കേതിക വിദ്യകളിലെ സംഭാവനകള്‍ മാനിച്ച് 1976ല്‍ പത്മഭൂഷണും, 2013ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗമുക്തി നേടിയിരുന്നു.

2009 ല്‍ യുനസ്‌കോയുടെ കലിംഗ സമ്മാനം, ലാല്‍ ബഹദൂര്‍ ശാസ്ത്രി സമ്മാനം, ശാസ്ത്ര പ്രചാരണത്തിന് നല്‍കിയ സംഭാവന മുന്‍നിര്‍ത്തി ഇന്ദിരാഗാന്ധി സമ്മാനം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. റാന്‍ഡം ക്യൂരിയോസിറ്റി എന്ന പേരിലുള്ള അദ്ദേഹത്തിന്റെ പുസ്തകം ഏറെ പ്രചാരം നേടിയിരുന്നു.ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ടേണിങ് പോയിന്റ് എന്ന ശാസ്ത്രപരിപാടി അദ്ദേഹത്തെ ജനകീയനാക്കി.

1958ല്‍ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയില്‍ നിന്നും ഊര്‍ജതന്ത്രത്തില്‍ഡോക്ടറേറ്റ് നേടിയ യശ്പാല്‍ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റെല്‍ റിസര്‍ച്ചില്‍ കോസ്മിക് റേസ് ഗ്രൂപ്പ് അംഗമായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.ഹൈ എനര്‍ജി ഫിസിക്‌സ്, ആസ്‌ട്രോ ഫിസിക്‌സ്, കമ്യൂണിക്കേഷന്‍, കോസ്മിക് റേ, സയന്‍സ് പോളിസി, സ്‌പേസ് ടെക്‌നോളജി തുടങ്ങിയ മേഖലകളിലാണ്അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത്.

ആസൂത്രണ കമ്മീഷന്റെ മുഖ്യഉപദേഷ്ടാവ് (1983-84), ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സെക്രട്ടറി (1984-86) എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിനായി യുജിസി അധ്യക്ഷന്‍ എന്ന നിലയിലും ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷന്‍ എന്ന നിലയിലും പ്രൊഫ. യശ്പാല്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. 2007-2012 കാലഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ചാന്‍സലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories