ഇസാഫ് ബാങ്കിന്റെ വടക്കന്‍ പറവൂര്‍ ശാഖ തുറന്നു

ഇസാഫ് ബാങ്കിന്റെ വടക്കന്‍ പറവൂര്‍ ശാഖ തുറന്നു

പറവൂര്‍: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ വടക്കന്‍ പറവൂര്‍ ശാഖ വി ഡി സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം വടക്കന്‍ പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പും സേഫ് ലോക്കറിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ ആശ ദേവദാസും നിര്‍വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വി നിതിന്‍, പ്രതിപക്ഷ നേതാവ് വിദ്യാനന്ദന്‍, പറവൂര്‍ ടൗണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ടി ജോണി, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്റ്റര്‍ എ അക്ബര്‍, എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ബ്രാഞ്ച് മാനേജര്‍ കാര്‍ത്തിക് ഗണേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാതില്‍പ്പടി ബാങ്കിങ്, ഹ്യൂമന്‍ എടിഎമ്മുകള്‍, ഇ-കോമേഴ്‌സ് സേവനങ്ങള്‍, വിഡിയോ കോളിംഗ് തുടങ്ങിയ വിവിധ സേവനങ്ങള്‍ ശാഖകളില്‍ ലഭ്യമാക്കും.

Comments

comments

Categories: Banking