മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്ക് സേവനപാതയില്‍ മുന്നേറിയ മൂന്ന് പതിറ്റാണ്ട്

മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്ക് സേവനപാതയില്‍ മുന്നേറിയ മൂന്ന് പതിറ്റാണ്ട്

പ്രവര്‍ത്തനം ആരംഭിച്ച് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ധനകാര്യസേവനത്തിനു പുറമേ മണ്ണാര്‍ക്കാട് പ്രദേശത്തിന്റെ വികസനത്തിന് ഉതകും വിധം മറ്റു മേഖലകളിലേക്കും കടന്നു ചെല്ലാന്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്കിനു സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒരു നാടിന്റെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരിക്കുന്നു ബാങ്ക്.

ധനകാര്യരംഗത്തു വിശ്വാസ്യതയും കാര്യക്ഷമതയും മുഖമുദ്രയാക്കി പ്രവര്‍ത്തനമാരംഭിച്ച മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്ക്, വിജയകരമായ മൂന്നു പതിറ്റാണ്ടിലേക്ക് പ്രവേശിക്കുകയാണ്. 28 വര്‍ഷം മുന്‍പു തുടക്കമിട്ട ബാങ്ക് ഇപ്പോള്‍ ധനകാര്യസേവനത്തില്‍ മാത്രമല്ല പാലക്കാടിന്റെ സാമൂഹിക, സാംസ്‌കാരിക രംഗത്തും സ്തുത്യര്‍ഹമായ പ്രകടനം കാഴ്ചവയ്ക്കുകയാണ്.
പ്രവര്‍ത്തനത്തിന്റെ ആരംഭഘട്ടത്തില്‍ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും അതൊക്കെയും അതിജീവിച്ചു പുരോഗതിയുടെ പാതയിലൂടെ മുന്നേറാന്‍ ബാങ്കിനു സാധിച്ചു. 1989-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബാങ്ക്, 1994-ല്‍ ഒക്ടോബറില്‍ മണ്ണാര്‍ക്കാട് ടൗണില്‍ സ്വന്തമാക്കിയ എട്ട് സെന്റ് സ്ഥലത്തു നിര്‍മിച്ച കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. ചുരുങ്ങിയ നാളുകള്‍ കൊണ്ടു തന്നെ ബാങ്കിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാനും ബാങ്ക് അധികാരികള്‍ക്കും ജീവനക്കാര്‍ക്കും സാധിച്ചു.1993-94 സാമ്പത്തിക വര്‍ഷം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാവും.

2015 മുതല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ‘റെസ്‌പോണ്‍സിബിള്‍ 40’ എന്ന പേരില്‍ 40 കുട്ടികള്‍ക്കു സൗജന്യമായി ഐഎഎസ് പരിശീലനം നല്‍കി വരുന്നു. തെരഞ്ഞെടുത്ത 40 കുട്ടികള്‍ക്ക് 125 മണിക്കൂര്‍ ആണ് ക്ലാസ് നല്‍കുക. ഇതിന്റെ നേതൃത്വം വഹിക്കുന്നതു ഐഎഎസ് ഉദ്യോഗസ്ഥരാണ്.

ധനകാര്യസേവന രംഗത്ത് ഏര്‍പ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും വിജയകരമാക്കാന്‍ ബാങ്കിനു സാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ ഭൂരിഭാഗം ബാങ്കുകളെയും ബാധിച്ചപ്പോള്‍ പ്രതികൂല സാഹചര്യത്തെ തന്മയത്വത്തോടെ നേരിടാന്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്കിനു സാധിച്ചു. നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കും അത്യാവശ്യമുള്ള പണം ലഭ്യമാക്കാന്‍ ബാങ്കിനു സാധിച്ചെന്നു സെക്രട്ടറി എം പുരുഷോത്തമന്‍ പറഞ്ഞു. ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ സെക്രട്ടറി പദവി വഹിക്കുകയാണ് എം പുരുഷോത്തമന്‍.
മണ്ണാര്‍ക്കാടിന്റെ സമ്പാദ്യശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശവാസികളുടെ ആവശ്യങ്ങള്‍ മനസിലാക്കി സാമ്പത്തികസഹായം ലഭ്യമാക്കുന്നതിലും ബാങ്ക് വഹിച്ച പങ്ക് നിസാരമല്ല. 2000-ല്‍ ബാങ്ക് പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ചു. 2001-ല്‍ ബാങ്കിന്റെ ആദ്യത്തെ ശാഖ, പ്രഭാത സായാഹ്ന ശാഖയായി പ്രവര്‍ത്തനം തുടങ്ങി. 2005-ല്‍ ബാങ്കിന്റെ രണ്ടാമത്തെ ശാഖയ്ക്കും തുടക്കം കുറിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ഇന്ന് 11 ഡയറക്‌ടേഴ്‌സും 33 ജീവനക്കാരുമുണ്ട്.

 

ധനകാര്യസേവനത്തിനു പുറമേ മണ്ണാര്‍ക്കാട് പ്രദേശത്തിന്റെ വികസനത്തിന് ഉതകും വിധം മറ്റു മേഖലകളിലേക്കും കടന്നു ചെല്ലാന്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്കിനു സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒരു നാടിന്റെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരിക്കുന്നു ബാങ്ക്.

ആരോഗ്യമേഖലയിലെ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ സാന്നിധ്യമില്ലാത്ത മേഖലകള്‍ പാലക്കാട് ജില്ലയില്‍ തന്നെ ഇല്ലെന്നു പറയാം. അതില്‍ ആരോഗ്യമേഖലയിലെ ബാങ്കിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ കെ നായനാര്‍ മെമ്മോറിയല്‍ നീതി മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന വിവിധ സേവനങ്ങളിലൂടെ പ്രതിദിനം 1,50,000 രൂപയോളം വിറ്റുവരവ് നേടുന്നുണ്ട്. മണിക്കൂറില്‍ 240-ല്‍ പരം ടെസ്റ്റുകള്‍ നടത്താവുന്ന ലാബ്, ആധുനിക സംവിധാനങ്ങളോടു കൂടിയ ഹെമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റ്, മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സറേ, ഇസിജി തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നു സെക്രട്ടറി പുരുഷോത്തമന്‍ പറഞ്ഞു.

ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ കെ നായനാര്‍ മെമ്മോറിയല്‍ നീതി മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന വിവിധ സേവനങ്ങളിലൂടെ പ്രതിദിനം 1,50,000 രൂപയോളം വിറ്റുവരവ് നേടുന്നുണ്ട്. മണിക്കൂറില്‍ 240-ല്‍ പരം ടെസ്റ്റുകള്‍ നടത്താവുന്ന ലാബ്, ആധുനിക സംവിധാനങ്ങളോടു കൂടിയ ഹെമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റ്, മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സറേ, ഇസിജി തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍.

‘റെസ്‌പോണ്‍സിബിള്‍ 40’ എന്ന പേരില്‍ 40 കുട്ടികള്‍ക്കു സൗജന്യമായി ഐഎഎസ് പരിശീലനം നല്‍കി വരുന്നു. 2015-ല്‍ ആയിരുന്നു ഇതിന്റെ തുടക്കം. തെരഞ്ഞെടുത്ത 40 കുട്ടികള്‍ക്ക് 125 മണിക്കൂര്‍ ആണ് ക്ലാസ് നല്‍കുക. ഇതിന്റെ നേതൃത്വം വഹിക്കുന്നതു ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഇതിന്റെ ഭാഗമായി ഇവര്‍ ലക്ഷ്യമിടുന്നത് ലേണ്‍ ടു സെര്‍വ് ആന്റ് സെര്‍വ് ടു ലേണ്‍ ആണ്. സൗജന്യ പരിശീലനത്തിനുള്ള പ്രതിഫലമായി ബാങ്ക് കുട്ടികളില്‍നിന്നും പ്രതീക്ഷിക്കുന്നതു സാമൂഹിക സേവനങ്ങളാണ്. റെസ്‌പോള്‍സിബിള്‍ 40 ലെ കുട്ടികള്‍ ചേര്‍ന്ന് ഇത്തവണ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡങ്കിപ്പനി ബാധിച്ച പ്രദേശമായ ഒങ്ങല്ലൂരില്‍ സര്‍വ്വെ നടത്തുകയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. സര്‍വ്വെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിനു കൈമാറാനുള്ള നടപടികളും പുരോഗമിക്കുന്നതായി പുരുഷോത്തമന്‍ വ്യക്തമാക്കി. ഒരു ധനകാര്യ സ്ഥാപനമെന്നതിലുപരി എക്കാലവും ജനപക്ഷത്തു നിന്നു പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്ക് വ്യത്യസ്തമായ പ്രവര്‍ത്തന മേഖലകളിലൂടെയാണ് ഇന്ന് സഞ്ചരിക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം എന്നതിനുമപ്പുറം ജൈവ പൂ കൃഷി, സുവര്‍ണ്ണം ഓര്‍ഗാനിക് ഷോപ്പ്, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ പല കാര്യങ്ങളിലും ബാങ്ക് ഇന്നു സജീവമായി ഇടപെടുന്നുണ്ട്. ആരോഗ്യമേഖലയില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ബാങ്കിനു ചെയ്യാനുണ്ടെന്നു പുരുഷോത്തമന്‍ പറഞ്ഞു.

ധനകാര്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തും സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും മണ്ണാര്‍ക്കാടുകാര്‍ക്ക് പ്രിയങ്കരനാണ് ബാങ്കിന്റെ സെക്രട്ടറി പുരുഷോത്തമന്‍. പൂരങ്ങളില്‍ പേരു കേട്ട മണ്ണാര്‍ക്കാട് പൂരത്തിന്റെ നടത്തിപ്പുകാരില്‍ ഒരാള്‍ കൂടിയാണിദ്ദേഹം.

‘സാങ്കേതികമായി കെ വൈ സി എന്ന പദത്തിലേക്ക് ബാങ്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാറ്റിയതോടെ അത് സാധിച്ചെടുക്കാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടുണ്ടെങ്കിലും ഇതൊരു നല്ല കാര്യമായാണ് ബാങ്ക് കണക്കാക്കുന്നത്. ഒരു ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്ന വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ബാങ്കിന് നല്‍കണം എന്നതു കൊണ്ട് ബാങ്ക് ലക്ഷ്യമിടുന്നത് ഇടപാടുകള്‍ സുതാര്യമാക്കല്‍ ആണ്. ഒപ്പം ഈ വിവരങ്ങള്‍ സര്‍ക്കാറിനും ആദായ നികുതി വകുപ്പിനും കൈമാറാനുമാണ്. അതു കൊണ്ടു തന്നെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് വളരെ നല്ല കാര്യമായേ ബാങ്കിനും ഞങ്ങള്‍ക്കും കാണാന്‍ കഴിയൂ. ഇത്തരത്തിലുള്ള സര്‍ക്കാറിന്റെ നീക്കത്തിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് ഇല്ലാത്താക്കാനും അത് വഴി സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാവുകയും ചെയ്യും. സഹകരണ ബാങ്കുകള്‍ക്ക് ബാങ്കിന്റെ ഒരു ഇടപാടുകാരെ അറിയുന്നതു പോലെ മറ്റൊരു ബാങ്കിനും അത് സാധ്യമല്ല. എന്നും അവരുമായി നല്ലൊരു ബന്ധം നിലനിര്‍ത്തി പോാരാന്‍ സഹകരണ ബാങ്കുകള്‍ ശ്രമിക്കാറുണ്ട്. ‘

എം പുരുഷോത്തമന്‍ (സെക്രട്ടറി, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്)

Comments

comments