മേക്ക് ഇന്‍ ഇന്ത്യയുടെ വിജയം

മേക്ക് ഇന്‍ ഇന്ത്യയുടെ വിജയം

ആഭ്യന്തര മൊബീല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ വന്‍വളര്‍ച്ച കൈവരിക്കുന്നത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയത്തിന്റെ കൂടി സൂചകമായി വേണം വിലയിരുത്താന്‍

ചരിത്രം തിരുത്തിയായിരുന്നു നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. വന്‍ വികസനക്കുതിപ്പ് രാജ്യത്തുണ്ടാകുമെന്ന് ബിസിനസ് ലോകവും സാമാന്യ ജനതയും പ്രതീക്ഷ വെച്ചു. അതിന്റെ ഭാഗമായുള്ള സുപ്രധാന പദ്ധതികളിലൊന്നായിരുന്നു മേക്ക് ഇന്‍ ഇന്ത്യ. രാജ്യത്തെ ഉല്‍പ്പാദന രംഗത്തിന്റെ ഗതി മാറ്റി മറിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു അത്. പ്രത്യേകിച്ചും ചൈന പോലുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദന രംഗത്ത് പുറകോട്ട് പോകുമ്പോള്‍ ആ സ്‌പേസ് നേടിയെടുക്കാന്‍ കൂടി ആയിരുന്നു ഇന്ത്യയുടെ ശ്രമം.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായി മാറിയിരിക്കുകയാണ് മൊബീല്‍ രംഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 90,000 കോടി രൂപയുടെ മൊബീല്‍ ഫോണുകള്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. ഇത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയസൂചകമായി വേണം കണക്കാക്കാന്‍. ഇറക്കുമതി ചെയ്തതാകട്ടെ 24,364 കോടി രൂപയുടെ മൊബീല്‍ ഫോണുകളും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആഭ്യന്തര മൊബീല്‍ ഫോണുല്‍പ്പാദനത്തിലെ വര്‍ധന ക്രമാതീതമായി ഉയരുന്നതായാണ് കണക്കുകള്‍.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 18,900 കോടി രൂപയുടെ മൊബീല്‍ ഫോണുകള്‍ ആയിരുന്നു ഉല്‍പ്പാദിപ്പിക്കപ്പെട്ടിരുന്നത്. ഇത് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 54,000 കോടി രൂപയുടേതായി ഉയര്‍ന്നു. അവിടെ നിന്നാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 90,000 കോടി രൂപയുടെ മൊബീല്‍ ഫോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലേക്ക് ഈ മേഖല മാറിയത്.

നിരവധി വിദേശ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം സജീവമാക്കാന്‍ പദ്ധതിയിടുന്നതും മേക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗം തന്നെയാണ്. ഇത് മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേണം.

Comments

comments

Categories: Editorial, Slider