Archive

Back to homepage
Auto

ഡിഎസ്‌കെ ബെനെല്ലി 302ആര്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഏറെ നാളായി കാത്തിരുന്ന ബെനെല്ലി 302ആര്‍ മോട്ടോര്‍സൈക്കിള്‍ ഡിഎസ്‌കെ ബെനെല്ലി ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.48 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഫുള്ളി ഫെയേഡ് മോട്ടോര്‍സൈക്കിളായ ബെനെല്ലി 302ആര്‍ കമ്പനിയുടെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ കൂടിയാണ്. 2016

Auto

ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ 1200 ഇന്ത്യയില്‍

ന്യൂ ഡെല്‍ഹി : ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ 1200 എക്‌സ്‌സിഎക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 18.75 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. 1200 സിസി ടൈഗര്‍ പൂര്‍ണ്ണമായി വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ വളരെ പരിമിതമായ എണ്ണം

Slider Top Stories

14-ാമത് രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് ചുമതലയേറ്റു

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കേഹര്‍ ചൊല്ലികൊടുത്ത സത്യവാചകം ഏറ്റുചൊല്ലി, രാജ്യത്തിന്റെ പ്രഥമ പൗരനായി റാം നാഥ് കോവിന്ദ് അധികാരമേറ്റു. ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്. ദളിത് വിഭാഗത്തില്‍ നിന്നും

Slider Top Stories

വിഖ്യാത ശാസ്ത്ര പണ്ഡിതന്‍ പ്രൊഫ. യശ്പാല്‍ അന്തരിച്ചു

നോയിഡ: പ്രമുഖ ശാസ്ത്രപണ്ഡിതനും വൈജ്ഞാനികനുമായ പ്രൊഫസര്‍ യശ്പാല്‍ (90) അന്തരിച്ചു. നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. സ്വവതിയില്‍ ചെവ്വാഴ്ച വൈകിട്ട് 3 മണുക്കായിരുന്നു സംസ്‌കാരം. കോസ്മിക് റേകളെക്കുറിച്ചുള്ള പഠന രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് പ്രൊഫ. യശ്പാല്‍. രാജ്യാന്തരതലത്തില്‍ തന്നെ ഏറെ

Slider Top Stories

ചന്ദ്രനിലെ ജലസാന്നിധ്യത്തിന് പുതിയ തെളിവുകള്‍

ന്യൂയോര്‍ക്ക്: ചന്ദ്രനിലെ ജല സാന്നിധ്യത്തിന്റെ കൂടുതല്‍ തെളിവുകള്‍ സാറ്റലൈറ്റ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അഗ്‌നിപര്‍വ്വതം പൊട്ടുമ്പോള്‍ ചിതറുന്ന പാറക്കഷ്ണങ്ങളില്‍ നിന്നുമാണ് ജലസാന്നിധ്യത്തിന്റെ തെളിവ് പഠനം കണ്ടെത്തിയത്. മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചന്ദ്രനിലെ അഗ്നി പര്‍വതങ്ങളുടെ അവശിഷ്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന

Slider Top Stories

നിഫ്റ്റി ആദ്യമായി 10,000 പോയ്ന്റ് കടന്നു

മുംബൈ: ചരിത്രം നേട്ടം കുറിച്ചുകൊണ്ടാണ് ഇന്നലെ ഓഹരി വിപണികള്‍ വ്യാപാരം ആരംഭിച്ചത്. 21 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,000 പോയ്ന്റ് കടന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 100 പോയ്ന്റ് ഉയര്‍ന്ന് ഏറ്റവും ഉയര്‍ന്ന റെക്കോഡ് ആയ

Auto

പ്രതികളെ ഓടിച്ചിട്ട് പിടിക്കാന്‍ ദുബായ് പൊലീസിന്റെ റോബോ കാര്‍ ; ഡ്രോണുകള്‍ പറത്താനും മടിക്കില്ല

ദുബായ് : അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ നൈറ്റ് റൈഡറിലെ ‘കിറ്റ്’ അല്ല ഈ കാര്‍. എന്നാല്‍ ഏതാണ്ട് അതിനടുത്ത് വരും ദുബായ് പൊലീസിലെ ഈ പുതിയ ഓഫീസര്‍. സംഭവ ബഹുലമാണ് ഒ-ആര്‍3 എന്ന് പേരുള്ള ഈ റോബോ കാറിന്റെ വിശേഷങ്ങള്‍. നാല്

Arabia

യുഎഇയിലെ ബിസിനസ് സാഹചര്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സിഇഒമാര്‍

അബുദാബി: വരും വര്‍ഷം യുഎഇയുടെ ബിസിനസ് സാഹചര്യം അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും. ഒക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് (ഒബിജി) നടത്തിയ ബിസിനസ് ബാരോമീറ്റര്‍ സര്‍വേയിലാണ് യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 82 ശതമാനം സിഇഒമാരും അടുത്ത വര്‍ഷത്തെ ബിസിനസ്

Tech

എട്ടു മോഡലുകളുമായി സ്‌പൈസ് മൊബീല്‍സ്

കൊച്ചി: ആഗോള മൊബീല്‍ കമ്പനിയായ ട്രാന്‍ഷന്‍ ഹോള്‍ഡിംഗ്‌സിന്റേയും ഇന്ത്യന്‍ കമ്പനിയായ സ്‌പൈസ് മൊബിലിറ്റിയുടേയും സംയുക്ത സംരംഭമായ സ്‌പൈസ് ബ്രാന്‍ഡ്, അഞ്ച് ഫീച്ചര്‍ ഫോണുകളും മൂന്നു സ്മാര്‍ട്ട്‌ഫോണുകളും ഉള്‍പ്പെടെ എട്ട് ഫോണുകളുടെ ശ്രേണി വിപണിയില്‍ അവതരിപ്പിച്ചു. നിരവധി പ്രത്യേകതകളും ചാരുതയാര്‍ന്ന രൂപകല്‍പനയും ചേര്‍ന്ന

Arabia

ഖത്തറുമായി ബന്ധമുണ്ടെന്നാരോപിച്ച് വ്യക്തികളേയും സംഘടനകളേയും ബ്ലാക് ലിസ്റ്റ് ചെയ്തു

റിയാദ്: ഖത്തറുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒന്‍പത് സ്ഥാപനങ്ങളേയും ഒന്‍പത് വ്യക്തികളേയും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം നിരോധനപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഖത്തറുമായി ചേര്‍ന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കിയവരെയാണ് നിരോധനപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ സ്ഥാപനങ്ങളുമായി

Arabia

ഫറാസ് ഖാലിദ് നൂണ്‍ സിഇഒ

ദുബായ്: അടുത്തുതന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമായ നൂണ്‍ ഡോട്ട് കോമിന്റെ സിഇഒ ആയി ഫറാസ് ഖാലിദിനെ നിയമിച്ചു. പ്രമുഖ വ്യവസായിയായ മൊഹമ്മദ് അലബ്ബാറിന്റെ പങ്കാളിത്തത്തിലാണ് ഒരു ബില്യണ്‍ ഡോളറിന്റെ പദ്ധതി ഒരുങ്ങുന്നത്. ഫാഷന്‍ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ നംഷിയുടെ സഹസ്ഥാപകനും മുന്‍

Arabia

ഗള്‍ഫ് സമ്പദ് വ്യവസ്ഥകള്‍ തകരുന്നു, ഇന്ത്യക്കാരുടെ ഒഴുക്ക് കുറയുന്നു

ന്യൂഡെല്‍ഹി: എണ്ണ വിപണിയുടെ തകര്‍ച്ച ഗള്‍ഫ് സമ്പദ് വ്യവസ്ഥകളെ പിടിച്ചുലച്ചപ്പോള്‍ അങ്ങോട്ടേക്ക് ജോലിക്കായി വിമാനം കയറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരും സ്ഥിരീകരിച്ചുകഴിഞ്ഞു. ജിസിസി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകള്‍ പ്രതിസന്ധിയിലായതാണ് ഇന്ത്യക്കാരുടെ കുടിയേറ്റത്തെ ബാധിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍

Arabia Business & Economy

രണ്ടാം പാദത്തില്‍ ഡൂവിന്റെ വരുമാനം വര്‍ധിച്ചു

അബുദാബി: യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഡുവിന്റെ ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ വരുമാനത്തില്‍ 6.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ കമ്പനിയുടെ വരുമാനം 3.26 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്ന് എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍ കമ്പനി

Business & Economy

എയര്‍ ട്രാവലര്‍ ബ്യൂറോയെ യാത്ര ഏറ്റെടുക്കുന്നു

ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ യാത്ര ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് യാത്രാ സേവനദാതാക്കളായ എയര്‍ട്രാവല്‍ ബ്യൂറോയെ ഏറ്റെടുക്കുന്നു. അനുദിനം വിപുലമാകുന്ന കോര്‍പ്പറേറ്റ് യാത്രാവിപണിയില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാന്‍ ഏറ്റെടുക്കാന്‍ സഹായിക്കുമെന്ന് യാത്ര ഓണ്‍ലൈന്‍ വ്യക്തമാക്കുന്നു. ഏറ്റെടുക്കലിന്റെ സാമ്പത്തിക മൂല്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

More

ഡ്രൈവിംഗ് ഐക്യു കുറയ്ക്കും?

ദിവസവും രണ്ട് മണിക്കൂറിലേറെ ഡ്രൈവ് ചെയ്യുന്നവരുടെ ഐക്യു (ഇന്റലിജന്‍സ് ക്വോഷ്യന്റ്) കുറഞ്ഞുവരുമെന്ന് പഠന ഫലം. ലണ്ടനിലെ ലീസസ്റ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡ്രൈവിംഗ് ചെയ്യുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വിപരീത ദിശയിലായിരിക്കും. ബ്രിട്ടനിലെ അഞ്ചുലക്ഷത്തോളം പേരിലാണ് പഠനം നടത്തിയത്.