സിഎക്കാരെ നിയന്ത്രിക്കാന്‍ പുതിയ ഏജന്‍സി വരുന്നു

സിഎക്കാരെ നിയന്ത്രിക്കാന്‍ പുതിയ ഏജന്‍സി വരുന്നു

ന്യൂഡെല്‍ഹി:നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി (എന്‍എഫ്ആര്‍എ) പ്രാബല്യത്തില്‍ വരുത്തുന്ന കാര്യം സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നു. അച്ചടക്കം ഉറുപ്പുവരുത്തുന്നതില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ട്‌സ് ഫോര്‍ ഇന്ത്യ (ഐസിഎഐ) പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് പുതിയ ഏജന്‍സി രൂപീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഐസിഎഐയ്ക്കുമേലും നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടായിരിക്കും പുതിയ ഏജന്‍സി രൂപീകരിക്കുക.

2013ലെ കമ്പനീസ് ആക്റ്റ് പ്രകാരം ഓഡിറ്റ്, എക്കൗണ്ട്‌സ്, ഫീനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്കുള്ള റെഗുലേറ്ററി ഏജന്‍സി ചുമതല എന്‍എഫ്ആര്‍എയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, നിയമം സംബന്ധിച്ച വിജ്ഞാപനം ഇതുവരെ ഇറക്കാത്തതിനെ തുടര്‍ന്ന് നിയമത്തിലെ 132-ാം സെക്ഷന്‍ പേപ്പറില്‍ മാത്രം ഒതുങ്ങി പ്പോകുകയായിരുന്നു. നിലവില്‍ ഐസിഎഐയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങള്‍ പലതും ഇതു നടപ്പാക്കിയാല്‍ എന്‍എഫ്ആര്‍എയ്ക്ക് കൈമാറും.

പുതിയ ഏജന്‍സിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 15 ഓളം അംഗങ്ങളാണ് ഉണ്ടാകുക. ഓഡിറ്റ്, എക്കൗണ്ടിംഗ് സ്റ്റാന്റേഡ്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഉപദേശം നല്‍കുന്നതിനൊപ്പം സിഎക്കാരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള അധികാരവും ഏജന്‍സിക്കുണ്ടാകും.

Comments

comments

Categories: Slider, Top Stories