സിരിമാവോ ചരിതം

സിരിമാവോ ചരിതം

ശ്രീലങ്കയെന്ന ദ്വീപ് രാഷ്ട്രത്തിന്റെ ചരിത്രം പറയുമ്പോള്‍ സിരിമാവോ ബണ്ഡാരനായകെയുടെ പേര് ഒഴിവാക്കാന്‍ സാധിക്കില്ല. 1960ല്‍ ലങ്കയില്‍ അധികാരം പിടിച്ച സിരിമാവോ ലോകത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രിയെന്ന പെരുമ സ്വന്തമാക്കി.

ലങ്കയിലെ മുന്‍ പ്രധാനമന്ത്രി സോളമന്‍ ബണ്ഡാരനായകെയുടെ ഭാര്യയായിരുന്ന സിരിമാവോ മൂന്നു തവണ ലങ്കന്‍ പ്രധാനമന്ത്രി പദം അലങ്കരിച്ചു. ഭര്‍ത്താവിന്റെ മരണശേഷമാണ് അവര്‍ രാഷ്ട്രീയത്തില്‍ സജീവമായത്. കരയുന്ന വിധവയെന്ന വിശേഷണത്തില്‍ നിന്നും ശക്തമായ നേതാവെന്ന നിലയിലേക്ക് അവര്‍ വളര്‍ന്നു.

സിരിമാവോയുടെ ഭരണ കാലയളവില്‍ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പള്ളിയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍ എന്നിവ ദേശസാല്‍ക്കരിച്ചു. സിംഹള ഭാഷയെ ഭരണഭാഷയാക്കുകയും ചെയ്തു. ഇതോടെ തമിഴരുമായുള്ള സര്‍ക്കാരിന്റെ ബന്ധം ഉലഞ്ഞു. 2000ലാണ് സിരിമാവോ ബണ്ഡാരനായകെ അന്തരിച്ചത്. അവരുടെ രണ്ടാമത്തെ മകള്‍ ചന്ദ്രിക കുമാരതുംഗ പിന്നീട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെയായെന്നതും മറ്റൊരു ചരിത്രം.

Comments

comments

Categories: Slider, World