പവര്‍ ഓഫ് ഷീ

പവര്‍ ഓഫ് ഷീ

വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ എന്‍ഐഇഎല്‍ഐടി

ന്യൂഡെല്‍ഹി: രാജ്യത്തെ വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി(എന്‍ഐഇഎല്‍ഐടി) പവര്‍ ഓഫ് ഷീ എന്ന എന്ന പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തുന്ന തല്‍മസയ ഇന്ററാക്ഷന്‍ സെക്ഷന്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് വെര്‍ച്വല്‍ ക്ലാസ്‌റൂമില്‍ എന്‍ഐഇഎല്‍ഐടി കേന്ദ്രങ്ങളില്‍ നിന്നുള്ള 200 ലധികം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കും.

വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐടി, ഇലക്ട്രോണിക്‌സ് വിഷയങ്ങളില്‍ ആവശ്യമായ നൈപുണ്യവികസന പരിശീലനം പ്രോഗ്രാമിലൂടെ ലഭിക്കും. വിനീത ദീക്ഷിത്(ഗൂഗിള്‍), റൂബി സിന്‍ഹ(വീറ്റ്@വര്‍ക്ക് സ്ഥാപക), സഞ്ജീവ് ശിവേഷ്(ദ എന്‍ട്രപ്രണര്‍ഷിപ്പ് സ്‌കൂള്‍ സ്ഥാപകനും സിഇഒയും), പ്രഭ ശുക്ല(ഈസിഗവ് സ്ഥാപക ഡയറക്റ്റര്‍) എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്.

‘വീട്ടിലെ കാര്യങ്ങള്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്ന വനിതകള്‍ ജന്‍മനാ തന്നെ സംരംഭകരാണ്. അവര്‍ അംഗീകരിക്കപ്പെടേണ്ടവരാണ്, അപ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് കാര്യമായ സംഭാവന ചെയ്യാന്‍ അവര്‍ക്കു കഴിയും. ‘- എന്‍ഐഇഎല്‍ഐടി ഡയറക്റ്റര്‍ ജനറല്‍ അശ്വിനി കുമാര്‍ ശര്‍മ അഭിപ്രായപ്പെട്ടു.

Comments

comments

Categories: More, Women

Related Articles