സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ സര്‍ക്കാര്‍

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ സര്‍ക്കാര്‍

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വേണ്ടത്ര അറിവ് ഇല്ലാതിരിക്കുന്നതും ഇത്തരം ആനുകൂല്യങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളുമൊക്കെ കണക്കിലെടുത്ത് അതിനൊരു പരിഹാരം കാണുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ് തയ്യാറെടുക്കുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കും വെഞ്ച്വര്‍ കാപിറ്റലുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ അപേക്ഷിക്കാന്‍ തയ്യാറാക്കുന്നതുമായ സംരംഭമാണ് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ അടുത്തിടെ അവതരിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ്.

ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാമിനു കീഴിലുള്ള ഒരു പ്രധാന സംരംഭമായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ച്വര്‍ ഇന്‍വെസ്റ്റര്‍മാര്‍, മെന്റര്‍മാര്‍, അക്കാഡമിയ, ഇന്‍ക്യുബേറ്റര്‍മാര്‍ തുടങ്ങിയ എല്ലാ ഓഹരിയുടമകളിലും പ്രവര്‍ത്തിക്കുന്ന ഒരു റിസോഴ്‌സ് പ്ലാറ്റ്‌ഫോമായിരിക്കും ഇത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന 167 പദ്ധതികളാണ് ഈ പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ടെക്‌നോളജി ഡെവലപ്‌മെന്റ് പ്രോഗ്രാം, സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക് സ്‌കീം, സപ്പോര്‍ട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ പേറ്റെന്റ് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡെവലപ്‌മെന്റ് ഫണ്ട് പോളിസി, ബാങ്ക് ക്രെഡിറ്റ് ഫെസിലിറ്റേഷന്‍ ആന്‍ഡ് പെര്‍ഫോമന്‍സ്, ക്രെഡിറ്റ് റേറ്റിംഗ് സ്‌കീം തുടങ്ങിയ പദ്ധതികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ പ്ലാറ്റ്‌ഫോമിനെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനു വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് തങ്ങളിപ്പോഴുള്ളതെന്ന് ഇന്‍വെസ്റ്റ് ഇന്ത്യയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കരണ്‍ ആനന്ദ് പറഞ്ഞു. ഇതില്‍ ഏറ്റവും വലിയ പ്രതിസന്ധി ആളുകള്‍ക്ക് സര്‍ക്കാര്‍ സ്‌കീമുകളെപ്പറ്റി അറിയില്ല എന്നതാണ്. ഈ പ്ലാറ്റ്‌ഫോം വഴി സ്‌കീമുകളെപ്പറ്റി ആള്‍ക്കാരെ അറിയിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം ആളുകള്‍ക്ക് വിവിധ പദ്ധതികള്‍ക്ക് അപേക്ഷ നല്‍കുന്നതിന് സാധിക്കും. മാത്രവുമല്ല, തങ്ങളുടെ അപേക്ഷ സംബന്ധിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി ട്രാക്ക് ചെയ്യുന്നതിനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറു ഭാഷകളിലായി ഒരു വിര്‍ച്ച്വല്‍ ഹബും ആരംഭിക്കുക സര്‍ക്കാര്‍ പരിഗണനയിലുള്ള കാര്യമാണ്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കന്നഡ ഭാഷയിലുള്ള ഹബ് പ്രവര്‍ത്തനമാരംഭിച്ചേക്കും. വൈകാതെ തന്നെ ബംഗാളിയിലും മറ്റ് ഭാഷകളിലുമുള്ള വിര്‍ച്ച്വല്‍ ഹബിനും തുടക്കമാകും.

Comments

comments

Categories: Entrepreneurship