ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം

ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം

റെയ്ല്‍വെയുടെ വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ വരുന്നു

ന്യൂഡെല്‍ഹി: സ്റ്റേഷനുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയ്ല്‍വെ. ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം നല്‍കുന്ന വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ രാജ്യത്തുടനീളമുള്ള റെയ്ല്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കാനാണ് റെയ്ല്‍വെ ഒരുങ്ങുന്നത്. തണുത്ത ശുദ്ധ ജലമാണ് വാട്ടര്‍ വെന്‍ഡിംഗ് മെഷീനില്‍ നിന്നും ലഭിക്കുക.

നടപ്പു സാമ്പത്തിക വര്‍ഷം (2017-2018) 450 സ്റ്റേഷനുകളിലായി 1,100 വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകളാണ് ഐആര്‍സിടിസി അധികമായി സ്ഥാപിക്കുക. 345 സ്റ്റേഷനുകളിലായി 1106 വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. കേരളത്തില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലടക്കം മെഷീന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മെഷീന്‍ നടത്തിപ്പിനായി ആളെ ചുമതലപ്പെടുത്തുന്നതിലൂടെ 2000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടും. വെള്ളത്തിന്റെ അളവ് അനുസരിച്ചായിരിക്കും നിരക്ക്. 300 മില്ലി വരുന്ന ഒരു ഗ്ലാസ് വെള്ളത്തിനാണ് ഒരു രൂപ. അരലിറ്റര്‍ വെള്ളത്തിന് മൂന്നു രൂപ, ഒരു ലിറ്ററിന് അഞ്ച് രൂപ, രണ്ട് ലിറ്ററിന് എട്ട് രൂപ, ഒരു കാന്‍ നിറച്ച് കിട്ടാന്‍ 20 രൂപ എന്നിങ്ങനെയാണ് ഇതിലെ നിരക്ക്.

Comments

comments

Categories: Slider, Top Stories