മധുരതരം ഈ ബിസിനസ്

മധുരതരം ഈ ബിസിനസ്

സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്കറികളിലും നിരനിരയായി അടുക്കിവച്ചിരിക്കുന്ന വലിയ ചില്ല് ഭരണികളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒന്നായിരുന്നു ചോക്ലേറ്റുകള്‍. ഇപ്പോള്‍ ചോക്ലേറ്റുകള്‍ക്കു മാത്രമായി എക്‌സ്‌ക്ലൂസീവ് ഷോപ്പുകള്‍ വരെ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചോക്ലേറ്റ് വിപണി അതിശയിപ്പിക്കും വിധം വളര്‍ന്നതിനു പിന്നില്‍ ഗള്‍ഫ് ബൂം വഹിച്ച പങ്ക് നിസാരമല്ല

ശിലാ ഹൃദയത്തെ പോലും അലിയിപ്പിക്കാന്‍ സംഗീതത്തിനാകുമെന്നാണു നാടന്‍ ചൊല്ല്. കാലം മാറിയതിനൊപ്പം നാടന്‍ പ്രയോഗത്തിനു ചില്ലറ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിരിക്കുന്നു. ഇന്നു കോഴിക്കോടിന്റെ ഹൃദയം അലിയിപ്പിച്ചു മുന്നേറാന്‍ ചോക്ലേറ്റ് വിപണിക്കും സാധിക്കുന്നുണ്ട്. വിദേശ, ഹോം മെയ്ഡ് ചോക്ലേറ്റുകള്‍ വില്‍ക്കുന്ന ഒരു ഡസന്‍ കടകളാണ് കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചോക്ലേറ്റുകള്‍ക്കു മാത്രമായി എക്‌സ്‌ക്ലൂസീവ് ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ചോക്ലേറ്റിന്റെ ഗുണങ്ങള്‍
* ഹൃദ്രോഗം, മസ്തിഷ്‌കാഘാത സാധ്യതകള്‍ കുറയ്ക്കും

* കാന്‍സറിനെ പ്രതിരോധിക്കുന്നു
* രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

* മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

* തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കുന്നു

ഡ്രൈ ഫ്രൂട്ട്‌സ് വിപണിക്കു പേരുകേട്ട നഗരമാണു കോഴിക്കോട്. സമാനമായ പ്രാധാന്യം ചോക്ലേറ്റ് വിപണിയും കൈവരിച്ചിരിക്കുന്നു. കേരളത്തില്‍നിന്നും ഗള്‍ഫ് മേഖലയിലേക്കു ജോലി ആവശ്യത്തിനായി പോകുന്നവര്‍ ഏറെയും മലബാറില്‍ നിന്നാണ്. ഇവര്‍ തിരികെ നാട്ടിലെത്തുമ്പോള്‍ ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങള്‍ വാങ്ങാനെത്തുന്നതാണു കോഴിക്കോട് നഗരത്തിലെ ചോക്ലേറ്റ് വിപണിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്കു കുതിപ്പേകിയത്.

ഇന്ത്യയിലെ മികച്ച 10 ചോക്ലേറ്റ് ബ്രാന്റുകള്‍ (2017 ) 

*ഡയറി മില്‍ക്ക്

*കിറ്റ്കാറ്റ്
*ടെംറ്റേഷന്‍

* ബോണ്‍വില്ലെ

*ഫൈവ്സ്റ്റാര്‍
* പെര്‍ക്ക് * മഞ്ച്

*നെസ്‌ലെ ആല്‍പിനോ

* മില്‍ക്കി ബാര്‍

* ബാര്‍ വണ്‍

കടപ്പാട് (ട്രെന്റിംഗ് ടോപ്പ് മോസ്റ്റ് )

അന്താരാഷ്ട്ര ബ്രാന്‍ഡ് മുതല്‍ ഹോം മെയ്ഡ് ചോക്ലേറ്റ് വരെ കോഴിക്കോട് നഗരങ്ങളിലുള്ള കടകളില്‍ ലഭ്യമാണ്. ഇത്തരത്തില്‍ വിദേശ, നാടന്‍ ചോക്ലേറ്റുകള്‍ നാട്ടിലെ ബേക്കറികളില്‍ ലഭ്യമാകുന്നത് എന്‍ആര്‍ഐകളെ (വിദേശ മലയാളികള്‍) സംബന്ധിച്ച് ലാഭകരമാണ്. കാരണം വിദേശത്തുനിന്നും മധുരപലഹാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ വിമാനത്താവളങ്ങളില്‍ നല്‍കേണ്ടി വരുന്ന വിവിധയിനം നികുതികള്‍ ഒഴിവായി കിട്ടും. ഈയൊരു ഘടകമാണു നാട്ടില്‍ നിന്നും ചോക്ലേറ്റ് വാങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

ഡ്രൈ ഫ്രൂട്ട്‌സ് വിപണിക്കു പേരു കേട്ട നഗരമാണു കോഴിക്കോട്. സമാനമായ പ്രാധാന്യം ചോക്ലേറ്റ് വിപണിയും കൈവരിച്ചിരിക്കുന്നു. കേരളത്തില്‍നിന്നും ഗള്‍ഫ് മേഖലയിലേക്കു ജോലി ആവശ്യത്തിനായി പോകുന്നവര്‍ ഏറെയും മലബാറില്‍നിന്നാണ്. ഇവര്‍ തിരികെ നാട്ടിലെത്തുമ്പോള്‍ ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങള്‍ വാങ്ങാനെത്തുന്നതാണു കോഴിക്കോട് നഗരത്തിലെ ചോക്ലേറ്റ് വിപണിയുടെ വളര്‍ച്ചയ്ക്കു കുതിപ്പേകിയത്

ഇന്നു കോഴിക്കോടുള്ള ചോക്ലേറ്റ് വില്‍പ്പന കേന്ദ്രങ്ങളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, യുകെ, തുര്‍ക്കി, പോളണ്ട്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ചോക്ലേറ്റുകളുടെ പ്രമുഖ ബ്രാന്‍ഡുകള്‍ വരെ ലഭ്യമാണ്. 50 രൂപ മുതല്‍ 6,000 രൂപ വരെ വിലയുള്ള ചോക്ലേറ്റുകളും ഇക്കൂട്ടത്തിലുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കു പുറമേ ഹോം മെയ്ഡ് ചോക്ലേറ്റുകള്‍ക്കും നല്ല ഡിമാന്‍ഡ് ഉണ്ട്. ഹോം മെയ്ഡ് ചോക്ലേറ്റുകളില്‍ കറുവപട്ട, കശുവണ്ടി, ബദാം തുടങ്ങിയവ പ്രധാന ചേരുവയായി ഉപയോഗിച്ചു നിര്‍മിക്കുന്നുണ്ട്. ഇവയ്ക്ക് നല്ല ഡിമാന്‍ഡുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ഇത്തരം ചോക്ലേറ്റുകള്‍ വിദേശത്തേക്കു വരെ കയറ്റി അയയ്ക്കുന്നുണ്ട്. ഒരു കിലോയ്ക്ക് 700 മുതല്‍ 900 രൂപ വരെ വില വരുന്നതാണ് ഇത്തരം ചോക്ലേറ്റുകള്‍.

എന്‍ആര്‍ഐക്കാര്‍ക്കു പുറമേ വിവിധ ആഘോഷങ്ങളും ചോക്ലേറ്റ് വിപണിക്കു ഗുണകരമാകുന്നുണ്ട്. ജന്മദിനം, വാലന്റൈന്‍സ് ഡേ, വിവാഹം, തുടങ്ങിയ വിശേഷ അവസരങ്ങള്‍ മധുരതരമാക്കാനും ഇന്ന് ചോക്ലേറ്റിനാണ് കൂടുതല്‍ ആവശ്യക്കാര്‍. മറ്റു ബിസിനസുകളെ അപേക്ഷിച്ച് ചോക്ലേറ്റ് ബിസിനസിനുള്ള ഏറ്റവും വലിയ പ്രത്യേകത എല്ലാ സീസണിലും ഒരുപോലെ വിറ്റഴിക്കാന്‍ സാധിക്കുന്നു എന്നുള്ളതാണെന്നു വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ചോക്ലേറ്റ് ബിസിനസിലുണ്ടായ കുതിപ്പ് ഏറ്റവുമധികം ഗുണം ചെയ്തിരിക്കുന്നവരില്‍ ഒരുവിഭാഗം സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളും വീട്ടമ്മമാരുമാണ്. വീട്ടിലിരുന്നു ചെയ്യാന്‍ സാധിക്കുന്ന മികച്ച സംരംഭങ്ങളിലൊന്നായി ചോക്ലേറ്റ് ബിസിനസ് മാറിക്കഴിഞ്ഞു. ഈ സംരംഭം തുടങ്ങാന്‍ വന്‍ തുക മൂലധനമായി നിക്ഷേപിക്കേണ്ടതില്ല. ബിസിനസ് ചെയ്യാന്‍ ജീവനക്കാരെ നിയമിക്കേണ്ട ആവശ്യവുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ വരുമാനം നേടാന്‍ കഴിയും. ഈയൊരു ഘടകമാണു സ്ത്രീകളെ ചോക്ലേറ്റ് സംരംഭത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഹോം മെയ്ഡ് ചോക്ലേറ്റുകള്‍ക്കു വിപണിയില്‍ ആവശ്യക്കാര്‍ ഏറുന്നത് ശുഭപ്രതീക്ഷയേകുന്നുമുണ്ട്.

ഇന്നു കോഴിക്കോട് നഗരത്തില്‍ ചെറുതും വലുതുമായ ധാരാളം ചോക്ലേറ്റ് സംരംഭങ്ങള്‍ ഉണ്ട്. ചോക്ലേറ്റ് ബിസിനസ് ഇത്രമേല്‍ വിപുലമാകാനുള്ള കാരണങ്ങളിലൊന്നു ഒട്ടുമിക്ക ആഘോഷങ്ങളിലെല്ലാം ചോക്ലേറ്റ് പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു എന്നുള്ളതാണെന്നും ചോക്കോ ട്രീറ്റ് ഉടമ രഞ്ജിത് ചൂണ്ടിക്കാണിക്കുന്നു. ” ഇന്ന് ആഘോഷങ്ങള്‍ക്കെല്ലാം ഈവന്റ് മാനേജുമെന്റകളുമായി ചേര്‍ന്ന് ആവശ്യക്കാര്‍ക്ക് ചോക്ലേറ്റ് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഗുണമേന്മയുള്ളതും പുതിയ രുചികളുള്ളതുമായ ചോക്ലേറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ചോക്ലേറ്റ് പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റ്. ലിന്റര്‍, ക്വാളിറ്റി സ്ട്രീറ്റ്, ഗൊഡീവ, ഗാലക്‌സി തുടങ്ങിയ ചോക്ലേറ്റുകള്‍ക്കും ആവശ്യക്കാരുണ്ട്. 10 രൂപ മുതല്‍ 6,000 രൂപവരെയുള്ള ചോക്ലേറ്റുകള്‍ ഞങ്ങളുടെ ഷോപ്പിലുണ്ട്” രഞ്ജിത് പറയുന്നു.
എല്ലാ സീസണിലും ഒരുപോലെ കച്ചവടം ഉള്ള ഒന്നാണ് ചോക്ലേറ്റ് ബിസിനസ്. കോഴിക്കോടും ബാംഗ്ലൂരും ഷോപ്പുകളുള്ള ചോക്കോ ട്രീറ്റിന് കൂടുതല്‍ കച്ചവടം നടക്കുന്നത് ബാംഗ്ലൂരാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോടുള്ള ചോക്ലേറ്റ് വില്‍പ്പന കേന്ദ്രങ്ങളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, യുകെ, തുര്‍ക്കി, പോളണ്ട്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ചോക്ലേറ്റുകളുടെ പ്രമുഖ ബ്രാന്‍ഡുകള്‍ വരെ ലഭ്യമാണ്. 50 രൂപ മുതല്‍ 6,000 രൂപ വരെ വിലയുള്ള ചോക്ലേറ്റുകളും ഇക്കൂട്ടത്തിലുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കു പുറമേ ഹോം മെയ്ഡ് ചോക്ലേറ്റുകള്‍ക്കും നല്ല ഡിമാന്‍ഡ് ഉണ്ട്

ചോക്ലേറ്റും ആരോഗ്യവും

ചോക്ലേറ്റ് തയാറാക്കാന്‍ ഉപയോഗിക്കുന്ന കൊക്കോ കുരുവില്‍ ഫഌവനോള്‍സ് എന്ന പ്രകൃദത്ത ആന്റി ഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാകുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുന്നതിലൂടെ ഹൃദ്രോഗം, മസ്തിഷ്‌കാഘാതം സാധ്യതകള്‍ കുറയ്ക്കാനാകും. കൊക്കോ ഉത്പന്നങ്ങളായ ചോക്ലേറ്റിലും കൊക്കോ പൗഡറിലും ആരോഗ്യത്തിന് ആവശ്യമായ ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണു ചോക്ലേറ്റ് നിര്‍മാതാക്കള്‍ പറയുന്നത്. മാനസിക സമ്മര്‍ദ്ദം അകറ്റുന്നത് മുതല്‍ കാന്‍സര്‍ വരാതിരിക്കാനുള്ള കഴിവ് വരെ കൊക്കോയില്‍ പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ടെന്നാന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

തിളക്കമാര്‍ന്ന ചര്‍മം ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ചോക്ലേറ്റ് കഴിക്കണം. കാരണം ചോക്ലേറ്റിനു ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണു ജര്‍മന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. ചോക്ലേറ്റ് അമിതമായി കഴിച്ചാല്‍ മുഖക്കുരു വരുമെന്നാണു പൊതുവെ പറയപ്പെട്ടിരുന്നത്. എങ്കിലും ചോക്ലേറ്റ് കഴിക്കുന്നവര്‍ അതൊന്നും കാര്യമാക്കാറില്ല. വെയിലേറ്റ് കരുവാളിക്കുന്ന മുഖത്തിന്റെ ചര്‍മം തിളക്കമുള്ളതാക്കാന്‍ ചോക്ലേറ്റിനു സാധിക്കുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

 

Comments

comments

Categories: FK Special